bncmalayalam.in

ഫേസ്ബുക്ക് പരിചയം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു; ഒരുമിച്ച് താമസിക്കണമെന്ന ആവശ്യം തർക്കത്തിലേക്ക്, 28കാരിയെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചുകൊന്നു

752: ഫേസ്ബുക്ക് പരിചയം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു; ഒരുമിച്ച് താമസിക്കണമെന്ന ആവശ്യം തർക്കത്തിലേക്ക്, 28കാരിയെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചുകൊന്നു

ഫേസ്ബുക്ക് പരിചയം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു; ഒരുമിച്ച് താമസിക്കണമെന്ന ആവശ്യം തർക്കത്തിലേക്ക്, 28കാരിയെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചുകൊന്നു

ഗാസിയാബാദ്: സോഷ്യൽ മീഡിയയിലൂടെ ആരംഭിച്ച സൗഹൃദം ഒടുവിൽ ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചു. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ 28കാരിയെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനെയും സുഹൃത്തിനെയും ഉത്തർപ്രദേശിലെ ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്തു. ലോണിയിലെ ഇന്ദിരാപുരിയിൽ ദീപാവലി ദിനത്തിലാണ് പിങ്കി എന്ന യുവതി കൊല്ലപ്പെട്ടത്. കേസിൽ 27കാരനായ ആര്യനും സുഹൃത്ത് പിന്റു (24)വുമാണ് പിടിയിലായത്.

ആറുമാസം മുമ്പ് ഫേസ്ബുക്കിലൂടെയാണ് പിങ്കിയും അഹമ്മദാബാദിലെ ഒരു ടെക്സ്റ്റൈൽ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ആര്യനും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള അടുപ്പം വർധിച്ചു. മൂന്ന് മാസം മുമ്പ് ജോലി ഉപേക്ഷിച്ച് ഗുജറാത്തിൽനിന്ന് ആര്യൻ ലോണിയിലെത്തി പിങ്കിയുടെ താമസസ്ഥലത്തിന് സമീപം മുറിയെടുത്ത് താമസമാരംഭിച്ചു. ബുലന്ദ്ഷഹർ സ്വദേശിയായ പിങ്കി ഭർത്താവ് പ്രമോദിനും രണ്ട് മക്കൾക്കുമൊപ്പം ഇന്ദിരാപുരിയിലെ വാടകവീട്ടിലായിരുന്നു താമസം.

facebook-friendship-live-in-relationship-demand-woman-brutally-murdered-ghaziabad

ദീപാവലി ദിനത്തിലെ കൂടിക്കാഴ്ച കൊലപാതകത്തിലേക്ക്

ഭർത്താവ് പ്രമോദ് ദീപാവലി ആഘോഷങ്ങൾക്കായി സ്വന്തം ഗ്രാമത്തിലേക്ക് പോയ സമയത്താണ് സംഭവങ്ങളുടെ തുടക്കം. കുട്ടികളെ വീട്ടിലാക്കി പിങ്കി സമീപത്തെ ആര്യന്റെ മുറിയിലെത്തി. ഇരുവരും ഒരുമിച്ച് താമസിക്കണമെന്ന ആവശ്യം പിങ്കി ഉന്നയിച്ചതായാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. എന്നാൽ മദ്യപിച്ചെത്തിയ ആര്യൻ ഈ ആവശ്യം നിരസിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം പിന്നീട് കൈയാങ്കളിയിലേക്ക് നീങ്ങി.

ഇതിനിടെ ആര്യൻ പിങ്കിയെ തള്ളിയിട്ടതായും യുവതിയുടെ തല ചുമരിലിടിച്ചതായും പോലീസ് പറയുന്നു. തുടർന്ന് പിങ്കി തിരിച്ചടിക്കാൻ ശ്രമിച്ചതോടെ സമീപത്തുണ്ടായിരുന്ന ഇഷ്ടികയെടുത്ത് ആര്യൻ യുവതിയുടെ തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പിങ്കി അമിത രക്തസ്രാവത്തെ തുടർന്ന് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

സംഭവത്തിനുശേഷം ആര്യന്റെ സുഹൃത്ത് പിന്റു യുവതിയുടെ മൊബൈൽ ഫോണിലുണ്ടായിരുന്ന ചിത്രങ്ങൾ നീക്കം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് ഉയർന്ന ബഹളം കേട്ടെത്തിയ അയൽവാസികളാണ് പോലീസിനെ വിവരമറിയിച്ചത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ആര്യനെയും തെളിവുകൾ നശിപ്പിക്കാൻ സഹായിച്ചെന്ന സംശയത്തിലുള്ള സുഹൃത്ത് പിന്റുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ മുഴുവൻ സാഹചര്യങ്ങളും പ്രതികളുടെ പങ്കും വ്യക്തമാക്കുന്നതിനായി വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്. അങ്കൂർ വിഹാർ എസിപി അമർദീപ് മൗര്യയാണ് അന്വേഷണ വിവരങ്ങൾ അറിയിച്ചത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *