bncmalayalam.in

പള്ളിക്കര പഞ്ചായത്ത് തല സർഗ്ഗോത്സവം ഒക്ടോബർ 18-ന് പാക്കം സ്കൂളിൽ; സംഘാടക സമിതി രൂപീകരിച്ചു

654: പള്ളിക്കര പഞ്ചായത്ത് തല സർഗ്ഗോത്സവം ഒക്ടോബർ 18-ന് പാക്കം സ്കൂളിൽ; സംഘാടക സമിതി രൂപീകരിച്ചു

പള്ളിക്കര പഞ്ചായത്ത് തല സർഗ്ഗോത്സവം ഒക്ടോബർ 18-ന് പാക്കം സ്കൂളിൽ; സംഘാടക സമിതി രൂപീകരിച്ചു

പള്ളിക്കര: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പള്ളിക്കര പഞ്ചായത്ത് തല സർഗ്ഗോത്സവം 2026 ഒക്ടോബർ 18-ന് പാക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
pallikkara-panchayat-thala-sargotsavam-2026-pakkom-school
കണ്ണംവയൽ സംഘചേതന ലൈബ്രറി ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം പള്ളിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. മോഹനൻ മാസ്റ്റർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സമിതി കൺവീനർ അഡ്വ. എൻ.കെ. മനോജ് കുമാർ സർഗ്ഗോത്സവ പ്രവർത്തനങ്ങൾ യോഗത്തിൽ വിശദീകരിച്ചു. രചന അശോകൻ സ്വാഗതം പറഞ്ഞു.
ഏഴ് ഇനങ്ങളിലായി യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 17 ഗ്രന്ഥശാലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 150-ഓളം മത്സരാർത്ഥികൾ സർഗ്ഗോത്സവത്തിൽ മാറ്റുരയ്ക്കും.
പ്രധാന ഭാരവാഹികൾ:
  • രക്ഷാധികാരികൾ: ടി.വി. രാധിക, കുഞ്ഞിരാമൻ മാസ്റ്റർ
  • ചെയർമാൻ: ടി. പ്രഭാകരൻ
  • ജനറൽ കൺവീനർ: അഡ്വ. എൻ.കെ. മനോജ് കുമാർ
ഉപസമിതി ഭാരവാഹികൾ:
  • പ്രോഗ്രാം കമ്മിറ്റി: വിജയൻ തായത്ത് (ചെയർമാൻ), പ്രിയേഷ്‌കുമാർ കെ. (വൈസ് ചെയർമാൻ), അശോകൻ രചന (കൺവീനർ), ശരത് തോട്ടം (ജോയിന്റ് കൺവീനർ).
  • ഫുഡ്‌ കമ്മിറ്റി: ഇ.എൻ. മോഹനൻ മാസ്റ്റർ (ചെയർമാൻ), ശ്രീന വിനോദ് (വൈസ് ചെയർമാൻ), ശ്രീധരൻ എസ്. (കൺവീനർ), ഗീത കെ. (ജോയിന്റ് കൺവീനർ).
  • ട്രോഫി കമ്മിറ്റി: ഇന്ദിര എ. (ചെയർമാൻ), പ്രദീപ് കാട്ടാംബള്ളി (വൈസ് ചെയർമാൻ), സൂരജ് വി. (കൺവീനർ), ശശി ആലക്കോട് (ജോയിന്റ് കൺവീനർ).
administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *