bncmalayalam.in

ഓപ്പറേഷൻ തൂഫാനിൽ ‘പെട്ട്’ കൈയ്യോടെ പൊങ്ങി കോൺഗ്രസ് പ്രസിഡന്റിന്റെ പിതാവ്; ഉളിയത്തടുക്കയിൽ പിതാശ്രീയുടെ ‘സിനിമ മോഡൽ’ ഓട്ടവും ഒടുവിൽ പോലീസിന്റെ ‘ക്ലാസിക്’ പിടുത്തവും

386: ഓപ്പറേഷൻ തൂഫാനിൽ ‘പെട്ട്’ കൈയ്യോടെ പൊങ്ങി കോൺഗ്രസ് പ്രസിഡന്റിന്റെ പിതാവ്; ഉളിയത്തടുക്കയിൽ പിതാശ്രീയുടെ ‘സിനിമ മോഡൽ’ ഓട്ടവും ഒടുവിൽ പോലീസിന്റെ ‘ക്ലാസിക്’ പിടുത്തവും

ഓപ്പറേഷൻ തൂഫാനിൽ ‘പെട്ട്’ കൈയ്യോടെ പൊങ്ങി കോൺഗ്രസ് പ്രസിഡന്റിന്റെ പിതാവ്; ഉളിയത്തടുക്കയിൽ പിതാശ്രീയുടെ ‘സിനിമ മോഡൽ’ ഓട്ടവും ഒടുവിൽ പോലീസിന്റെ ‘ക്ലാസിക്’ പിടുത്തവും

കാസർകോട്: ജില്ലയിലെ ലഹരി മാഫിയയുടെ ഉറക്കം കെടുത്തി വീശിയടിക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ കൊടുങ്കാറ്റിൽ ഒടുവിൽ ഒരു വിവിഐപി പിതാശ്രീയും പെട്ടുപോയ വാർത്തയാണ് ഇപ്പോൾ കാസർകോട്ടുനിന്നും പുറത്തുവരുന്നത്. പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ഫിദ ഊജംപദവിന്റെ പിതാവ് യു. ഇബ്രാഹിമാണ് രണ്ട് ബാഗ് നിറയെ ‘നിരോധിത ലഹരി സാമഗ്രികളുമായി’ വിദ്യാനഗർ പോലീസിന്റെ വലയിലായത്.

മക്കൾ നാട്ടുകാരെ നന്നാക്കാൻ നടക്കുമ്പോൾ, ലഹരിവിരുദ്ധ ക്യാമ്പയിനുകൾക്ക് റിബൺ മുറിക്കാൻ പോകുമ്പോൾ, വീട്ടിലെ വലിയൊരു ‘ലഹരി വിരുദ്ധ പോരാളി’ രണ്ട് വലിയ ബാഗും തൂക്കി ഉളിയത്തടുക്ക ബസ് സ്റ്റാൻഡിന് സമീപം നിൽക്കുകയായിരുന്നു. സാധാരണ ബസ് കാത്തുനിൽക്കുന്ന യാത്രക്കാരെപ്പോലെയല്ല, എന്തോ വലിയ നിധി കാത്തുസൂക്ഷിക്കുന്നത് പോലെ അതീവ രഹസ്യമായും സംശയാസ്പദമായും നിന്ന ഇബ്രാഹിമിനെ കണ്ട് പെട്രോളിംഗിനിറങ്ങിയ വിദ്യാനഗർ പോലീസ് സംഘത്തിന് കാര്യം ഏകദേശം പന്തികേടായി തോന്നി.

പോലീസ് വണ്ടി പതുക്കെ അരികിലേക്ക് നിർത്തി ‘ഒന്ന് പരിശോധിക്കാമല്ലോ’ എന്ന് കരുതി സബ് ഇൻസ്‌പെക്ടർ ഉമേഷും സംഘവും അടുത്തേക്ക് നീങ്ങിയതേയുള്ളൂ… അടുത്ത നിമിഷം കണ്ടത് ഒളിംപിക്സ് അത്‌ലറ്റുകളെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള ഒരു ഒന്നാന്തരം ‘സ്പ്രിന്റ്’ ഓട്ടമായിരുന്നു! കയ്യിലെ രണ്ട് കനത്ത ബാഗുകളും നെഞ്ചോട് ചേർത്ത് പിടിച്ച് ഇബ്രാഹിം വെച്ചുപിടിച്ച ഓട്ടം കണ്ട് പോലീസുകാർ പോലും ഒരു നിമിഷം ഞെട്ടി. ‘ഓടാൻ ഞങ്ങൾക്കും അറിയാം’ എന്ന് കാണിച്ച് എസ്.ഐ ഉമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തൊട്ടുപിന്നാലെ വെച്ചുപിടിച്ചു. ഉളിയത്തടുക്കയിലെ കാണികളും നാട്ടുകാരും ലൈവായി കണ്ട ഈ ‘പൊലീസ്-കള്ളൻ’ സിനിമാറ്റിക് ചേസിംഗിനൊടുവിൽ, ശ്വാസം മുട്ടി ഓട്ടം നിർത്തേണ്ടി വന്ന ഇബ്രാഹിമിനെ പോലീസ് സംഘം കൃത്യമായി വളഞ്ഞുപിടികൂടി.

ഓടിയത് മിച്ചം, പിടികൂടി ബാഗ് തുറന്ന് പരിശോധിച്ച പോലീസുകാരുടെ കണ്ണ് തള്ളിപ്പോയി. കിലോക്കണക്കിന് നിരോധിത ലഹരി വസ്തുക്കളാണ് രണ്ട് ബാഗുകളിലുമായി ‘സൂക്ഷിച്ചുവെച്ചിരുന്നത്’.പ്രസിഡന്റിന്റെ പിതാവാണ് ആണെന്നുള്ള തരത്തിലുള്ള സ്ഥിരം ഡയലോഗുകളൊന്നും ഇത്തവണ വിലപ്പോയില്ല. വിദ്യാനഗർ പോലീസ് ഇബ്രാഹിമിന് വിവിഐപി പരിഗണനയോടെ കേസ് രജിസ്റ്റർ ചെയ്ത് നല്ല ഒന്നാന്തരം അതിഥിയാക്കിയിട്ടുണ്ട്.

നാട്ടിൽ ലഹരി വിരുദ്ധ ബോധവത്കരണവും ഓപ്പറേഷൻ തൂഫാനുമൊക്കെ തകൃതിയായി നടക്കുമ്പോൾ, സ്വന്തം വീട്ടിലെ ‘തൂഫാൻ’ തിരിച്ചറിയാതെ പോയ കോൺഗ്രസ് പ്രസിഡന്റായ മകൾക്ക് ഇപ്പോൾ നാട്ടിലിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നാണ് ചിലർ പറയുമ്പോൾ , പിതാവുമായി മകന് ഇപ്പോൾ വലിയ ബന്ധമില്ല എന്ന രീതിയിലാണ് ഇവരുടെ ബന്ധുക്കൾ പറയുന്നത് “മകൾ പഞ്ചായത്ത് ഭരിക്കുന്നു, പിതാവ് ബാഗുമായി ഓടുന്നു” എന്ന രീതിയിലാണ് കാര്യങ്ങൾ . എന്തായാലും കാസർകോട്ടെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ഇറങ്ങിയ ഓപ്പറേഷൻ തൂഫാൻ, രാഷ്ട്രീയക്കാരെന്നോ അവരുടെ പിതാക്കന്മാരെന്നോ നോക്കാതെ ‘ആര് വന്നാലും തൂക്കും’ എന്ന മട്ടിൽ മുന്നേറുന്നത് നാട്ടുകാർക്ക് വലിയൊരു ആശ്വാസമായി മാറിയിരിക്കുകയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *