bncmalayalam.in

ഓർമ്മയായത് നാടിന്റെ പ്രിയപ്പെട്ട മുഖം; ‘അത്താഴക്കൊട്ടി’ലെ അവസാന കണ്ണികളിലൊരാളായ ബാബ മൊയ്തു വിടവാങ്ങി

ഓർമ്മയായത് നാടിന്റെ പ്രിയപ്പെട്ട മുഖം; ‘അത്താഴക്കൊട്ടി’ലെ അവസാന കണ്ണികളിലൊരാളായ ബാബ മൊയ്തു വിടവാങ്ങി

ഓർമ്മയായത് നാടിന്റെ പ്രിയപ്പെട്ട മുഖം; ‘അത്താഴക്കൊട്ടി’ലെ അവസാന കണ്ണികളിലൊരാളായ ബാബ മൊയ്തു വിടവാങ്ങി

കാസർകോട്: നാടിന്റെ സ്പന്ദനമറിഞ്ഞ്, സൗഹൃദത്തിന്റെ ചിരിയുമായി എന്നും ജനങ്ങൾക്കിടയിൽ നിറഞ്ഞുനിന്ന തളങ്കര ബാങ്കോട് സ്വദേശി ബാബ മൊയ്തു ഓർമ്മയായി. നെഞ്ചുവേദനയെ തുടർന്ന് ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് ജീവൻ രക്ഷിക്കാനായില്ല. പരേതനായ ബാങ്കോട് ബാവ – നഫീസ ദമ്പതികളുടെ മകനാണ്.

ഓട്ടോറിക്ഷയുടെ വളയം പിടിച്ച് നാടിന്റെ വഴികളിലൂടെ സഞ്ചരിക്കുമ്പോഴും, ദീനാർ നഗറിലും പരിസരങ്ങളിലും എന്നും എല്ലാവർക്കും കാണാൻ കഴിയുന്ന ഒരു സുപരിചിത മുഖമായിരുന്നു അദ്ദേഹം. കക്ഷി-രാഷ്ട്രീയ, മത ഭേദമന്യേ ഏവർക്കും ഒരുപോലെ പ്രിയങ്കരനായ ഒരു നല്ല മനുഷ്യൻ. ഒരു പുഞ്ചിരിയോടെ മാത്രം ആളുകളെ അഭിമുഖീകരിച്ചിരുന്ന ബാബ മൊയ്തുവിന്റെ വിയോഗം നാടിന് തീരാനഷ്ടമാണ് സമ്മാനിച്ചിരിക്കുന്നത്.

baba-moythu-passed-away-kasaragod-athazhakottu

ആപത്തിലും ആവശ്യങ്ങളിലും ആർക്കും എപ്പോഴും ആശ്രയിക്കാവുന്ന ഒരു വലിയ മനസ്സിന്റെ ഉടമ കൂടിയായിരുന്നു അദ്ദേഹം. എന്ത് പ്രശ്നമുണ്ടായാലും എന്ത് അത്യാവശ്യത്തിന് ആരു വിളിച്ചാലും, “വാടാ നമുക്ക് പോകാം, നമുക്ക് പോയി നോക്കാം” എന്ന് പറഞ്ഞ് മടിയേതുമില്ലാതെ മുന്നിട്ടിറങ്ങുന്ന ആ സാന്നിധ്യം നാടിന്റെ വലിയൊരു ധൈര്യമായിരുന്നു. നാട്ടിൽ എന്ത് പരിപാടിയായാലും അവിടെ മൊയ്തു ഉണ്ടെങ്കിലേ അതൊരു പൂർണ്ണതയും രസവുമാകൂ. ആ ഒച്ചപ്പാടും ശബ്ദവുമൊക്കെ നാടിന് സമ്മാനിച്ച ആവേശം ചില്ലറയല്ല; അദ്ദേഹത്തിന്റെ സാന്നിധ്യം കാണാനും ആ സംസാരം കേൾക്കാനും തന്നെ വല്ലാത്തൊരു ഭംഗിയായിരുന്നു.

ഒരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലായ കാസർകോടിന്റെ തനത് പാരമ്പര്യ കലാരൂപമായ ‘അത്താഴക്കൊട്ടി’ലെ അവസാനത്തെ കണ്ണികളിൽ ഒരാളായിരുന്നു അദ്ദേഹം. വിശുദ്ധ റംസാൻ രാവുകളിൽ വിശ്വാസികളെ അത്താഴത്തിന് ഉണർത്താൻ നാടുനീളെ മുഴങ്ങിയിരുന്ന ആ ബാൻഡ് മേളത്തിൽ മുൻനിരയിൽ നിന്ന് താളം പിടിച്ച ബാബ മൊയ്തു, ആ പഴയകാല സംസ്കാരത്തിന്റെ മായാത്ത അടയാളം കൂടിയായിരുന്നു.

സാധാരണക്കാരന്റെ ജീവിതവഴികളിൽ അലിഞ്ഞുചേർന്ന്, സൗഹൃദങ്ങൾ മാത്രം സമ്പാദ്യമാക്കി വിടപറഞ്ഞ ആ വലിയ മനസ്സിന് നാട് കണ്ണീരോടെ വിട നൽകുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *