bncmalayalam.in

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധം: 25 പേര്‍ക്കെതിരെ കേസ്; 5 വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍

660: കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധം: 25 പേര്‍ക്കെതിരെ കേസ്; 5 വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധം: 25 പേര്‍ക്കെതിരെ കേസ്; 5 വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം 150-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ സെമിനാറിനിടെയുണ്ടായ സംഘര്‍ഷത്തിലും പ്രതിഷേധത്തിലും കര്‍ശന നടപടി. പരിപാടി അലങ്കോലപ്പെടുത്തിയെന്നാരോപിച്ച് കണ്ടാലറിയാവുന്ന 25 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതിന് പിന്നാലെ സെമിനാര്‍ നടപടികള്‍ തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി അഞ്ച് വിദ്യാര്‍ത്ഥികളെ സര്‍വകലാശാല അധികൃതര്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

central-university-kerala-vandemataram-seminar-protest-case-suspension

ആർഎസ്എസിന്റെ ബൗദ്ധിക വിഭാഗമായ പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കണ്‍വീനര്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷകനായ ഉദ്ഘാടന ചടങ്ങിലാണ് പ്രതിഷേധം അരങ്ങേറിയത്. പരിപാടിയില്‍ ആര്‍എസ്എസ് ആശയങ്ങളുമായി ബന്ധമുള്ളവരെ ഉള്‍പ്പെടുത്തിയെന്നും കാവിവല്‍ക്കരണ അജണ്ടയാണ് സര്‍വകലാശാലയില്‍ നടപ്പാക്കുന്നതെന്നും ആരോപിച്ചായിരുന്നു വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം.

അതേസമയം, വിദ്യാര്‍ത്ഥികള്‍ക്കെതിരായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധം കടുപ്പിക്കാനാണ് എസ്.എഫ്.ഐയുടെ തീരുമാനം. ക്യാമ്പസിലെ സംഘര്‍ഷാവസ്ഥയും തുടര്‍നടപടികളും വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ ചർച്ചയായി മാറും

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *