ഭർത്താവിനും കാമുകിക്കും ഭാര്യയുടെ ‘ക്വട്ടേഷൻ’ പ്രതികാരം; തൃശൂരിലെ ലോഡ്ജിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം, ക്രൂരമർദനം; 4 പേർ പിടിയിൽ
തൃശൂർ: കാമുകനൊപ്പം ലോഡ്ജിൽ കഴിഞ്ഞ യുവതിയെ ഭർത്താവിന്റെ ഭാര്യ നൽകിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ആക്രമണത്തിൽ കാമുകന്റെ കൈകാലുകൾ ക്വട്ടേഷൻ സംഘം തല്ലിയൊടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിനിരയായത്. തിരുപ്പൂർ സ്വദേശിയാണ് പരിക്കേറ്റ കാമുകൻ. നാല് ദിവസം മുമ്പാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

തിരുപ്പൂർ സ്വദേശിയായ യുവാവും നിലമ്പൂർ സ്വദേശിനിയായ യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു. തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ ഇരുവരും മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു. എന്നാൽ, ഇവരുടെ ലൊക്കേഷൻ ഭർത്താവിന്റെ ഭാര്യ കണ്ടെത്തുകയും, തുടർന്ന് ഇവരെ ആക്രമിക്കാൻ തമിഴ്‌നാട്ടിൽ നിന്നുള്ള ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കുകയുമായിരുന്നു.
പോലീസ് ചമഞ്ഞാണ് സംഘം തൃശൂരിലെ ലോഡ്ജ് മുറിയിലേക്ക് അതിക്രമിച്ചു കയറിയത്. തുടർന്ന് യുവാവിന്റെയും യുവതിയുടെയും കൈകാലുകൾ കെട്ടിയിട്ട്, വായ തുണികൊണ്ട് മൂടിയ ശേഷം ബലമായി കാറിൽ കയറ്റി തിരുപ്പൂരിലേക്ക് കൊണ്ടുപോയി. യാത്രാമധ്യേയും തടങ്കലിൽ വെച്ചും യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും യുവാവിനെ ക്രൂരമായി മർദിച്ച് കൈകാലുകൾ തല്ലിയൊടിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ഊർജിതമാക്കി നാല് പ്രതികളെ വലയിലാക്കി.



