22 വർഷത്തെ വിശ്വസ്ത പാരമ്പര്യവുമായി നവീകരിച്ച വിശാലമായ ഷോറൂം | ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് പ്രത്യേക ബ്രാൻഡ് | പ്രീമിയം, വിന്റേജ് ശേഖരങ്ങൾ ഒഴികെയുള്ള സ്വർണ്ണാഭരണങ്ങൾക്ക് വെറും 4.9 ശതമാനം പണിക്കൂലി
ഉപ്പള: സ്വർണ്ണാഭരണ വിപണിയിൽ വിശ്വാസത്തിന്റെയും മികവിന്റെയും 22 വർഷത്തെ പാരമ്പര്യം ആഘോഷിച്ച് സിറ്റിഗോൾഡ് ആൻഡ് ഡയമണ്ട്സ് പുതിയ മുഖവുമായി ഉപഭോക്താക്കൾക്കു മുന്നിലെത്തി. ഉപ്പളയിൽ നവീകരിച്ച വിശാലമായ സിറ്റിഗോൾഡ് ഷോറൂമിനൊപ്പം ലൈറ്റ് വെയിറ്റ് ഡെയിലി വെയർ ആഭരണങ്ങളുടെ എക്സ്ക്ലൂസീവ് ബ്രാൻഡായ കേവബോക്സിന്റെ പുതിയ ഷോറൂമും നാടിന് സമർപ്പിച്ചു.


സിറ്റിഗോൾഡ് പുതിയ ഷോറൂമിന്റെ ഉദ്ഘാടനം സയ്യിദ് അലി തങ്ങൾ കുമ്പോൾ, കേവബോക്സ് ഷോറൂമിന്റെ ഉദ്ഘാടനം കാസർഗോഡ് മുൻ എം.എൽ.എ എൻ എ നെല്ലിക്കുന്ന്, ഡയമണ്ട് കൗണ്ടർ ഉദ്ഘാടനം കാസറഗോഡ് ജില്ലാ പഞ്ചായത്ത് ഡെവലപ്മെന്റ് ചെയർപേഴ്സൺ ഇർഫാന ഇഖ്ബാൽ എന്നിവർ നിർവഹിച്ചു. ആദ്യവില്പന സിംക്കോ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയക്ടർ നസീർ മാണിക്കോത്തിന് നൽകി നിർവഹിച്ചു.

ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ ഭാരം കുറഞ്ഞതും ആകർഷകവുമായ ആഭരണങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരുക്കിയിരിക്കുന്ന കേവബോക്സ് ഷോറൂമാണ് ഉദ്ഘാടനത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. അതേസമയം, പരമ്പരാഗത ആഭരണങ്ങൾ മുതൽ ആധുനിക ഡിസൈനുകളിലുള്ള സ്വർണ്ണ, ഡയമണ്ട് ആഭരണങ്ങൾ വരെ വിപുലമായ ശേഖരമാണ് നവീകരിച്ച സിറ്റിഗോൾഡ് ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്.
ചടങ്ങിൽ സിറ്റിഗോൾഡ് ചെയർമാൻ കെ.എ. അബ്ദുൽ കരീം, എക്സിക്യൂട്ടീവ് ഡയറക്ടർ നൗഷാദ് സി.എ, യൂസഫ് ഹാജി കീഴൂർ, കേവബോക്സ് സ്ഥാപകനും സിറ്റിഗോൾഡ് ഡയറക്ടറുമായ മുഹമ്മദ് ദിൽഷാദ്, സിറ്റിഗോൾഡ് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഇർഷാദ്, പി.എസ്. ഇബ്രാഹിം, മോയിച്ച പൈവളികെ, മുസ്ലിം ലീഗ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് അബ്ദുൽ റഹിമാൻ തുടങ്ങിയവർ സംബന്ധിച്ചു. ഉദ്ഘാടനച്ചടങ്ങിന് സംഗീതസാന്ദ്രത പകർന്ന് പ്രശസ്ത വയലിനിസ്റ്റ് ഗോകുൽ കൃഷ്ണയുടെ തത്സമയ വയലിൻ പ്രകടനവും അരങ്ങേറി

.
ഉപഭോക്താക്കൾക്കായി ആകർഷകമായ ഉദ്ഘാടന ഓഫറുകൾ
പുതിയ ഷോറൂമുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രീമിയം, വിന്റേജ് ശേഖരങ്ങൾ ഒഴികെയുള്ള സ്വർണ്ണാഭരണങ്ങൾക്ക് വെറും 4.9 ശതമാനം പണിക്കൂലി മാത്രമാണ് ഈ ഓഫറിന്റെ ഭാഗമായി ഈടാക്കുന്നത്. ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്ക് കാരറ്റിന് 15,000 രൂപയുടെ പ്രത്യേക ഡിസ്കൗണ്ടും ലഭ്യമാണ്. സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിത്യോപയോഗത്തിനുള്ള ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ തേടുന്നവർക്കും ഡയമണ്ട് ആഭരണങ്ങളുടെ മനോഹരമായ ശേഖരം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരിടത്ത് കൂടുതൽ തിരഞ്ഞെടുപ്പുകൾ ഒരുക്കുകയാണ് ഉപ്പളയിലെ പുതിയ സിറ്റിഗോൾഡും കേവബോക്സും.




