bncmalayalam.in

മംഗളൂരുവിലെ KFC-യിൽ മാസങ്ങളോളം പഴക്കമുള്ള ചിക്കൻ കണ്ടെത്തി; തുടർച്ചയായി മൂന്നുദിവസം ഒരേ എണ്ണ തന്നെ ഉപയോഗിച്ചു,ഔട്ട്‌ലെറ്റ് അടച്ച് സീൽ ചെയ്തു, കർശന നടപടിക്ക് നിർദ്ദേശം നൽകി മന്ത്രി യു.ടി. ഖാദർ

514: മംഗളൂരുവിലെ KFC-യിൽ മാസങ്ങളോളം പഴക്കമുള്ള ചിക്കൻ കണ്ടെത്തി; തുടർച്ചയായി മൂന്നുദിവസം ഒരേ എണ്ണ തന്നെ ഉപയോഗിച്ചു,ഔട്ട്‌ലെറ്റ് അടച്ച് സീൽ ചെയ്തു, കർശന നടപടിക്ക് നിർദ്ദേശം നൽകി മന്ത്രി യു.ടി. ഖാദർ

മംഗളൂരുവിലെ KFC-യിൽ മാസങ്ങളോളം പഴക്കമുള്ള ചിക്കൻ കണ്ടെത്തി; തുടർച്ചയായി മൂന്നുദിവസം ഒരേ എണ്ണ തന്നെ ഉപയോഗിച്ചു,ഔട്ട്‌ലെറ്റ് അടച്ച് സീൽ ചെയ്തു, കർശന നടപടിക്ക് നിർദ്ദേശം നൽകി മന്ത്രി യു.ടി. ഖാദർ

മംഗളൂരു: പ്രമുഖ ഫാസ്റ്റ്‌ഫുഡ് ശൃംഖലയായ കെ എഫ് സിയുടെ മംഗളൂരു സിറ്റി സെന്റർ മാളിലെ ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ മാസങ്ങളോളം പഴക്കമുള്ളതായി കണ്ടെത്തിയ ചിക്കൻ സ്റ്റോക്ക് പിടികൂടിയതിനെ തുടർന്ന് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടി സീൽ ചെയ്തു. ഭക്ഷണം കഴിച്ച കുട്ടിക്ക് നൽകിയ ചിക്കനിൽ അസാധാരണമായ കറുത്ത നിറവും ദുർഗന്ധവും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നുണ്ടായ പരാതിയാണ് പരിശോധനയിലേക്ക് നയിച്ചത്.

സംഭവം പുറത്തുവന്നതോടെ മംഗളൂരുവിൽ മാത്രമല്ല, വലിയ ഫാസ്റ്റ്‌ഫുഡ് ശൃംഖലകളിലെ ഭക്ഷ്യസംഭരണവും ഗുണനിലവാരവും സംബന്ധിച്ച് വലിയ ചർച്ചയാണ് ഉയരുന്നത്.

കുട്ടിക്ക് നൽകിയ ചിക്കനിൽ കറുത്ത നിറവും ദുർഗന്ധവും; പിന്നാലെ പരിശോധന

മുൻ മംഗളൂരു മേയറും ബിജെപി നേതാവുമായ കവിത സനിൽ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോം വഴി തന്റെ 10 വയസ്സുള്ള കുട്ടിക്കായി ഓർഡർ ചെയ്ത പെരി-പെരി ചിക്കനിലാണ് പ്രശ്നം കണ്ടെത്തിയത്.

കുട്ടി ചിക്കൻ കഴിക്കുന്നതിനിടെ മാംസത്തിന് കറുത്ത നിറവും ദുർഗന്ധവും അനുഭവപ്പെട്ടതിനെ തുടർന്ന് കവിത സനിൽ ബില്ലുമായി നേരിട്ട് കെ എഫ് സി ഔട്ട്‌ലെറ്റിലെത്തി. തുടർന്ന് ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥരെയും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. വിഷയത്തിൽ കർണാടക ആരോഗ്യമന്ത്രി യു.ടി. ഖാദറിന്റെ ശ്രദ്ധയിലും പരാതി എത്തുകയായിരുന്നു.

mangalore-kfc-old-chicken-stock-sealed-ut-khader-food-safety-inspection

ഫ്രീസറിൽ മാസങ്ങൾ പഴക്കമുള്ള ചിക്കൻ

പരാതിയെ തുടർന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഔട്ട്‌ലെറ്റിൽ പരിശോധന നടത്തി. അടുക്കള, സ്റ്റോർ റൂം, കോൾഡ് സ്റ്റോറേജ്, ഡീപ് ഫ്രീസർ എന്നിവ പരിശോധിച്ചു.

പരിശോധനയിൽ മാർച്ചിൽ പാക്ക് ചെയ്തതായി രേഖപ്പെടുത്തിയിരുന്ന ചിക്കൻ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

സ്റ്റോറേജ് ഏരിയയിൽ ശക്തമായ ദുർഗന്ധവും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ചില്ല്ഡ്, ഫ്രോസൺ വിഭാഗങ്ങളിലായി സൂക്ഷിച്ചിരുന്ന മൂന്ന് തരത്തിലുള്ള ചിക്കൻ സാമ്പിളുകൾ ഉദ്യോഗസ്ഥർ ശേഖരിച്ചു.

പാചക എണ്ണയ്ക്കും പരിശോധന

ചിക്കൻ മാത്രമല്ല, ഔട്ട്‌ലെറ്റിൽ ഉപയോഗിച്ചിരുന്ന പാചക എണ്ണയും ഉദ്യോഗസ്ഥർ പരിശോധിച്ചു.

ഒരേ എണ്ണ മൂന്ന് ദിവസമായി ഉപയോഗിച്ചിരുന്നുവെന്നാണ് ജീവനക്കാരിൽ നിന്ന് ലഭിച്ച വിവരമെന്ന് റിപ്പോർട്ടുകൾ പറയുന്നു. പരിശോധനയ്ക്കിടെ എണ്ണ കറുത്തനിറത്തിലായിരുന്നതായും ഉദ്യോഗസ്ഥർ കണ്ടെത്തി. ചിക്കൻ സാമ്പിളുകൾക്കൊപ്പം പാചക എണ്ണയുടെ സാമ്പിളും പരിശോധനയ്ക്കായി ശേഖരിച്ചു.

ചിക്കന്റെയും എണ്ണയുടെയും സാമ്പിളുകൾ മൈസൂരുവിലെ ഫുഡ് ടെസ്റ്റിങ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ലാബ് റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും അന്തിമ നിയമനടപടി തീരുമാനിക്കുക.

നിയമം ലംഘിച്ചാൽ ആരെയും വെറുതെ വിടില്ല’

സംഭവത്തിൽ കർണാടക ആരോഗ്യമന്ത്രി യു.ടി. ഖാദർ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. സംസ്ഥാനത്ത് ഹോട്ടലുകൾക്കും മൾട്ടിനാഷണൽ ഫുഡ് കമ്പനികൾക്കും ഉൾപ്പെടെ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കിയിരിക്കുകയാണെന്നും നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മംഗളൂരുവിലെ കെ എഫ് സി ഔട്ട്‌ലെറ്റ് അടച്ച് സീൽ ചെയ്ത നടപടിയും ഇതിന്റെ ഭാഗമായാണ് അധികൃതർ വിശദീകരിച്ചത്.

കർണാടകയിൽ നിന്ന് വ്യാപകമായി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഭക്ഷ്യസംഭരണ കേന്ദ്രങ്ങൾ, സെൻട്രലൈസ്ഡ് കിച്ചണുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലേക്ക് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.

ആരോപണം പരാതിയും തള്ളി കെ എഫ് സി.

അതേസമയം, കെ എഫ് സി ആരോപണങ്ങൾ തള്ളി രംഗത്തെത്തിയിട്ടുണ്ട്. സ്ഥാപനത്തിൽ ചിക്കൻ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സൂക്ഷിക്കുകയും തയ്യാറാക്കുകയും ചെയ്യുന്നതെന്നും, ഭക്ഷണം ദിവസേന സ്റ്റോറിൽ തന്നെ തയ്യാറാക്കുന്നതാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പരാതിയെ തുടർന്നുള്ള പരിശോധനയുമായി ബന്ധപ്പെട്ട് അധികൃതരുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

കേരളത്തിലെ മൾട്ടി നാഷണൽ ഫുഡ് ചെയിൻ ഔട്ട്‌ലെറ്റുകളിലും പരിശോധന വേണമോ?

മംഗളൂരുവിലെ സംഭവത്തിന് പിന്നാലെ കേരളത്തിലും കെ എഫ് സി ഉൾപ്പെടെയുള്ള മൾട്ടി നാഷണൽ ഫാസ്റ്റ്‌ഫുഡ് ശൃംഖലകളിലെ ഭക്ഷ്യസംഭരണം, ഫ്രീസർ സംവിധാനം, ചിക്കന്റെ തീയതി രേഖകൾ, കോൾഡ് ചെയിൻ, പാചക എണ്ണയുടെ ഉപയോഗം എന്നിവ പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. സമാന രീതിയിലുള്ള ഒരു പരാതി നേരത്തെ കൊച്ചിയിൽ നിന്നും ഉയർന്നുവന്നിരുന്നു.

കുട്ടികളും യുവാക്കളും വലിയ തോതിൽ ആശ്രയിക്കുന്ന ഫാസ്റ്റ്‌ഫുഡ് ശൃംഖലകളിൽ ഭക്ഷണം എവിടെ നിന്ന് എത്തുന്നു, എത്ര ദിവസം സൂക്ഷിക്കുന്നു, ഏത് താപനിലയിലാണ് സൂക്ഷിക്കുന്നത്, സ്റ്റോക്ക് എങ്ങനെ മാറ്റുന്നു, പാചക എണ്ണ എത്രത്തോളം പുനരുപയോഗിക്കുന്നു തുടങ്ങിയ കാര്യങ്ങളിൽ കർശനമായ പരിശോധന അനിവാര്യമാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *