bncmalayalam.in

മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് അടൂർ പ്രകാശ്; മുന്നണിയിൽ പൊട്ടിത്തെറി, വിഷയം ഹൈക്കമാൻഡിലേക്ക്

641: മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് അടൂർ പ്രകാശ്; മുന്നണിയിൽ പൊട്ടിത്തെറി, വിഷയം ഹൈക്കമാൻഡിലേക്ക്

മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് അടൂർ പ്രകാശ്; മുന്നണിയിൽ പൊട്ടിത്തെറി, വിഷയം ഹൈക്കമാൻഡിലേക്ക്

തിരുവനന്തപുരം: ഭരണ-മുന്നണി തലപ്പത്ത് കടുത്ത അതൃപ്തി പരസ്യമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്തെത്തിയതോടെ മുന്നണിയിൽ രാഷ്ട്രീയ കൊടുങ്കാറ്റ്. സർക്കാരിലും മുന്നണിയിലും വേണ്ടത്ര കൂടിയാലോചനകൾ നടക്കുന്നില്ലെന്നും ഏകപക്ഷീയമായ തീരുമാനങ്ങളാണ് നടപ്പിലാകുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. മുന്നണി ചെയർമാൻ കൂടിയായ മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയെ പരസ്യമായി ചോദ്യം ചെയ്ത അടൂർ പ്രകാശ്, വിഷയത്തിൽ എഐസിസി (AICC) നേതൃത്വത്തിന് നേരിട്ട് പരാതി നൽകുമെന്നും വ്യക്തമാക്കി.

adoor-prakash-slams-chief-minister-udf-rift-aicc-complaint

ബോർഡ്-കോർപ്പറേഷൻ നിയമനങ്ങൾ അടക്കമുള്ള നിർണായക കാര്യങ്ങൾ മുന്നണിയിലോ ഘടകകക്ഷികളുമായോ ചർച്ച ചെയ്യാതെ മാധ്യമങ്ങളിലൂടെ മാത്രം അറിയേണ്ടി വരുന്ന ദുരവസ്ഥയാണുള്ളതെന്ന് കൺവീനർ ആരോപിച്ചു. ചെയർമാൻ എന്ന നിലയിൽ മുന്നണി യോഗങ്ങൾ കൃത്യമായി വിളിച്ചു ചേർക്കുന്നതിൽ മുഖ്യമന്ത്രി പൂർണമായും പരാജയപ്പെട്ടു. സർക്കാരിന്റെ സുപ്രധാന നയതീരുമാനങ്ങളിൽ മുന്നണി നേതൃത്വത്തെ ഇരുട്ടിൽ നിർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

ഭരണതലത്തിലും സംഘടനാ തലത്തിലും ഉയർന്നുവന്ന പ്രധാന വിവാദങ്ങളിലൊന്നും യഥാസമയം കൂടിയാലോചനകൾ നടന്നിട്ടില്ലെന്ന് അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി,തദ്ദേശ തെരഞ്ഞെടുപ്പിലെ ഏകോപനമില്ലായ്മയും , മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രകൾ, സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി തുടങ്ങിയ ഗുരുതരമായ വിഷയങ്ങളിൽ മുന്നണി യോഗം ചേർന്ന് വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെന്നാണ് പ്രധാന ആക്ഷേപം.

കൺവീനർ തന്നെ പരസ്യമായി മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത് വരും ദിവസങ്ങളിൽ മുന്നണിക്കുള്ളിൽ വലിയ പ്രതിസന്ധിക്ക് തിരികൊളുത്തും. മുഖ്യമന്ത്രിയുടെ ഏകപക്ഷീയ നിലപാടുകൾക്കെതിരെ ഘടകകക്ഷികൾക്കിടയിലും അമർഷം പുകയുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് കൺവീനറുടെ ഈ നീക്കം.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *