bncmalayalam.in

കാസർഗോഡ് നഗരത്തിൽ ഓട്ടോറിക്ഷകൾ കേന്ദ്രീകരിച്ച് മോഷണം വ്യാപകം; ഡാഷ്‌ബോർഡുകൾ തകർത്ത് പണം കവരുന്ന സംഘം സജീവം, നടപടിയില്ലാതെ പൊലീസ്

618: കാസർഗോഡ് നഗരത്തിൽ ഓട്ടോറിക്ഷകൾ കേന്ദ്രീകരിച്ച് മോഷണം വ്യാപകം; ഡാഷ്‌ബോർഡുകൾ തകർത്ത് പണം കവരുന്ന സംഘം സജീവം, നടപടിയില്ലാതെ പൊലീസ്

കാസർഗോഡ് നഗരത്തിൽ ഓട്ടോറിക്ഷകൾ കേന്ദ്രീകരിച്ച് മോഷണം വ്യാപകം; ഡാഷ്‌ബോർഡുകൾ തകർത്ത് പണം കവരുന്ന സംഘം സജീവം, നടപടിയില്ലാതെ പൊലീസ്

കാസർഗോഡ്: നഗരത്തിലും പരിസരപ്രദേശങ്ങളിലും നിർത്തിയിടുന്ന ഓട്ടോറിക്ഷകൾ കേന്ദ്രീകരിച്ച് മോഷണം പതിവാകുന്നു. കഴിഞ്ഞ രണ്ട് മൂന്ന് മാസമായി തുടർച്ചയായി ഓട്ടോറിക്ഷകളുടെ ഡാഷ്‌ബോർഡുകൾ തകർത്ത് പണവും വിലപിടിപ്പുള്ള വസ്തുക്കളും കവരുന്ന സംഭവങ്ങൾ തുടർക്കഥയാവുകയാണെന്ന് സി.ഐ.ടിയു ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയൻ സെക്രട്ടറി ഷാഫി ചാലകുന്ന് വ്യക്തമാക്കി.

നഗരപരിധിയിൽ എവിടെ വാഹനം പാർക്ക് ചെയ്താലും ഡാഷ്‌ബോർഡ് തകർത്ത് പണം മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. രണ്ട് മാസം മുൻപ് ദ്വാരക ഹോട്ടലിന് സമീപം നിർത്തിയിട്ടിരുന്ന പെരുമ്പള സ്വദേശി അശോകന്റെ ഓട്ടോറിക്ഷയിൽ നിന്ന് ഇത്തരത്തിൽ 12,000 രൂപ കവർന്നിരുന്നു. ഇതിനു മുൻപും ശേഷവുമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ ഒട്ടനവധി ചെറിയ മോഷണങ്ങൾ നടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം പള്ളിക്ക് സമീപം നിർത്തിയിട്ടിരുന്ന മറ്റൊരു ഓട്ടോറിക്ഷയുടെ ഡാഷ്‌ബോർഡും സമാനരീതിയിൽ തകർക്കപ്പെട്ടു. പണമൊന്നും ലഭിക്കാത്തതിനാൽ ഇവിടെ കൂടുതൽ നഷ്ടമുണ്ടായില്ലെങ്കിലും ഡ്രൈവർമാർ വലിയ ആശങ്കയിലാണ്.

kasaragod-autorickshaw-dashboard-thefts-citu-demands-action

ഓട്ടോറിക്ഷ തൊഴിലാളികളെയും പ്രദേശത്തെയും കൃത്യമായി നിരീക്ഷിക്കുന്ന, പരിചിതനായ ആരോ തന്നെയാണ് ഈ മോഷണങ്ങൾക്ക് പിന്നിലെന്നാണ് സംശയം. പെരുമ്പള അശോകന്റെ പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് കാസർഗോഡ് ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും ഇതുവരെ കുറ്റവാളികളെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ലെന്ന് യൂണിയൻ ഭാരവാഹികൾ ആരോപിച്ചു.

പകലോ രാത്രിയോ എന്ന വ്യത്യാസമില്ലാതെ മോഷണം പതിവായതോടെ ഉപജീവനത്തിനായി നിരത്തിലിറങ്ങുന്ന തൊഴിലാളികൾക്ക് വാഹനം ഒരിടത്തും വിശ്വസിച്ച് നിർത്തിയിടാൻ കഴിയാത്ത ദുരവസ്ഥയാണുള്ളത്. തൊഴിലാളികളുടെ ദുരിതം കണക്കിലെടുത്ത് അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും, പ്രതികളെ ഉടൻ പിടികൂടി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *