bncmalayalam.in

വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരെ പ്രതിഷേധം ശക്തം; അതിഷിയും സൗരഭ് ഭരദ്വാജും ഉൾപ്പെടെ 700-ലധികം പേർ കസ്റ്റഡിയിൽ; ജന്തർ മന്ദിറിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

646: വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരെ പ്രതിഷേധം ശക്തം; അതിഷിയും സൗരഭ് ഭരദ്വാജും ഉൾപ്പെടെ 700-ലധികം പേർ കസ്റ്റഡിയിൽ; ജന്തർ മന്ദിറിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരെ പ്രതിഷേധം ശക്തം; അതിഷിയും സൗരഭ് ഭരദ്വാജും ഉൾപ്പെടെ 700-ലധികം പേർ കസ്റ്റഡിയിൽ; ജന്തർ മന്ദിറിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക വോട്ടർപട്ടിക തീവ്ര പരിഷ്‌കരണ (SIR) നടപടികൾക്കെതിരെ ഡൽഹിയിലെ ജന്തർ മന്ദിറിൽ നടന്ന പ്രതിഷേധം സംഘർഷഭരിതമായി. ആം ആദ്മി പാർട്ടി (ആപ്) നേതാവ് അതിഷി, ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്റ് നേഹ ബോറ എന്നിവരടക്കം 700-ലധികം പേരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.

“മോദിജീ, നിങ്ങളുടെ പോലീസിനെ പേടിച്ചല്ല ഞങ്ങൾ ഇവിടെയെത്തിയത്. വോട്ടവകാശം സംരക്ഷിക്കാൻ ഞങ്ങൾ പോരാട്ടം തുടരുക തന്നെ ചെയ്യും,” എന്ന് കസ്റ്റഡിയിലായ ശേഷം അതിഷി എക്‌സിൽ (ട്വിറ്റർ) കുറിച്ചു.

നേരത്തെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനെതിരെ സമരം ചെയ്യാൻ ജന്തർ മന്ദിറിലെത്തിയ ആപ് ഡൽഹി സംസ്ഥാന അധ്യക്ഷൻ സൗരഭ് ഭരദ്വാജ്, എം.എൽ.എ സഞ്ജീവ് ഝാ എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സമാധാനപരമായി പ്രതിഷേധിച്ച നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പ്രക്ഷോഭം തുടരുമെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി. സമരത്തിന് നിശ്ചയിച്ച സമയത്തിന് മുൻപേ തന്നെ അഞ്ഞൂറിലധികം പേർ ജന്തർ മന്ദിറിൽ എത്തിയതായി സൗരഭ് ഭരദ്വാജ് അറിയിച്ചു.

പ്രതിഷേധം ശക്തമായതിനെ തുടർന്ന് ജന്തർ മന്ദിർ പരിസരത്ത് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടു. സർക്കാർ നിർദ്ദേശപ്രകാരം തുടർ ഉത്തരവുണ്ടാകുന്നതുവരെ പ്രദേശത്ത് ഇന്റർനെറ്റ് വിച്ഛേദിച്ചതായി ഉപഭോക്താക്കൾക്ക് സന്ദേശം ലഭിച്ചിട്ടുണ്ട്.

atishi-saurabh-bharadwaj-detained-jantar-mantar-electoral-rolls-protest-bnc-malayalam

മുംബൈയിലും ഡൽഹിയിലും പ്രതിഷേധങ്ങൾക്ക് വിലക്ക്; രാജ്യവ്യാപക പ്രക്ഷോഭം

ഡൽഹിയിലും മുംബൈയിലുമായി വൻ പ്രതിഷേധ പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്. ഡൽഹിയിൽ ആപ്, ഐസ, എൻ.എസ്.യു.ഐ (NSUI), യൂത്ത് കോൺഗ്രസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മുംബൈയിലെ ശിവാജി പാർക്കിൽ നിന്നാണ് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രതിഷേധത്തിന് തുടക്കമിട്ടത്. തുടർന്ന് ആളുകളോട് ശിവാജി പാർക്കിലേക്ക് എത്താൻ ആവശ്യപ്പെടുന്ന വിഡിയോയും സി.ജെ.പി നേതാവ് ദിപ്കെ പങ്കുവെച്ചിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം സുതാര്യമായിരിക്കണമെന്നും അതിൽ പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ഇരു നഗരങ്ങളിലും പ്രതിഷേധങ്ങൾക്ക് പോലീസ് അനുമതി നിഷേധിച്ചു. ന്യൂഡൽഹി ജില്ലയിലാകെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (BNSS) 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. മുൻകൂർ അനുമതിയില്ലാതെ അഞ്ചോ അതിലധികമോ ആളുകൾ ഒത്തുചേരുന്നതും റാലികൾ, ധർണകൾ, പ്രകടനങ്ങൾ എന്നിവ നടത്തുന്നതും പോലീസ് വിലക്കി.

വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തുണ്ട്. കഴിഞ്ഞ 10 മാസത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും ചില തീരുമാനങ്ങളിലും ഉത്തരവുകളിലും 14 തവണയെങ്കിലും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതാണ് പ്രതിഷേധം കനക്കാൻ കാരണം. തങ്ങളുടെ അറിവോടെയല്ല പല തീരുമാനങ്ങളും കൈക്കൊണ്ടതെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ, എസ്.ഐ.ആർ ഉൾപ്പെടെയുള്ള എല്ലാ തീരുമാനങ്ങളും മൂന്നംഗ കമ്മീഷൻ ഐകകണ്ഠ്യേനയാണ് എടുത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *