bncmalayalam.in

സോഷ്യൽ മീഡിയ വീരവാദങ്ങൾക്ക് പൂട്ട്: ഒടുവിൽ അർജുൻ ആയങ്കിക്കെതിരെ ‘കാപ്പ’ കുരുക്ക്; കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കൽ

സോഷ്യൽ മീഡിയ വീരവാദങ്ങൾക്ക് പൂട്ട്: ഒടുവിൽ അർജുൻ ആയങ്കിക്കെതിരെ ‘കാപ്പ’ കുരുക്ക്; കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കൽ

സോഷ്യൽ മീഡിയ വീരവാദങ്ങൾക്ക് പൂട്ട്: ഒടുവിൽ അർജുൻ ആയങ്കിക്കെതിരെ ‘കാപ്പ’ കുരുക്ക്; കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കൽ

നിരന്തര ക്രിമിനൽ കേസുകളിലൂടെയും സോഷ്യൽ മീഡിയയിലെ പരസ്യ വെല്ലുവിളികളിലൂടെയും നിരന്തരം വിവാദങ്ങളിൽ നിറഞ്ഞുനിന്ന അർജുൻ ആയങ്കിക്കെതിരെ ഒടുവിൽ ഭരണകൂടത്തിന്റെ ശക്തമായ നടപടി. പൊതുസമൂഹത്തിന് ഭീഷണിയായ ക്രിമിനലുകളെ തളയ്ക്കുന്ന ‘കാപ്പ’ (KAAPA – കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) ചുമത്തി ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവായി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച വിശദമായ ശുപാർശ പരിശോധിച്ച ജില്ലാ കളക്ടർ പി. വിഷ്ണുരാജാണ് ഉത്തരവിൽ ഒപ്പുവെച്ചത്.

കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ഒൻപതോളം ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി നിലവിൽ മറ്റൊരു കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞുവരികയായിരുന്നു. എന്നാൽ പ്രതിക്ക് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ വീണ്ടും വ്യാപകമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും കൃത്യമായ റിപ്പോർട്ട് കളക്ടർ മുഖവിലയ്‌ക്കെടുത്തു.

കുറ്റകൃത്യങ്ങൾക്കു പുറമെ പോലീസിനെയും ആഭ്യന്തര വകുപ്പിനെയും പരസ്യമായി വെല്ലുവിളിച്ചതും, കോതമംഗലം എസ്.എച്ച്.ഒ ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതും ഇയാൾക്കെതിരെയുള്ള നടപടികൾ വേഗത്തിലാക്കാൻ കാരണമായി. നിയമസംവിധാനങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ നിയമപാലകർക്കെതിരെ നടത്തിയ പ്രകോപനപരമായ ഇടപെടലുകൾ ഇയാളുടെ ക്രിമിനൽ പശ്ചാത്തലത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു. സമൂഹത്തിന്റെ സ്വൈര്യജീവിതത്തിനും പൊതുസുരക്ഷയ്ക്കും ഇയാൾ വലിയൊരു ഭീഷണിയാണെന്ന് പൂർണ്ണമായും ബോധ്യപ്പെട്ടതോടെയാണ്, ജാമ്യത്തിലിറങ്ങാനുള്ള എല്ലാ പഴുതുകളും അടച്ച് കളക്ടർ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *