bncmalayalam.in

ഈ ആശയം ഞങ്ങൾക്ക് ചേർന്നതല്ല, ബിജെപിക്ക് ഇരട്ട തിരിച്ചടി; ദേവനും അഖിൽ മാരാരും രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നു

509: ഈ ആശയം ഞങ്ങൾക്ക് ചേർന്നതല്ല, ബിജെപിക്ക് ഇരട്ട തിരിച്ചടി; ദേവനും അഖിൽ മാരാരും രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നു

 

നടൻ ദേവൻ ബിജെപി വിട്ടു; അഖിൽ മാരാർ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ

തിരുവനന്തപുരം: ബിജെപിക്ക് തിരിച്ചടിയായി നടനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ദേവൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു. വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെച്ചതായി ദേവൻ പ്രഖ്യാപിച്ചു. അതേസമയം, സംവിധായകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അഖിൽ മാരാറും ബിജെപി മേൽവിലാസം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ്. രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നതിന്റെ സൂചന നൽകി അഖിൽ മാരാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പും ഇതിനകം ചർച്ചയായിട്ടുണ്ട്.

bjp-double-setback-devan-resigns-akhil-marar-politics-exit

ആലപ്പുഴയിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ദേവൻ പാർട്ടിയിൽ നിന്ന് രാജിവെച്ച വിവരം പ്രഖ്യാപിച്ചത് കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ പരിപാടിയിലായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചതായി അദ്ദേഹം വ്യക്തമാക്കി. വൈസ്പ്രസിഡന്റ് സ്ഥാനവും ഭാരതീയ ജനതാ പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെക്കാനുള്ള രാജിക്കത്ത് എഴുതി വെച്ചതായി ദേവൻ പറഞ്ഞു.

2004ൽ കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ച ദേവൻ പിന്നീട് 2021 മാർച്ചിൽ അമിത് ഷായുടെ സാന്നിധ്യത്തിലാണ് ബിജെപിയിൽ ചേർന്നത്. തുടർന്ന് പീപ്പിൾസ് പാർട്ടി ബിജെപിയിൽ ലയിക്കുകയും ചെയ്തു. 2021 മുതലുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ദേവൻ ബിജെപിയുടെ ഭാഗമായിരുന്നു.

എന്നാൽ ബിജെപിയുടെ രാഷ്ട്രീയ നിലപാടുകളോട് തനിക്ക് യോജിപ്പില്ലെന്ന് ബോധ്യപ്പെട്ടതായും നാലഞ്ചുമാസമായി ഇക്കാര്യം ആലോചിച്ചുവരികയായിരുന്നുവെന്നും ദേവൻ പറഞ്ഞു. ഇന്നലെ ആത്മപരിശോധന നടത്തിയ ശേഷമാണ് രാജിവെക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 2026ലെ തെരഞ്ഞെടുപ്പിൽ ബിജെപിയിൽ ചില ആവശ്യങ്ങൾ ഉന്നയിച്ചിരുന്നുവെന്നും അവ നടപ്പായില്ലെന്നും ദേവൻ പ്രസംഗത്തിൽ പറഞ്ഞു.

ഇതിനിടെയാണ് അഖിൽ മാരാറും രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് പിന്മാറുന്നതിന്റെ സൂചന നൽകിയത്. തന്റെ ശബ്ദം ഇനി തനിക്ക് വേണ്ടി മാത്രമായി ഒതുക്കി സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കുമെന്നാണ് അഖിൽ മാരാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

അവനവനു വേണ്ടിയല്ലാതെ അപരന് വേണ്ടി സംസാരിച്ച് ശത്രുക്കളെ ഉണ്ടാക്കിയ ആളാണ് താനെന്ന് അഖിൽ മാരാർ പറഞ്ഞു. ദിവസേന പല പ്രശ്നങ്ങളും പറഞ്ഞ് തന്നെ വിളിക്കുന്ന കൊട്ടാരക്കരയിലെ നാട്ടുകാർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത മാത്രമാണ് അവിടെ മത്സരിക്കണമെന്ന് ചിന്തിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ആ ചിന്ത പൂർണ്ണമായും ഉപേക്ഷിക്കുകയാണെന്നും അഖിൽ മാരാർ പറഞ്ഞു.

കോർഡിനേറ്റർ സാബു ജേക്കബുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ട്വന്റി 20 വിട്ടതിന് പിന്നാലെയാണ് അഖിൽ മാരാറുടെ പുതിയ നീക്കം. ദേവൻ ബിജെപിയിൽ നിന്നുള്ള രാജി പ്രഖ്യാപിക്കുകയും അഖിൽ മാരാർ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാനുള്ള സൂചന നൽകുകയും ചെയ്തതോടെ, ഇരുവരുടെയും രാഷ്ട്രീയ പിന്മാറ്റം കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
അതേസമയം ദേവൻ യുഡിഎഫ് ഘടകകക്ഷിയുടെ ഭാഗമാകും എന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *