ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ ടിവികെ അധ്യക്ഷൻ C. Joseph Vijay പ്രധാനമന്ത്രി Narendra Modiയെ ഡൽഹിയിൽ സന്ദർശിച്ചു. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള വിജയിയുടെ ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനമാണിത്.
ഏകദേശം മുപ്പത് മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയിൽ തമിഴ്നാടിന്റെ വിവിധ വികസന, ജലവിഭവ, വിദ്യാഭ്യാസ, മത്സ്യബന്ധന മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിജയ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കാവേരി ജലവിതരണ തർക്കം, നീറ്റ് പരീക്ഷയിൽ നിന്നുള്ള ഒഴിവാക്കൽ, തമിഴ്‌നാട് മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ, കേന്ദ്ര ഫണ്ട് അനുവദിക്കൽ തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചതായാണ് റിപ്പോർട്ടുകൾ.

ഡൽഹിയിലെ തമിഴ്നാട് ഹൗസിൽ വിജയിക്ക് ഗാർഡ് ഓഫ് ഓണറും ഒരുക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ തുടങ്ങിയവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
അതേസമയം, വിജയ്-മോദി കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇരുവരുടെയും വസ്ത്രധാരണം മുതൽ രാഷ്ട്രീയ സന്ദേശങ്ങൾ വരെയുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വിവിധ തരത്തിലുള്ള വിലയിരുത്തലുകൾക്കും വിമർശനങ്ങൾക്കും കാരണമായി.
പ്രധാനമന്ത്രിയുടെ ഓഫിസ് ആയ സേവാ തീർഥിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഔദ്യോഗിക പരിപാടികളില്ലാം വൈറ്റ് ഷർട്ടും ബ്ലാക് ബ്ലേസറും ധരിച്ചാണ് വിജയ് എത്തിയത്. ഔദ്യോഗിക ആവശ്യങ്ങൾക്കെല്ലാം ഈ വസ്ത്രം തന്നെയാണ് വിജയിക്കുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ വെളുത്ത ഷർട്ട് മുകളിലുള്ള ഒരു ബട്ടൺ ധരിക്കാത്ത അലസമായി വസ്ത്രം തിരിച്ചുവന്നാണ് സംഘപരിവാർ പ്രൊഫൈലുകൾക്ക് പൊള്ളിയത്. വിജയ് ലാളിത്യം നിറഞ്ഞ ജീവിതം നയിക്കുന്ന ആളാണെന്നും ആദ്യമായിട്ടാണ് രാജാവിന് കാണാൻ പോകുന്നതൊന്നും രാജാവിൻറെ ചിട്ട കർമ്മങ്ങൾ ഒന്നും അറിയില്ലായിരിക്കും എന്നും പരിഹാസ വിമർശനവും പ്രൊഫൈലുകൾക്ക് നേരെ ഉയരുന്നുണ്ട്. തുണിയില്ലാത്ത പോയിരുന്നെങ്കിൽ ഇതിനേക്കാൾ ബഹുമാനം ലഭിക്കുമായിരുന്നു എന്നും അതാണ് രാജ്യം കണ്ടുവരുന്നതെന്നും പരിഹാസം ഉയരുന്നു.
തമിഴ്നാട്ടിൽ പുതിയ സർക്കാർ രൂപീകരിച്ചതിന് പിന്നാലെ കേന്ദ്രസർക്കാരുമായുള്ള ബന്ധവും ഭാവിയിലെ രാഷ്ട്രീയ സമവാക്യങ്ങളും ഈ കൂടിക്കാഴ്ചയിലൂടെ കൂടുതൽ ശ്രദ്ധ നേടുകയാണ്.



