bncmalayalam.in

‘മെഴുകുതരി വിപ്ലവം ,ജൂൺ 30 വരെ കേരളം ‘പവർലെസ്സ്’; കാസർകോട്ട് പകൽ മുക്കാലും കറന്റില്ല; വ്യാപാരികൾ; കടപൂട്ടി വീട്ടിലിരിക്കേണ്ടി വരുമോ? ‘

‘മെഴുകുതരി വിപ്ലവം ,ജൂൺ 30 വരെ കേരളം ‘പവർലെസ്സ്’; കാസർകോട്ട് പകൽ മുക്കാലും കറന്റില്ല; വ്യാപാരികൾ; കടപൂട്ടി വീട്ടിലിരിക്കേണ്ടി വരുമോ? ‘

‘മെഴുകുതരി വിപ്ലവം ,ജൂൺ 30 വരെ കേരളം ‘പവർലെസ്സ്’; കാസർകോട്ട് പകൽ മുക്കാലും കറന്റില്ല; വ്യാപാരികൾ; കടപൂട്ടി വീട്ടിലിരിക്കേണ്ടി വരുമോ? ‘

തിരുവനന്തപുരം/കാസർകോട്: പ്രബുദ്ധ കേരളം വീണ്ടും ഇരുണ്ട യുഗത്തിലേക്ക് നീങ്ങുകയാണോ? ‘എല്ലാം ശരിയാക്കും’ എന്ന് പറഞ്ഞ് അധികാരത്തിലേറിയവർ ഇപ്പോൾ ജനങ്ങളെ ഇരുട്ടിൽ നിർത്തി ‘ശരിയാക്കുന്ന’ കാഴ്ചയ്ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ജൂൺ 30 വരെ വൈകുന്നേരം 6 മണി മുതൽ അർദ്ധരാത്രി 12 മണി വരെ സംസ്ഥാനത്ത് ഔദ്യോഗികമായി വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിദിനം 900 മെഗാവാട്ടിന്റെ കുറവുണ്ടെന്നാണ് കെ.എസ്.ഇ.ബിയുടെ വാദം. എൽനിനോ പ്രതിഭാസവും മഴക്കുറവുമാണ് ഇതിന് കാരണമായി സർക്കാർ നിരത്തുന്നത്. എന്നാൽ, ഇത്തരം ആഗോള പ്രതിഭാസങ്ങൾ മുൻകൂട്ടി കണ്ട് തയ്യാറെടുപ്പുകൾ നടത്തേണ്ട കെ.എസ്.ഇ.ബി, ചൂട് കൂടുമ്പോൾ കറന്റ് കട്ട് ചെയ്യാനും മഴ പെയ്യുമ്പോൾ അറ്റകുറ്റപ്പണി ആണെന്ന് പറഞ്ഞു വൈദ്യുതി വിച്ഛേദിക്കാനും മാത്രം അറിയുന്ന ഒരു ‘അത്ഭുത പ്രതിഭാസമായി’ മാറിയിരിക്കുകയാണ്. ജനങ്ങൾക്ക് സ്മാർട്ട് മീറ്റർ വെക്കാൻ തിടുക്കം കൂട്ടിയവർ, ഇപ്പോൾ ജനങ്ങളെ നോക്കി ‘സ്മാർട്ടായി’ കറന്റ് കട്ട് ചെയ്യുകയാണെന്ന പരിഹാസവും ശക്തമാണ്.

സംസ്ഥാന തലത്തിലെ പ്രഖ്യാപനം രാത്രികാല നിയന്ത്രണമാണെങ്കിൽ, കാസർകോട് ജില്ലയിൽ കെ.എസ്.ഇ.ബിക്ക് സ്വന്തം നിയമങ്ങളാണ്. പകൽ സമയങ്ങളിൽ ഇവിടെ അപ്രഖ്യാപിത വൈദ്യുതി മുടക്കം പതിവായിരിക്കുകയാണ്. അറ്റകുറ്റപ്പണി എന്ന് അറിയിപ്പ് വരും, എന്നാൽ എന്ന് തീരും എന്ന് ആർക്കും അറിയില്ല! ഈ ‘ഒറ്റക്കുറ്റപ്പണി’ എന്ന കാരണം പറഞ്ഞു ജനങ്ങളെ അക്ഷരാർത്ഥത്തിൽ വലയുകയാണ്. കഴിഞ്ഞ ദിവസം കാസറകോട് നഗര പ്രദേശങ്ങളിൽ പുലർച്ചെ പോയ വൈദ്യുതി തിരിച്ചുവന്നത് വൈകുന്നേരം 5 മണിക്കാണ്. അതായത്, പകൽ മുഴുവൻ കച്ചവടം പൂട്ടിച്ച അവസ്ഥ. ഇതിന് തൊട്ടുപിന്നാലെയാണ് രാത്രി 6 മുതൽ 12 വരെ വീണ്ടും കറന്റ് കട്ട് ചെയ്യുമെന്ന ഭീഷണി. ചുരുക്കത്തിൽ, വ്യാപാരികൾക്ക് കട തുറന്നിട്ട് ഈച്ചയെ ആട്ടാമെന്നല്ലാതെ ഒരു രൂപയുടെ ബിസിനസും നടക്കുന്നില്ല .

പകൽ മുഴുവൻ കറന്റില്ലാതായതോടെ വ്യാപാരികൾ വൻ തുക കടം വാങ്ങിയും സ്വർണം പണയം വെച്ചും കടകളിൽ ജനറേറ്ററുകൾ സ്ഥാപിക്കേണ്ട ഗതികേടിലാണ്. എന്നാൽ, സാധാരണ ജനറേറ്ററുകൾ ഉപയോഗിച്ച് ഐസ്‌ക്രീം പാർലറുകളിലെ വലിയ ഫ്രീസറുകൾ പ്രവർത്തിപ്പിക്കാൻ കഴിയില്ല. ഇതിനായി ലക്ഷങ്ങൾ വിലയുള്ള വൻകിട ജനറേറ്ററുകൾ വാടകയ്‌ക്കെടുക്കുകയോ വാങ്ങുകയോ വേണം. ഇതിന്റെ ഇന്ധനച്ചെലവ് താങ്ങാനാകാതെ പല പാർലറുകളും ഇതിനോടകം പൂട്ടിത്തുടങ്ങി. ലക്ഷക്കണക്കിന് രൂപയുടെ ഐസ്‌ക്രീമുകളാണ് ഫ്രീസറിലിരുന്ന് ഉരുകി നശിക്കുന്നത്.

ഒരിക്കൽ ഉരുകിപ്പോയ ഐസ്ക്രീമുകൾ വീണ്ടും ഫ്രീസ് ചെയ്ത് നൽകിയാൽ അത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഈ ഭീമമായ നഷ്ടം ആര് നികത്തും എന്ന ചോദ്യത്തിന് കെ.എസ്.ഇ.ബിക്ക് മറുപടിയില്ല. എസി പോയിട്ട് ഒരു ഫാൻ പോലും തിരിയാത്ത ഹോട്ടലുകളിൽ കയറാൻ ഉപഭോക്താക്കളും തയ്യാറാകുന്നില്ല. ജനറേറ്റർ അടിക്കാനുള്ള ഡീസൽ കാശ് പോലും ബിസിനസ്സിൽ നിന്ന് കിട്ടാത്ത അവസ്ഥയിലാണ് ഹോട്ടലുടമകൾ.

ലോഡ്ഷെഡിങ് ഇല്ല എന്ന് വലിയ വായിൽ പ്രസംഗിക്കുകയും, പുറത്തിറങ്ങി ‘നിയന്ത്രണം’ എന്ന് പേരിട്ട് ജനങ്ങളുടെ ചോര ഊറ്റുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് കെ.എസ്.ഇ.ബി കാണിക്കുന്നത്. വ്യാപാരികളുടെ നികുതിപ്പണവും വൈദ്യുതി ചാർജ് വർദ്ധനവും കൃത്യമായി വേണം, എന്നാൽ അവർക്ക് ജീവിക്കാനുള്ള സാഹചര്യം ഒരുക്കാൻ സർക്കാരിന് താല്പര്യമില്ല. കച്ചവടം പൂർണ്ണമായും തകർന്ന്, ജീവനക്കാരുടെ ശമ്പളവും വാടകയും നൽകാനാകാതെ വ്യാപാരി സമൂഹം നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. ഈ ജനദ്രോഹ നടപടിക്കെതിരെയും കെ.എസ്.ഇ.ബിയുടെ പകൽക്കൊള്ളയ്‌ക്കെതിരെയും ശക്തമായ പ്രക്ഷോഭവുമായി തെരുവിലിറങ്ങാനാണ് വ്യാപാരി സംഘടനകൾ ആലോചിക്കുന്നത് , എന്നാൽ ആലോചന മാത്രമേ ഉണ്ടാവുകയുള്ളൂ , സമരം ചെയ്യാനുള്ള ശേഷിയൊക്കെ വ്യാപാരികൾ നഷ്ടപ്പെട്ട് ഇപ്പോൾ ഇതൊരു ഉല്ലാസയാത്ര പോകാനായി മാത്രം പ്രവർത്തിക്കുന്ന സംഘടനയായി മാറിയെന്നാണ് വ്യാപാര വ്യവസായ ഏകോപന സമിതിയിലെ ഒരു മുതിർന്ന നേതാവ് പറഞ്ഞത് ,

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *