bncmalayalam.in

തോറ്റാലും വിടില്ല, തോൽവിക്കും വേണം ഒരല്പം ഗമ, പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം ,ഹർജിയുമായി മധുസൂദനന്റെ ‘ഹൈക്കോടതി യാത്ര’

തോറ്റാലും വിടില്ല, തോൽവിക്കും വേണം ഒരല്പം ഗമ, പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം ,ഹർജിയുമായി മധുസൂദനന്റെ ‘ഹൈക്കോടതി യാത്ര’

തോറ്റാലും വിടില്ല, തോൽവിക്കും വേണം ഒരല്പം ഗമ, പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം ,ഹർജിയുമായി മധുസൂദനന്റെ ‘ഹൈക്കോടതി യാത്ര’

പയ്യന്നൂരിലെ ജനങ്ങൾ വോട്ടുപെട്ടിയിൽ എണ്ണിയെണ്ണിപ്പറഞ്ഞു കൊടുത്ത മറുപടി പക്ഷേ, എം. എൽ. എ പദവിയി ലഭിക്കാതിരുന്ന ടി.ഐ. മധുസൂദനന് അത്ര എളുപ്പത്തിൽ ദഹിച്ചിട്ടില്ല. വോട്ടർമാർ തള്ളിക്കളഞ്ഞെങ്കിലും, തിരഞ്ഞെടുപ്പ് ഫലം തന്നെ റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയുടെ കയറിറങ്ങുകയാണ് കക്ഷിയിപ്പോൾ. ജനം തോൽപ്പിച്ചിട്ടും അമർഷവും കലിപ്പും ഒട്ടും അടങ്ങിയിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് മധുസൂദനന്റെ ഈ പുതിയ ‘നിയമപോരാട്ടം’

50,000-ൽ നിന്ന് 7000-ലേക്ക് ഒരു ‘അപവാദ’ വീഴ്ച!

വി. കുഞ്ഞികൃഷ്ണന്റെ വിജയം വ്യാജപ്രചാരണങ്ങളിലൂടെ നേടിയെടുത്തതാണെന്നാണ് മധുസൂദനന്റെ പരാതി. തനിക്കെതിരെ രക്തസാക്ഷി ഫണ്ട് തട്ടിപ്പുകാരനെന്ന് അപവാദം പരത്തി, കളങ്കിതനാക്കി ചിത്രീകരിച്ചു എന്നൊക്കെയാണ് കോടതിയിൽ കണ്ണീരൊഴുക്കുന്നത്. കഴിഞ്ഞ തവണ 50,000 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ ജയിച്ച താൻ ഇത്തവണ 7000 വോട്ടിന് തോറ്റത് ഈ അപവാദ പ്രചാരണം കൊണ്ടാണത്രേ! സ്വന്തം പാർട്ടിയിലെയും നാട്ടിലെയും ആളുകൾ ഉയർന്ന ആരോപണങ്ങളെയും ജനവിധിെയയും ഉൾക്കൊള്ളുന്നതിന് പകരം, പരാജയത്തിന്റെ നാണക്കേട് മറയ്ക്കാൻ മറ്റു വഴികൾ തേടുകയാണ് പാവം നേതാവ്.

ഹർജി കൊടുക്കാനും അറിയണം,

കലിപ്പ് മൂത്ത് കോടതി കയറിയതാണെങ്കിലും അവിടെയും കിട്ടി ആശ്വാസകരമല്ലാത്ത തുടക്കം! കൃത്യമായ വിവരങ്ങളോ തെളിവുകളോ ഇല്ലാതെ തിടുക്കപ്പെട്ട് നൽകിയ ഹർജിയിൽ എട്ടോളം അപാകതകളാണ് ഹൈക്കോടതി രജിസ്ട്രി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഹർജി നൽകാൻ പോയ വഴിയേ അതിലെ അപക്വതയും വെളിയിലായി എന്ന് ചുരുക്കം. ഇനി ഈ ഹർജി കോടതി വല്ലതും ഗൗരവത്തോടെ എടുക്കുമോ, അതോ കേൾക്കുന്നതിന് മുൻപേ തള്ളിക്കളയുമോ എന്ന് കണ്ടറിയണം.

സ്വന്തം രാഷ്ട്രീയ വീഴ്ചകളെയും ജനങ്ങളുടെ വികാരത്തെയും സ്വയം വിലയിരുത്തുന്നതിന് പകരം, തോൽവി തന്ന അമർഷം തീർക്കാൻ കോടതിയെ കൂട്ടുകാരനാക്കുന്ന കാഴ്ച പയ്യന്നൂർകാർക്ക് വീണ്ടും ചിരിക്കാൻ ഉള്ള അവസരം ആകുമോ . ജനാധിപത്യത്തിൽ ജനങ്ങളാണ് അന്തിമ ന്യായാധിപന്മാർ എന്ന് തിരിച്ചറിയാൻ മധുസൂദനന് ഇനി എത്ര തോൽവികൾ കൂടി വേണ്ടിവരുമോ ആവോ

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *