bncmalayalam.in

അപർണ കുറുപ്പിനും ബിഗ് ടിവിക്കുമെതിരെ ഹക്കീം കുമ്പളയുടെ പരാതി; നടപടിക്ക് ഡി.ജി.പി നിർദേശം

552: അപർണ കുറുപ്പിനും ബിഗ് ടിവിക്കുമെതിരെ ഹക്കീം കുമ്പളയുടെ പരാതി; നടപടിക്ക് ഡി.ജി.പി നിർദേശം

അപർണ കുറുപ്പിനും ബിഗ് ടിവിക്കുമെതിരെ ഹക്കീം കുമ്പളയുടെ പരാതി;

നടപടിക്ക് ഡി.ജി.പി നിർദേശം

കാസർഗോഡ്: മുസ്‌ലിം സമുദായത്തെയും ഇസ്‌ലാമിക വിശ്വാസങ്ങളെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ബിഗ് ടി.വിയിലെ പരിപാടിയിൽ സംപ്രേഷണം ചെയ്തെന്നാരോപിച്ച് ചാനൽ അവതാരക അപർണ കുറുപ്പിനും ബിഗ് ടി.വിക്കുമെതിരെ കാസർഗോഡ് സ്വദേശി സാമൂഹിക പ്രവർത്തകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഹക്കീം കുമ്പള നൽകിയ പരാതിയിൽ തുടർനടപടിക്ക് നിർദേശം. കേരള പൊലീസ് മേധാവിയുടെ ഓഫീസിൽ ലഭിച്ച പരാതി സൈബർ ഓപ്പറേഷൻസ് എസ്.പിക്ക് കൈമാറിയതായി പരാതിക്കാരന് ലഭിച്ച മറുപടിയിൽ വ്യക്തമാക്കുന്നു.

aparna-kurup-big-tv-hakeem-kumbla-complaint-dgp-action

സ്ത്രീകളുടെ പൊതുജീവിതത്തിലെ പങ്കാളിത്തം, മതപരമായ വസ്ത്രധാരണവും സ്ത്രീകൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതും സംബന്ധിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ പരാമർശങ്ങളാണ് വിവാദത്തിന് തുടക്കമിട്ടത്. സ്ത്രീകൾ വീടുകളിൽ കഴിയണമെന്നും പൊതുരംഗത്ത് സ്ത്രീകളുടെ സാന്നിധ്യം വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ കേരളത്തിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.

ഈ വിഷയത്തെ അടിസ്ഥാനമാക്കി BIG TV-യുടെ ‘Big Dialogue’ പരിപാടിയിൽ അപർണ കുറുപ്പ് നടത്തിയ ചർച്ചയും തുടർന്നുള്ള പരാമർശങ്ങളുമാണ് പുതിയ വിവാദത്തിന് വഴിവെച്ചത്. സ്ത്രീകളുടെ അവകാശവും സാമൂഹിക നീതിയും സംബന്ധിച്ച ചർച്ചയ്ക്കിടെയുണ്ടായ ചില പരാമർശങ്ങൾക്കെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നു. തുടർന്ന് ബിഗ് ടി.വി. പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യുകയും അപർണ കുറുപ്പിന്റെ പേരിൽ നിരുപാധിക ഖേദപ്രകടനം നടത്തുകയും ചെയ്തു.

എന്നാൽ ഇതൊരു മാപ്പപേക്ഷയിൽ തീരുന്ന പ്രവർത്തി അല്ല എന്നും മുസ്ലിം സമൂഹത്തെ വലിച്ചു കീറാനായി പൊതുമധ്യത്തിൽ എറിഞ്ഞു നൽകുകയായിരുന്നുവെന്നും ആയതിനാൽ ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം ബാധകമായ നിയമവകുപ്പുകൾ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. പരാതിക്കൊപ്പം വിവാദമായ പരിപാടിയുടെ വീഡിയോ ക്ലിപ്പും മറ്റ് അനുബന്ധ വിവരങ്ങളും തെളിവായി സമർപ്പിച്ചതായാണ് ഹക്കീം കുമ്പള പറയുന്നത്.ഡി.ജി.പി ഓഫീസിൽ ലഭിച്ച പരാതി സൈബർ ഓപ്പറേഷൻസ് എസ്.പിക്ക് കൈമാറിയതോടെ വിഷയത്തിൽ പൊലീസ് തലത്തിലുള്ള പരിശോധനയ്ക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്.

കേരള പൊലീസ് മേധാവിക്ക് പുറമെ കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം (MIB), നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റീസ് (NCM), NBDSA, ബിഗ് ടി.വി. മാനേജ്മെന്റ് എന്നിവർക്കും പരാതി നൽകിയതായി ഹക്കീം കുമ്പള അറിയിച്ചു.

കൂടാതെ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരോടും വിഷയത്തിൽ ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *