കെഎസ്‌യുവിനെ തൊട്ടുകളിക്കേണ്ട! സതീശന് ‘ഹൈക്കമാൻഡ് ഷോക്ക്’; പരസ്യപ്പോരിൽ അതൃപ്തിയുമായി മുതിർന്ന നേതാക്കൾ
ന്യൂഡൽഹി/തിരുവനന്തപുരം: മുഖ്യമന്ത്രിയും കെഎസ്‌യുവും തമ്മിലുള്ള തർക്കത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടുകൾക്ക് തിരിച്ചടി നൽകിക്കൊണ്ട് കോൺഗ്രസ് ഹൈക്കമാൻഡ് രംഗത്ത്. കെഎസ്‌യുവിനെ തള്ളിപ്പറഞ്ഞ സതീശന്റെ നിലപാടിനെ പൂർണ്ണമായും നിരാകരിക്കുന്നതാണ് ഹൈക്കമാൻഡിന്റെ പുതിയ നീക്കം.
പ്രതിപക്ഷത്തിരുന്ന കാലത്ത് കെഎസ്‌യുവും യൂത്ത് കോൺഗ്രസും നടത്തിയ ഐതിഹാസികമായ പോരാട്ടങ്ങൾ ആരും മറക്കരുതെന്ന് ഹൈക്കമാൻഡ് ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയായില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം. എന്നാൽ, അഭിപ്രായവ്യത്യാസങ്ങൾ പോഷക സംഘടനകൾ പൊതുവേദികളിലല്ല ചർച്ച ചെയ്യേണ്ടതെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
വിഷയത്തിൽ വി.ഡി. സതീശന്റെ നിലപാടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് മുതിർന്ന കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ രംഗത്തെത്തിയിട്ടുണ്ട് കെഎസ്‌യു സ്വന്തം അഭിപ്രായം പറയുന്നതിൽ ഒരു തെറ്റുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻപും കെഎസ്‌യു നിലപാടുകൾ തുറന്നു പറഞ്ഞിട്ടുണ്ട്. കെഎസ്‌യുവിന് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും, മുഖ്യമന്ത്രി തന്നെ ഇതിന് മുൻകൈ എടുക്കുമെന്നാണ് നേതാക്കൾ പറയുന്നത്
കെ.സി. വേണുഗോപാൽ എംപി: പരസ്യമായ പ്രതികരണങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം, പ്രവർത്തകർക്ക് വിഷമമുണ്ടാക്കുന്ന നടപടികൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് ഓർമ്മിപ്പിച്ചു. ജനങ്ങൾ പ്രതീക്ഷയോടെ കാണുന്ന സർക്കാരാണിതെന്നും നമ്മുടെ ഭാഗത്തുനിന്ന് തന്നെ അലോസരങ്ങൾ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറെ പരസ്യമായി പ്രശംസിച്ച് സുധീരൻ രംഗത്തെത്തി. ആരുടെ മുന്നിലും നിലപാട് വ്യക്തമാക്കാൻ ധൈര്യമുള്ള നേതാവാണ് അലോഷ്യസ് എന്ന് അദ്ദേഹം പറഞ്ഞു. താൽക്കാലികമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാമെങ്കിലും ആർജ്ജവത്തോടെ ധൈര്യമായി മുന്നോട്ട് പോകാൻ അദ്ദേഹം അലോഷ്യസിന് പിന്തുണ പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ ചടങ്ങിലായിരുന്നു സുധീരന്റെ ഈ പ്രതികരണം.വിവാദങ്ങൾക്കിടെ അലോഷ്യസ് സേവ്യറിനെതിരെ കെഎസ്‌യു ജില്ലാ പ്രസിഡന്റ് തന്നെ വിമർശനവുമായി രംഗത്തെത്തിയത് ശ്രദ്ധേയമായി. മുഖ്യമന്ത്രിക്കെതിരെ നടക്കുന്നത് ആസൂത്രിതമായ നീക്കമാണെന്നാണ് ജില്ലാ പ്രസിഡന്റിന്റെ ആരോപണം.




