bncmalayalam.in

ഇരുട്ടിൽ തപ്പുന്ന കേരളത്തിന് ‘കറന്റ് ഷോക്ക്’; നിരക്ക് കൂട്ടാൻ താരിഫ് വിജ്ഞാപനം,5000 കോടി കണ്ടെത്താൻ സർചാർജ് , ട്രോളുകൾ നിറഞ്ഞ് സോഷ്യൽ മീഡിയ,

ഇരുട്ടിൽ തപ്പുന്ന കേരളത്തിന് ‘കറന്റ് ഷോക്ക്’; നിരക്ക് കൂട്ടാൻ താരിഫ് വിജ്ഞാപനം,5000 കോടി കണ്ടെത്താൻ സർചാർജ് , ട്രോളുകൾ നിറഞ്ഞ് സോഷ്യൽ മീഡിയ,

ഇരുട്ടിൽ തപ്പുന്ന കേരളത്തിന് ‘കറന്റ് ഷോക്ക്’; നിരക്ക് കൂട്ടാൻ താരിഫ് വിജ്ഞാപനം,5000 കോടി കണ്ടെത്താൻ സർചാർജ് , ട്രോളുകൾ നിറഞ്ഞ് സോഷ്യൽ മീഡിയ,

തിരുവനന്തപുരം: ഒരു വശത്ത് ചൂടും ഉഷ്ണവും കാരണം വിയർത്തുവിറച്ച്, ഇടയ്ക്കിടെ പോകുന്ന കറന്റും നോക്കി ജനങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലും അന്ധാളിച്ചിരിക്കുമ്പോഴാണ് അടുത്ത ‘ഇരുട്ടടി’ സർക്കാരിന്റെയും റെഗുലേറ്ററി കമ്മിഷന്റെയും വകയായി വന്നെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് വരുംവർഷങ്ങളിൽ വൈദ്യുതി നിരക്കും സർചാർജും കുത്തനെ കൂട്ടാൻ വഴിതുറക്കുന്ന പുതിയ താരിഫ് നയം വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വിജ്ഞാപനം ചെയ്തു. വേനൽക്കാലത്ത് പോലും അപ്രഖ്യാപിത ലോഡ്ഷെഡിംഗും ലൈൻ അറ്റകുറ്റപ്പണികളും കാരണം വലയുന്ന സാധാരണക്കാരന്റെ കീശയിലേക്കാണ് പുതിയ തീരുമാനം ആഘാതമേൽപ്പിക്കാൻ ഒരുങ്ങുന്നത്.

വൈദ്യുതി ബോർഡിന്റെ മുൻകാല നഷ്ടമായ അയ്യായിരം കോടി രൂപ നാലു വർഷം കൊണ്ട് സർചാർജിലൂടെ ജനങ്ങളുടെ ചുമലിൽ വെച്ചുകൊടുക്കുക എന്നതാണ് പുതിയ താരിഫ് നയത്തിന്റെ പ്രധാന ലക്ഷ്യം. 2027–28 മുതൽ 2031–32 വരെയുള്ള അഞ്ചുവർഷത്തെ വൈദ്യുതിനിരക്കാണ് കമ്മിഷൻ പുതുതായി നിശ്ചയിക്കുന്നത്. ഇതിൽ നാലുവർഷവും തുടർച്ചയായി സർചാർജ് പിരിക്കാനുള്ള അനുമതിയുണ്ട്. ഇതനുസരിച്ച് 2027 ഏപ്രിൽ ഒന്നുമുതലാണ് പുതുക്കിയ നിരക്കും സർചാർജും പൂർണ്ണതോതിൽ നിലവിൽ വരിക. ഭാവിയിൽ വരാനിരിക്കുന്ന വലിയ സാമ്പത്തിക ബാധ്യതയുടെ മുന്നറിയിപ്പാണ് ഇപ്പോൾ പുറത്തുവന്ന വിജ്ഞാപനം.

അതേസമയം, പ്രഖ്യാപനം പുറത്തുവന്നതിനു പിന്നാലെ പ്രതിഷേധങ്ങളേക്കാൾ കൂടുതൽ പരിഹാസങ്ങളും ട്രോളുകളുമാണ് സോഷ്യൽ മീഡിയയിൽ പടരുന്നത്. തുടർച്ചയായ വൈദ്യുതി മുടക്കത്തെ തന്നെ ആയുധമാക്കിയാണ് ആളുകൾ രസകരമായ പ്രതികരണങ്ങൾ നടത്തുന്നത്. “എന്തിനാണ് ആളുകൾ പേടിക്കുന്നത്, കറന്റ് ഉണ്ടെങ്കിലല്ലേ കൂടിയ ബില്ല് വരൂ, പവർകട്ട് എന്നത് സർക്കാരിന്റെ ജനക്ഷേമ നയമാണ്, ബില്ല് കൂട്ടിയാലും കറന്റ് തരാതിരുന്നാൽ ജനം രക്ഷപ്പെടും” എന്നിങ്ങനെയുള്ള ട്രോളുകൾ സൈബറിടങ്ങളിൽ ചിരി പടർത്തുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്തവർക്ക് നിരക്ക് വർധനവിൽ ഇളവുണ്ടാകുമോ എന്ന ചോദ്യമുയർത്തിയും രസകരമായ ചർച്ചകൾ സജീവമാണ്.

തമാശകൾ ഒരുവശത്ത് ആഘോഷിക്കപ്പെടുമ്പോഴും, ദിവസേനയുള്ള കറന്റ് കട്ടിൽ ജീവിതം താളംതെറ്റിയ വ്യാപാരികളും സാധാരണക്കാരും കടുത്ത അമർഷത്തിലാണ്. കറന്റ് കൃത്യമായി തരാൻ കഴിയാത്തവർ നിരക്ക് മാത്രം കൂട്ടാൻ മുന്നിൽ നിൽക്കുന്നു എന്ന വികാരം വലിയ രീതിയിൽ അലയടിക്കുകയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *