കാസർകോട്: കാസർകോട് നഗരത്തിലെ ജാൽസൂർ ജംഗ്ഷനിൽ (ട്രാഫിക് ജംഗ്ഷൻ) വയോധികന് നേരെ തെരുവുനായയുടെ ക്രൂരമായ ആക്രമണം. നായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റോഡിലൂടെ നടന്നുപോവുകയായിരുന്ന വയോധികനെ തെരുവുനായ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. കാലിന് പരിക്കേറ്റ ഇദ്ദേഹത്തിന് ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. നഗരമധ്യത്തിൽ നടന്ന ഈ സംഭവം പ്രദേശവാസികൾക്കിടയിൽ കനത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്



