bncmalayalam.in

‘ജനാധിപത്യം സംരക്ഷിക്കുക, ഗ്യാനേഷ് കുമാറിനെ പുറത്താക്കുക’: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കാസർഗോഡ് നഗരത്തിൽ യുവജന പ്രതിഷേധം ആളിക്കത്തിച്ച് യങ് ഡെമോക്രാറ്റ്സ്

‘ജനാധിപത്യം സംരക്ഷിക്കുക, ഗ്യാനേഷ് കുമാറിനെ പുറത്താക്കുക’: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കാസർഗോഡ് നഗരത്തിൽ യുവജന പ്രതിഷേധം ആളിക്കത്തിച്ച് യങ് ഡെമോക്രാറ്റ്സ്

കാസർഗോഡ്: സ്വതന്ത്രവും നീതിയുക്തവുമായ ജനാധിപത്യ പ്രക്രിയയുടെ സുതാര്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അടിയന്തരമായി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കാസർഗോഡ് നഗരത്തിൽ യങ് ഡെമോക്രാറ്റ്സിന്റെ ശക്തമായ പ്രതിഷേധം. ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷത വീണ്ടെടുക്കണമെന്നും “മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, ജനാധിപത്യത്തിന്റെ കാവലാളാവുക” എന്നും ആഹ്വാനം ചെയ്തുകൊണ്ട് സംഘടന സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ജില്ലാ ഓർഗനൈസിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം അരങ്ങേറിയത്.

young-democrats-protest-kasaragod-seeking-removal-of-election-commissioner-gyanesh-kumar

സെപ്റ്റംബർ 30-ന് വൈകിട്ട് അഞ്ചുമണിക്ക് കാസർഗോഡ് ടൗൺ കേന്ദ്രീകരിച്ച് നടന്ന പ്രതിഷേധ സംഗമം യങ് ഡെമോക്രാറ്റ്സ് സംസ്ഥാന ഓർഗനൈസിങ് കമ്മിറ്റി അംഗം അഡ്വ. ഇർഫാൻ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ജനാധിപത്യത്തിന്റെ അടിത്തറയായ തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ ഭരണകൂട താത്പര്യങ്ങൾക്കനുസരിച്ച് വഴിമാറുന്നുവെന്ന ഗുരുതരമായ ആശങ്ക പൊതുസമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നും, അത്തരം നീക്കങ്ങൾക്കെതിരെ യുവാക്കൾ പ്രതിരോധം തീർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ ഓർഗനൈസിങ് കൺവീനർ കബീർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോയിന്റ് കൺവീനർമാരായ ഷരീഫ് പാവൂർ, ഷബ്നാസ് മഞ്ചേശ്വരം, ഷാകിർ ഉദുമ എന്നിവരും, ഓർഗനൈസിങ് കമ്മിറ്റി അംഗങ്ങളായ നാസർ ബംബ്രാണ, സുഹൈൽ, ജാനിബ, മെഹനാസ് പാലിച്ചിയടുക്കം, റിയാസ് മഞ്ചേശ്വരം എന്നിവരും അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാൻ തെരുവിലിറങ്ങിയുള്ള ജനകീയ ചെറുത്തുനിൽപ്പുകൾ അനിവാര്യമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

ചടങ്ങിൽ ഓർഗനൈസിങ് ജോയിന്റ് കൺവീനർ സഫ്ര ഷംസു സ്വാഗതവും റിസ്വാൻ ബി.കെ നന്ദിയും രേഖപ്പെടുത്തി. വിവിധ തലങ്ങളിലുള്ള ഓർഗനൈസിങ് കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്ത പ്രകടനം നഗരത്തിൽ ശ്രദ്ധേയമായി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *