bncmalayalam.in

ടെൻഡർ നടപടികളിൽ ക്രമക്കേടെന്ന് ബിജെപി; കാസർകോട് നഗരസഭയ്ക്ക് മുന്നിൽ സമരം ചെയ്ത 11 കൗൺസിലർമാരെ അറസ്റ്റ് ചെയ്തു, ടെൻഡർ നടപടികൾ ദുരൂഹം

689: ടെൻഡർ നടപടികളിൽ ക്രമക്കേടെന്ന് ബിജെപി; കാസർകോട് നഗരസഭയ്ക്ക് മുന്നിൽ സമരം ചെയ്ത 11 കൗൺസിലർമാരെ അറസ്റ്റ് ചെയ്തു, ടെൻഡർ നടപടികൾ ദുരൂഹം

ടെൻഡർ നടപടികളിൽ ക്രമക്കേടെന്ന് ബിജെപി; കാസർകോട് നഗരസഭയ്ക്ക് മുന്നിൽ സമരം ചെയ്ത 11 കൗൺസിലർമാരെ അറസ്റ്റ് ചെയ്തു, ടെൻഡർ നടപടികൾ ദുരൂഹം

കാസർകോട്: നഗരസഭയിലെ പെയ്ഡ് പാർക്കിങ് ടെൻഡർ നടപടികളിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് കാസർകോട് നഗരസഭാ ഓഫീസ് കവാടത്തിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തിയ ബിജെപി കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെ.പി.ആർ. റാവു റോഡിൽ പുതുതായി ഒരുക്കിയ ഇന്റർലോക്ക് പെയ്ഡ് പാർക്കിങ് സംവിധാനവുമായി ബന്ധപ്പെട്ട് ക്ഷണിച്ച കരാർ നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നഗരസഭയുടെ ഭരണനടപടികളിൽ ജനാധിപത്യപരമായ നടപടിക്രമങ്ങൾ പാലിക്കണമെന്ന ആവശ്യവും പ്രതിഷേധക്കാർ ഉന്നയിച്ചു.

ടൗൺ പൊലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധക്കാരെ സ്ഥലത്തുനിന്ന് നീക്കിയത്. കെ.ആർ. ഹരീഷ് (47), ജി.കെ. മധുകരൻ (43), അരുൺ കുമാർ ഷെട്ടി (60), കെ. ഗുരുപ്രസാദ് പ്രഭു (40), രവീന്ദ്ര പൂജാരി (60), രാമകൃഷ്ണ ഹൊള്ള, ജി. രാജേഷ് (30), ബി. ശാരദ (48), കെ.എസ്. ശ്രുതി (39), ആർ. രേഷ്മ (38), എം.കെ. ദിവ്യ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഓഫീസ് പ്രവർത്തനസമയം കഴിഞ്ഞിട്ടും കൗൺസിലർമാർ സത്യാഗ്രഹം തുടർന്നതിനെ തുടർന്നാണ് പൊലീസ് ഇടപെട്ടതെന്നാണ് ലഭ്യമായ വിവരം.

kasaragod-municipality-paid-parking-tender-bjp-councillors-arrest

കൗൺസിൽ ചർച്ചയില്ലാതെ ടെൻഡറെന്ന് ആരോപണം

കെ.പി.ആർ. റാവു റോഡിലെ പെയ്ഡ് പാർക്കിങ് കരാർ ക്ഷണിക്കുന്നതിന് മുമ്പ് വിഷയം നഗരസഭാ കൗൺസിലിലോ ഫിനാൻസ് സ്റ്റാൻഡിങ് കമ്മിറ്റിയിലോ ചർച്ച ചെയ്തിട്ടില്ലെന്നാണ് ബിജെപി കൗൺസിലർമാരുടെ പ്രധാന ആരോപണം. നഗരസഭയിലെ ചില ബാഹ്യ ശക്തികളും ഉദ്യോഗസ്ഥർ സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് നടപടികൾ സ്വീകരിച്ചുവെന്നും ടെൻഡർ സംബന്ധിച്ച വിവരം പത്രവാർത്തയിലൂടെയാണ് കൗൺസിലർമാർ അറിഞ്ഞതെന്നും അവർ ആരോപിക്കുന്നു.

പെയ്ഡ് പാർക്കിങ്ങിന്റെ മറവിൽ ഇഷ്ടക്കാർക്ക് കരാർ നൽകാനുള്ള നീക്കമാണ് നടന്നതെന്ന സംശയവും ബിജെപി ഉയർത്തുന്നു. ടെൻഡർ നടപടികളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് നഗരസഭാ സെക്രട്ടറിയും ബന്ധപ്പെട്ട ഭരണാധികാരികളും വ്യക്തമായ മറുപടി നൽകുന്നില്ലെന്നും കൗൺസിലർമാർ കുറ്റപ്പെടുത്തി. കരാർ നടപടികളുടെ വിശദാംശങ്ങൾ പരസ്യപ്പെടുത്തണമെന്നും റദ്ദാക്കണമെന്ന് ആരോപണങ്ങളിൽ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം ശക്തമാക്കിയത്. ബിജെപി ഉന്നയിച്ച ആരോപണങ്ങളിൽ നഗരസഭാ അധികൃതരുടെ വിശദീകരണം നൽകാൻ തയ്യാറായിട്ടില്ല

നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പെയ്ഡ് പാർക്കിങ് സംവിധാനം നടത്തുന്നതിനോ അതിന്റെ നടത്തിപ്പ് സ്വകാര്യ വ്യക്തിക്കോ സ്ഥാപനത്തിനോ കരാർ നൽകുന്നതിനോ ബന്ധപ്പെട്ടിടത്ത്, പൊതുസ്വത്തിന്റെ വിനിയോഗം, വരുമാനശേഖരണം, കരാർ അനുവദിക്കൽ എന്നിവ സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതുണ്ട്. കേരള മുനിസിപ്പാലിറ്റി ആക്ട്, 1994, അതിന്റെ കീഴിലുള്ള ബാധകമായ ചട്ടങ്ങൾ, സർക്കാർ ഉത്തരവുകൾ, നഗരസഭയുടെ നിലവിലുള്ള തീരുമാനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടിക്രമങ്ങൾ നിർണയിക്കേണ്ടത്. പാർക്കിങ് സ്ഥലം കരാർ നൽകാനുള്ള അധികാരം നഗരസഭാ സെക്രട്ടറിക്ക് സ്വന്തം ഇഷ്ടപ്രകാരം കൈകാര്യം ചെയ്യാൻ സാധിക്കില്ല , വിഷയത്തിന്റെ കൗൺസിൽ തീരുമാനമോ സ്റ്റാൻഡിങ് കമ്മിറ്റി പരിഗണനയോ ആവശ്യമാണ് .

രേഖകൾ പുറത്തുവിടണമെന്ന ആവശ്യം

കാസർകോട് നഗരസഭയിലെ പെയ്ഡ് പാർക്കിങ് കരാറുമായി ബന്ധപ്പെട്ട വിവാദത്തിൽ വ്യക്തത വരാൻ ടെൻഡർ നോട്ടീസ്, കരാർ വ്യവസ്ഥകൾ, കൗൺസിൽ തീരുമാനങ്ങൾ, ബന്ധപ്പെട്ട സ്റ്റാൻഡിങ് കമ്മിറ്റി മിനിറ്റ്സ്, കരാർ അനുവദിച്ച ഉത്തരവ് എന്നിവ പരസ്യമാക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത് . ഈ രേഖകൾ പുറത്തുവരുന്നതോടെ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കും. നഗരസഭയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം നൽകുകയും ചെയ്യുന്നത് പൊതുജനങ്ങളുടെ സംശയങ്ങൾ അകറ്റാൻ സഹായിക്കും എന്നിരിക്കെ ഇതിന് മുതിരുന്നില്ല എന്നുള്ളത് സംശയങ്ങൾ ബലപ്പെടുത്തുകയാണ് .

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *