bncmalayalam.in

കാസർകോട് സിപിഎം ഓഫീസ് ആക്രമണം: രണ്ട് ബിജെപി പ്രവർത്തകർ വലയിൽ!

കാസർകോട് സിപിഎം ഓഫീസ് ആക്രമണം: രണ്ട് ബിജെപി പ്രവർത്തകർ വലയിൽ!

കാസർകോട്: തായന്നൂരിലെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ നടന്ന ആക്രമണത്തിൽ രണ്ട് ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വിശാൽ, അഭിനവ് എന്നിവരാണ് അമ്പലത്തറ പോലീസിന്റെ പിടിയിലായത്.

ആശുപത്രിയിലെ ‘മുറിവ്’ വഴിത്തിരിവായി!

ഇന്നലെ രാത്രിയായിരുന്നു തായന്നൂർ ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ അക്രമികൾ അഴിഞ്ഞാടിയത്. ഓഫീസിന്റെ ജനൽച്ചില്ലുകളും കൊടിമരങ്ങളും പൂർണ്ണമായും തകർത്ത നിലയിലായിരുന്നു. ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സിപിഎം ആദ്യമേ ആരോപിച്ചിരുന്നെങ്കിലും പ്രതികളെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചിരുന്നില്ല.

എന്നാൽ പ്രതികളിലൊരാൾക്ക് ആക്രമണത്തിനിടയിൽ കൈക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതാണ് പോലീസിന് നിർണ്ണായക സൂചനയായത്. സംശയം തോന്നി പോലീസ് നടത്തിയ തന്ത്രപരമായ അന്വേഷണത്തിൽ പ്രതികൾ കുടുങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.

പ്രകോപനം വ്യക്തമല്ല

മറ്റ് രാഷ്ട്രീയ സംഘർഷങ്ങളോ പ്രശ്നങ്ങളോ ഒന്നുമില്ലാത്ത ശാന്തമായ പ്രദേശത്താണ് ഈ ആക്രമണം നടന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ അക്രമത്തിലേക്ക് നയിച്ച കൃത്യമായ പ്രകോപനം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രതികളുടെ അറസ്റ്റ് പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *