bncmalayalam.in

പണക്കരുത്തിനും സ്വാധീനത്തിനും വഴങ്ങാത്ത ഭരണനേതൃത്വം ,രണ്ട് പതിറ്റാണ്ടിന്റെ ഞെട്ടിക്കുന്ന പോക്സോ ക്രൂരതയിൽ വീരമണിയെ പൂട്ടി,മുഖ്യമന്ത്രി ജോസഫ് സി. വിജയുടെ വിട്ടുവീഴ്ചയില്ലാത്ത നടപടി

605: പണക്കരുത്തിനും സ്വാധീനത്തിനും വഴങ്ങാത്ത ഭരണനേതൃത്വം ,രണ്ട് പതിറ്റാണ്ടിന്റെ ഞെട്ടിക്കുന്ന പോക്സോ ക്രൂരതയിൽ വീരമണിയെ പൂട്ടി,മുഖ്യമന്ത്രി ജോസഫ് സി. വിജയുടെ വിട്ടുവീഴ്ചയില്ലാത്ത നടപടി

പണക്കരുത്തിനും സ്വാധീനത്തിനും വഴങ്ങാത്ത ഭരണനേതൃത്വം ,രണ്ട് പതിറ്റാണ്ടിന്റെ ഞെട്ടിക്കുന്ന പോക്സോ ക്രൂരതയിൽ വീരമണിയെ പൂട്ടി,മുഖ്യമന്ത്രി ജോസഫ് സി. വിജയുടെ വിട്ടുവീഴ്ചയില്ലാത്ത നടപടി

ചെന്നൈ : പണക്കൊഴുപ്പും രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളിലെ വൻ സ്വാധീനവും ഉപയോഗിച്ച് പതിറ്റാണ്ടുകളായി മൂടിവെക്കപ്പെട്ട കൊടുംക്രൂരതകൾക്ക് ഒടുവിൽ അറുതി വരുത്തിയിരിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് സി. വിജയ് . ജെം ഗ്രാനൈറ്റ്സ് ഉടമയും 84-കാരനുമായ ആർ. വീരമണി പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ നടത്തിയ ക്രൂരമായ ലൈംഗിക ചൂഷണങ്ങൾ പുറത്തുകൊണ്ടുവന്നതും, നീതിയുടെ മുന്നിൽ വമ്പൻ സാമ്രാജ്യങ്ങൾ തകർന്നടിയുന്ന കാഴ്ച ഉറപ്പാക്കിയതും മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് .

കേസ് ഒതുക്കിത്തീർക്കാൻ 70 കോടിയിലധികം രൂപ ചിലവഴിച്ചുവെന്ന അത്യന്തം ഗൗരവകരമായ വിവരങ്ങളാണ് ഇപ്പോൾ പ്രത്യേക അന്വേഷണ സംഘം പുറത്തുവിട്ടിരിക്കുന്നത്. മുൻപ് അന്വേഷണം പല തലങ്ങളിൽ അട്ടിമറിക്കപ്പെടുകയും ഇരകൾ ജീവനൊടുക്കിയെന്ന വ്യാജ വാദങ്ങൾ നിരത്തി ഫയലുകൾ ഒതുക്കിത്തീർക്കാൻ ചില ഉന്നത ഉദ്യോഗസ്ഥരും ഇടനിലക്കാരും ശ്രമിക്കുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട് . ചെന്നൈ സ്പെഷ്യൽ പോക്സോ കോടതിയുടെ ശ്രദ്ധയിൽ കേസ് എത്തിയതിന് തൊട്ടുപിന്നാലെ, ഒട്ടും സമയം പാഴാക്കാതെ മുഖ്യമന്ത്രി ജോസഫ് സി. വിജയ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു ചേർക്കുകയായിരുന്നു.

tamil-nadu-cm-vijay-action-veeramani-gem-granites-pocso-case

പ്രതി എത്ര ഉന്നതനായാലും കൈവശമുള്ള പണത്തിന്റെയോ സ്വാധീനത്തിന്റെയോ ബലത്തിൽ നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന കർശന നിർദേശമാണ് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയത്. കേസ് സ്വതന്ത്രവും സുതാര്യവുമായി അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ പ്രത്യേക മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ചുരുങ്ങിയ നാളുകൾക്കുള്ളിൽ കേസിന്റെ അടിവേരുകൾ തോണ്ടിപ്പുറത്തെടുത്തു.

ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ള പെൺകുട്ടികളെ ലക്ഷ്യമിട്ട് വീരമണി തേനാംപേട്ടിലെ രഹസ്യ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് രണ്ട് പതിറ്റാണ്ടോളം നടത്തിയ ചൂഷണങ്ങളാണ് അന്വേഷണത്തിൽ ചുരുളഴിഞ്ഞത്. 2025 ഒക്ടോബറിൽ ലഭിച്ച ഡിജിറ്റൽ തെളിവുകളും രണ്ടാം പ്രതി ശാന്തിയുടെ മൊബൈൽ സന്ദേശങ്ങളും വീണ്ടെടുത്ത അന്വേഷണ സംഘം, വീരമണിയെയും കൂട്ടുപ്രതികളായ ശാന്തി, ഭർത്താവ് മഹേന്ദ്ര സിംഹൻ, മുൻ ജീവനക്കാരൻ ഗണേശൻ എന്നിവരെയും അഴിക്കുള്ളിലാക്കി. ഇരകളാക്കപ്പെട്ട എട്ട് പെൺകുട്ടികൾ ഇതിനോടകം മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്.

വസ്തു ഇടപാടുകൾ നടത്തി സമാഹരിച്ച 70 മുതൽ 90 കോടി രൂപ വരെ അന്വേഷണം അട്ടിമറിക്കാൻ വിനിയോഗിച്ച രാഷ്ട്രീയ-മാധ്യമ-പൊലീസ് തരങ്ങളിൽ വീരമണി ചെലവഴിച്ചു . അധികാരത്തിന്റെ ഇടനാഴികളിലെ അവിശുദ്ധ കൂട്ടുകെട്ടുകളെ വകഞ്ഞുമാറ്റി, സമൂഹത്തിലെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കാൻ മുഖ്യമന്ത്രി ജോസഫ് സി. വിജയ് കാണിച്ച ഭരണമികവും ഇച്ഛാശക്തിയും ജനങ്ങൾക്കിടയിലും വലിയ പ്രശംസയാണ് നേടുന്നത്. നിയമവാഴ്ചയും സ്ത്രീസുരക്ഷയും ഏതൊരു ഉന്നതന്റെ ധാർഷ്ട്യത്തേക്കാളും വലുതാണെന്ന് തെളിയിച്ച നടപടിയായി ഈ കേസ് ചരിത്രത്തിൽ ഇടംപിടിക്കുകയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *