bncmalayalam.in

പത്താം ക്ലാസ് വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി 24 ലക്ഷം രൂപയുടെ സ്വർണം കവർന്നു; അമ്മയെയും സഹോദരിയെയും കൊല്ലുമെന്ന് ഭീഷണി, 18-കാരുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

743: പത്താം ക്ലാസ് വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി 24 ലക്ഷം രൂപയുടെ സ്വർണം കവർന്നു; അമ്മയെയും സഹോദരിയെയും കൊല്ലുമെന്ന് ഭീഷണി, 18-കാരുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

പത്താം ക്ലാസ് വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി 24 ലക്ഷം രൂപയുടെ സ്വർണം കവർന്നു; അമ്മയെയും സഹോദരിയെയും കൊല്ലുമെന്ന് ഭീഷണി, 18-കാരുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കോട്ടയം: ക്രിമിനൽ ബുദ്ധികളെപ്പോലും ഞെട്ടിക്കുന്ന ആസൂത്രണം! പത്താം ക്ലാസ് വിദ്യാർത്ഥിയെ സൗഹൃദം നടിച്ച് വലയിലാക്കി, മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പത്ത് മാസത്തിനിടെ കവർന്നത് 24 ലക്ഷം രൂപയുടെ സ്വർണം. കോട്ടയം പാമ്പാടിയിൽ നടന്ന സംഭവത്തിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി സ്വദേശികളായ അൻസൽ മുഹമ്മദ് (18), നിധിൻ നിഷാദ് (18), ഷെബിൻ എബ്രഹാം (19) എന്നിവരാണ് പിടിയിലായത്. പാമ്പാടിയിലെ സ്വകാര്യ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് പ്രതികളുടെ ക്രൂരമായ ഭീഷണിക്കും ചൂഷണത്തിനും ഇരയായത്.

pampady-school-student-threatened-24-lakh-gold-theft-three-arrested

പൂർവവിദ്യാർത്ഥികളെന്ന വിശ്വാസം മുതലെടുത്തു

വിദ്യാർത്ഥി പഠിക്കുന്ന സ്കൂളിലെ പൂർവവിദ്യാർത്ഥികളായിരുന്നു പ്രതികൾ. ഈ പരിചയം മുതലെടുത്ത് ആദ്യം സൗഹൃദം സ്ഥാപിച്ചു. പിന്നീട് ഭീഷണിയിലൂടെ വിദ്യാർത്ഥിയെ തങ്ങളുടെ നിയന്ത്രണത്തിലാക്കുകയായിരുന്നു. കഴിഞ്ഞ മാർച്ച് മുതൽ പത്തുമാസത്തോളമായി തുടർന്ന ചൂഷണത്തിലൂടെയാണ് വീട്ടിൽനിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം പ്രതികൾ കൈക്കലാക്കിയത്.

‘അമ്മയെയും സഹോദരിയെയും വാഹനമിടിച്ച് കൊല്ലും’

വിദ്യാർത്ഥിയുടെ അമ്മയെയും സഹോദരിയെയും വാഹനമിടിച്ച് കൊലപ്പെടുത്തുമെന്നായിരുന്നു പ്രതികളുടെ ഭീഷണി. കുടുംബാംഗങ്ങൾക്ക് അപകടം സംഭവിക്കുമെന്ന ഭയം കുട്ടിയെ നിശ്ശബ്ദനാക്കി. സ്വന്തം വീട്ടിലെ സ്വർണം പോലും പ്രതികളുടെ ആവശ്യങ്ങൾക്കായി നൽകേണ്ടിവന്നെന്നാണ് പുറത്തുവരുന്ന വിവരം.

വീട്ടിലെ മരണം തുറന്നത് ഞെട്ടിക്കുന്ന കവർച്ച

അടുത്തിടെ വീട്ടിലുണ്ടായ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയ്ക്കിടെയാണ് ഇത്രയധികം സ്വർണം നഷ്ടപ്പെട്ട വിവരം മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെടുത്ത സംഭവത്തിന്റെ ചുരുളഴിഞ്ഞത്. കേസിൽ മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.

സൗഹൃദത്തിന്റെ മുഖംമൂടിയണിഞ്ഞ് ഒരു വിദ്യാർത്ഥിയുടെ ഭയത്തെ ആയുധമാക്കി പത്ത് മാസത്തോളം നടത്തിയ ഈ ക്രൂരമായ ചൂഷണം ഞെട്ടിക്കുന്നതാണ് , പാൽക്കുപ്പിയുടെ മണം പോലും മാറാത്ത കുട്ടികളാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തെ ചർച്ചാവിഷയമാക്കുന്നത് എന്നുള്ളത് മറ്റൊരു വിരോധാഭാസം

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *