bncmalayalam.in

രാമനാമം ജപിച്ച് ലക്ഷങ്ങൾ മുക്കി; അയോധ്യയിലെ ‘വെളുപ്പിക്കൽ’ തകൃതി! വിമർശനവുമായി കെസി വേണുഗോപാൽ .

രാമനാമം ജപിച്ച് ലക്ഷങ്ങൾ മുക്കി; അയോധ്യയിലെ ‘വെളുപ്പിക്കൽ’ തകൃതി! വിമർശനവുമായി കെസി വേണുഗോപാൽ .

രാമനാമം ജപിച്ച് ലക്ഷങ്ങൾ മുക്കി; അയോധ്യയിലെ ‘വെളുപ്പിക്കൽ’ തകൃതി! വിമർശനവുമായി കെസി വേണുഗോപാൽ .

അയോധ്യ: ഭക്തകോടികളുടെ നെഞ്ചിലെ കനലായ, ഹൈന്ദവരുടെ ഏറ്റവും വലിയ ആവേശവും അഭിമാനവുമായ അയോധ്യ രാമക്ഷേത്രത്തിന്റെ പേരിൽപ്പോലും വൻ തട്ടിപ്പ്! എന്നാൽ തട്ടിപ്പ് പുറത്തുവന്നിട്ടും, കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ (SIT) കണ്ണ് ഇപ്പോഴും ‘പകുതി അടഞ്ഞ’ മട്ടിലാണ്. ആരോപണവിധേയരായ വമ്പന്മാർക്കെതിരെ കേസെടുക്കാൻ മടിക്കുന്ന എസ്.ഐ.ടി.യുടെ നിലപാട് ഇരട്ടത്താപ്പാണെന്ന വിമർശനം ഉയർത്തി കെസി വേണുഗോപാൽ . ഇതിനോടൊപ്പം അയോധ്യയിലെ ആത്മീയ പണ്ഡിതർക്കിടയിൽ നിന്ന് തന്നെ ഇപ്പോൾ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നുവരുന്നത് . ഭരണകൂടവുമായി ഒത്തുചേർന്നു പോകുന്നവരുടെ കേസുകളൊക്കെ പ്രത്യേക ‘വാഷിംഗ് മെഷീനിൽ’ ഇട്ട് വെളുപ്പിച്ചെടുക്കുന്ന പതിവ് രീതി തന്നെയാണ് ഇവിടെയും തുടരുന്നതെന്നാണ് പൊതുവേയുള്ള ആക്ഷേപം.

ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായുടെ അനുയായികളായ ടിനു യാദവും അനുകൽപ് മിശ്രയുമാണ് നിലവിൽ കേസിലെ മുഖ്യപ്രതികൾ. എന്നാൽ തട്ടിപ്പ് പുറത്തായതുമുതൽ ആരോപണ നിഴലിലുള്ള സാക്ഷാൽ ചമ്പത് റായ്ക്കെതിരെയും മറ്റ് പ്രധാന ഭാരവാഹികൾക്കെതിരെയും ഒരു ചെറുവിരൽ അനക്കാൻ പോലും അന്വേഷണസംഘം തയ്യാറായിട്ടില്ല. ഈ വിവേചനത്തിനെതിരെ അയോധ്യയിലെ ആത്മീയ പണ്ഡിതനായ കർപ്പത്രി മഹാരാജ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. ബന്ധപ്പെട്ടവർക്കെതിരെ എഫ്‌.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്നും, ഇവരെ ട്രസ്റ്റിൽ നിന്ന് ഉടൻ പുറത്താക്കി അയോധ്യയിൽ നിന്ന് നാടുകടത്തണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. വമ്പന്മാർ അയോധ്യയിൽ തുടരുന്നത് അന്വേഷണത്തെ അട്ടിമറിക്കാൻ ഇടയാക്കുമെന്നും അദ്ദേഹം തുറന്നടിച്ചു.

തട്ടിപ്പിൽ നിലവിൽ അറസ്റ്റിലായ എട്ടുപേരിൽ ഭൂരിഭാഗവും സംഭാവനപ്പണം എണ്ണാൻ നിയോഗിക്കപ്പെട്ട സാധാരണ ജീവനക്കാരാണ്. മോഷണം, വിശ്വാസവഞ്ചന, തട്ടിപ്പ്, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കനത്ത വകുപ്പുകൾ ചുമത്തി ഇവരെ അകത്താക്കിയ എസ്.ഐ.ടി, പക്ഷേ വമ്പന്മാരിലേക്ക് എത്തുമ്പോൾ ‘പൂച്ചക്കുട്ടി’യാവുകയാണ്. ആരുടെയോ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് എസ്.ഐ.ടി.യുടെ ഈ അന്വേഷണ പ്രഹസനമെന്ന് സമാജ്വാദി പാർട്ടിയും പരിഹസിച്ചു. അതേസമയം, അയോധ്യയെക്കുറിച്ചുള്ള അപവാദ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും അന്വേഷണ റിപ്പോർട്ട് അനുസരിച്ച് നടപടിയുണ്ടാകുമെന്നുമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിശദീകരണം. എന്നിരുന്നാലും, വലിയ സ്രാവുകളെ തൊടാതെ പരൽമീനുകളെ മാത്രം വലയിലാക്കുന്ന ഈ ‘വാഷിംഗ് മെഷീൻ’ തന്ത്രത്തിനെതിരെ ഭക്തർക്കിടയിലും അമർഷം പുകയുകയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *