bncmalayalam.in

92 അസിസ്റ്റന്റ് സർജന്മാർക്ക് നിയമനം; ഡോക്ടർമാർക്ക് പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു,കാസർകോടിന്റെ ആരോഗ്യരംഗത്ത് വിപ്ലവാത്മക മാറ്റത്തിന് നന്ദി അറിയിച്ചു എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്

 

92 അസിസ്റ്റന്റ് സർജന്മാർക്ക് നിയമനം; ഡോക്ടർമാർക്ക് പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു,കാസർകോടിന്റെ ആരോഗ്യരംഗത്ത് വിപ്ലവാത്മക മാറ്റത്തിന് നന്ദി അറിയിച്ചു എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് ,

കാസർകോട്: ജില്ലയുടെ പൊതുജനാരോഗ്യ മേഖലയിലെ ദീർഘകാല പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരമൊരുക്കി സംസ്ഥാന സർക്കാരിന്റെ നിർണായക ചുവടുവെപ്പ് നടത്തിയതായി കാസർകോട് എംഎൽഎ കല്ലട്ര മാഹിൻ , ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലായി 92 അസിസ്റ്റന്റ് സർജൻമാരെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ഇതോടെ, നാളുകളായി ചികിത്സാസൗകര്യങ്ങൾക്കായി വലഞ്ഞിരുന്ന കാസർകോടൻ ജനതയ്ക്ക് വൻ ആശ്വാസമാണ് കൈവന്നിരിക്കുകയാണ് എന്ന് എംഎൽഎ അറിയിച്ചു .

നിയമനം ലഭിക്കുന്ന മികച്ച ഡോക്ടർമാർ കുറഞ്ഞ സമയത്തിനകം ജില്ല വിട്ടുപോകുന്ന ദീർഘകാല പ്രവണതയ്ക്ക് ഇതോടെ വിരാമമാകും. കാസർകോട്ട് സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക ആനുകൂല്യങ്ങൾ അനുവദിക്കാൻ തീരുമാനമായിട്ടുണ്ട്. ആരോഗ്യവകുപ്പ് മന്ത്രിയുമായി നടത്തിയ ഫലപ്രദമായ ഉന്നതതല ചർച്ചകളുടെയും നിരന്തര ഇടപെടലുകളുടെയും പശ്ചാത്തലത്തിലാണ് ജില്ലയ്ക്ക് മാത്രമായി ഈ പ്രത്യേക പരിഗണന ലഭ്യമായിരിക്കുന്നത്. കർണാടക, തമിഴ്‌നാട് തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽ നിന്ന് മെഡിക്കൽ ബിരുദവും പ്രവൃത്തിപരിചയവും നേടി എത്തുന്ന മലയാളി ഡോക്ടർമാർക്ക് കേരളത്തിൽ സേവനം അനുഷ്ഠിക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ പൂർണ്ണമായി പരിഹരിക്കുമെന്നും മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. ഈ തടസ്സങ്ങൾ നീങ്ങുന്നതോടെ കൂടുതൽ യുവ ഡോക്ടർമാരുടെ സേവനം ജില്ലയിലെ സർക്കാർ-സ്വകാര്യ ആശുപത്രികൾക്ക് ഉടനടി ലഭ്യമാകും.പ്രതിബദ്ധതയുള്ള മിടുക്കരായ ഡോക്ടർമാരെ ജില്ലയിൽ തന്നെ നിലനിർത്താൻ ഇത് വഴിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

സാധാരണക്കാരും പാവപ്പെട്ടവരുമായ കാസർകോടുകാർ ആശ്രയിക്കുന്ന പൊതുജനാരോഗ്യ സംവിധാനത്തിന് പുതിയ ഊർജ്ജവും പ്രതീക്ഷയും പകരുന്നതാണ് സർക്കാരിന്റെ ഈ ജനക്ഷേമകരമായ ഇടപെടൽ , ആരോഗ്യമേഖലയിലെ ഈ വൻ കുതിച്ചുചാട്ടത്തെ ഹൃദയപൂർവ്വമായാ കടപ്പാട് അറിയിക്കുന്നതായി എംഎൽഎ അറിയിച്ചു

 

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *