bncmalayalam.in

വ്യാജപ്പേരുകളിൽ ഒളിവിൽ; സെക്യൂരിറ്റി ജീവനക്കാരനായും കൽപ്പണിക്കാരനായും വേഷം മാറി പോലീസിന്റെ കണ്ണ് വെട്ടിച്ചു , പോക്സോ കേസിൽ വർഷങ്ങളായി മുങ്ങിയ പ്രതിയെ ആലുവയിൽ പൂട്ടിയത് പോലീസിന്റെ ആധുനിക സാങ്കേതികവിദ്യ

668: വ്യാജപ്പേരുകളിൽ ഒളിവിൽ; സെക്യൂരിറ്റി ജീവനക്കാരനായും കൽപ്പണിക്കാരനായും വേഷം മാറി പോലീസിന്റെ കണ്ണ് വെട്ടിച്ചു , പോക്സോ കേസിൽ വർഷങ്ങളായി മുങ്ങിയ പ്രതിയെ ആലുവയിൽ പൂട്ടിയത് പോലീസിന്റെ ആധുനിക സാങ്കേതികവിദ്യ

വ്യാജപ്പേരുകളിൽ ഒളിവിൽ; സെക്യൂരിറ്റി ജീവനക്കാരനായും കൽപ്പണിക്കാരനായും വേഷം മാറി പോലീസിന്റെ കണ്ണ് വെട്ടിച്ചു , പോക്സോ കേസിൽ വർഷങ്ങളായി മുങ്ങിയ പ്രതിയെ ആലുവയിൽ പൂട്ടിയത് പോലീസിന്റെ ആധുനിക സാങ്കേതികവിദ്യ

കാസർഗോഡ്: പോലീസിന്റെ കണ്ണുവെട്ടിച്ച് ഒൻപത് വഷത്തോളം ഒളിവിൽ കഴിഞ്ഞ പ്രതി ഒടുവിൽ കേരള പൊലീസിന്റെ വലയിൽ. 2017-ൽ ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ക്രൂരമായ പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ മട്ടലായി പിലിക്കോട് സ്വദേശി ജയദേവൻ കെ. (58) ആണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.വി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഇന്റലിജൻസ് സ്ക്വാഡിന്റെ തന്ത്രപരമായ നീക്കത്തിലൂടെ ആലുവയിൽ വെച്ച് പിടിയിലായത്.

kasaragod-chandera-pocso-case-accused-arrested-aluva2

കുരുക്ക് വീണത് ഇങ്ങനെ…

2017-ൽ സ്കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞു വരികയായിരുന്ന ആൺകുട്ടി ലിഫ്റ്റ് ചോദിച്ചാണ് പ്രതിയുടെ സ്കൂട്ടറിൽ കയറിയത്. എന്നാൽ വഴിമാറ്റി ആളൊഴിഞ്ഞ പറമ്പിലെത്തിച്ച പ്രതി കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ഈ കേസിൽ അറസ്റ്റിലായി പിന്നീട് കോടതി ജാമ്യം നൽകിയതോടെയാണ് ജയദേവൻ നാടുവിട്ടത്. പിന്നീട് കേരളത്തിലും പുറത്തുമായി കേരളത്തിന് പുറത്ത് കോയമ്പത്തൂരിലും, കേരളത്തിൽ തിരുവനന്തപുരം, എറണാകുളം തുടങ്ങിയ വിവിധ ഭാഗങ്ങളിൽ പല പേരുകളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. സെക്യൂരിറ്റി ജീവനക്കാരനായും കൽപ്പണിക്കാരനായും വേഷം മാറി പോലീസിന്റെ കണ്ണ് വെട്ടിച്ച് ജീവിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. ഒറിജിനൽ വിലാസമോ ഫോണോ ഉപയോഗിക്കാതിരുന്നതിനാൽ പോലീസിന് മുന്നിൽ വലിയൊരു ചോദ്യചിഹ്നമായി മാറി ഇയാൾ.

kasaragod-chandera-pocso-case-accused-arrested-aluva3

പരമ്പരാഗത അന്വേഷണ രീതികൾക്കപ്പുറം ആധുനിക എ ഐ സാങ്കേതിക മാർഗ്ഗങ്ങൾ പൂർണ്ണമായി ഉപയോഗപ്പെടുത്തിയാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി സ്ക്വാഡ് പ്രതിയെ കുടുക്കിയത്. ഡിവൈഎസ്പിയുടെ കീഴിലുള്ള ഇന്റലിജൻസ് സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ പോലീസ് ഓഫീസർമാർമാരായ ശ്രീകാന്ത് പി, അജയൻ വി.വി. എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അതിവിദഗ്ദ്ധമായ രഹസ്യ നീക്കമാണ് പ്രതിയുടെ ലോക്കേഷൻ കൃത്യമായി ചോർത്തി ആലുവയിൽ വെച്ച് ചുരുട്ടിക്കെട്ടാൻ സഹായിച്ചത്.

kasaragod-chandera-pocso-case-accused-arrested-aluva

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എത്ര കാലം ഒളിവിൽ കഴിഞ്ഞാലും ക്രമിനലുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് നമ്മുടെ പൊലീസ് സംഘം.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *