ബംഗളൂരു: കർണാടകയിൽ അധികാര പോർ അതിന്റെ പരമാവധിയിലെത്തുകയാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കസേര ഉറപ്പാണോ, അതോ ഡി.കെ. ശിവകുമാർ അധികാരത്തിലേറുമോ എന്ന ചോദ്യമാണ് ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ മുഴുവൻ കേൾക്കുന്നത് . പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ ഒന്നിന് ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിഷയത്തിൽ വ്യക്തത വരുമെന്ന് സൂചനകൾ പുറത്ത് വരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്ന വിവരങ്ങൾ പ്രകാരം നേതൃത്വം അടിയന്തര തീരുമാനം കൈക്കൊള്ളാൻ സാധ്യതയുണ്ട്.
വിഷയം സങ്കീർണമാകുന്നതിനിടെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ രാഹുൽ ഗാന്ധിയുമായി നിർണായക കൂടിക്കാഴ്ചയ്ക്കൊരുങ്ങുകയാണ്. ഉള്ളിൽ മുറുകുന്ന സംഘർഷങ്ങൾ നിയന്ത്രിക്കാൻ ഹൈക്കമാൻഡ് ശ്രമിക്കുന്നപ്പോൾ, മുഖ്യ മന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും നവംബർ 28, 29 തീയതികളിൽ ഡൽഹിയിലേക്ക് വിളിപ്പിക്കുമെന്നതും സൂചനകളിൽ ഉൾപ്പെടുന്നു. ദക്ഷിണേന്ത്യയിൽ അധികാരത്തിലുള്ള ഏക കോൺഗ്രസ് ഭരണമാണ് കർണാടക; അതിനാൽ ഇവിടെ നടക്കുന്ന ഏതു പൊളളലും പാർട്ടിക്ക് വൻ ആഘാതമാണ്. ഈ പശ്ചാത്തലത്തിലാണ് ഹൈക്കമാൻഡിന്റെ ഇടപെടൽ.

അന്തരീക്ഷം പാകത്തിലാണ്. സിദ്ധരാമയ്യ സർക്കാർ മാർച്ച് വരെ താൻ തുടരണമെന്നും ഇപ്പോഴുള്ള ക്രമം മാറ്റരുതെന്നും ഉറച്ച നിലപാട് സ്വീകരിച്ചിരിക്കുകയാണ്. മറുവശത്ത്, 2023 ലെ സർക്കാർ രൂപീകരണ സമയത്ത് ഉണ്ടായതെന്നു പറയപ്പെടുന്ന വാക്കുപ്രകാരം—ആദ്യം സിദ്ധരാമയ്യ, പിന്നെ ശിവകുമാർ—എന്ന കരാറാണ് ശിവകുമാർ ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്നത്. രണ്ടര വർഷം പിന്നിട്ടതിനാൽ വാഗ്ദാനം നടപ്പാക്കാനുള്ള സമയമായി എന്നതാണ് അവരുടെ വാദം. ശിവകുമാറിന് മുഖ്യമന്ത്രി പദവി ലഭിക്കുമെന്ന് എഴുതിക്കൊടുക്കണമെന്നും, എംഎൽഎമാർ മുഖേന ഹൈക്കമാൻഡിന് മുന്നിൽ ഉന്നയിക്കുകയും ചെയ്തു.
നിലവിലെ സാഹചര്യത്തിൽ കൂടുതൽ എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കാണെന്ന് ഹൈക്കമാൻഡ് വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ മാറ്റുന്നത് പ്രായോഗികമല്ലെന്ന് ഉന്നത നേതൃത്യം കരുതുന്നു. എങ്കിലും രാംനഗര എംഎൽഎ ഇഖ്ബാൽ ഹുസൈൻ അടക്കമുള്ള ശിവകുമാറിന്റെ വിശ്വസ്തർ ‘ശിവകുമാർ അടുത്ത മുഖ്യമന്ത്രി’ എന്ന പരസ്യ പ്രസ്താവനകളിലൂടെ പാർട്ടിയെ ബുദ്ധിമുട്ടുക്കുകയാണ്. കോൺഗ്രസ് നേതൃത്വം ഇത്തരം പൊതു പ്രസ്താവനകളെ ഏറെ ആശങ്കയോടെ കാണുന്നു.
തർക്കം തീർക്കാൻ കർണാടക ഊർജ്ജ മന്ത്രിയും മലയാളി നേതാവുമായ കെ.ജെ. ജോർജ്ജ് രംഗത്തിറങ്ങിയിരുന്നു. ആദ്യം അദ്ദേഹം സിദ്ധരാമയ്യയെയും പിന്നീടുള്ള ചർച്ചയിൽ ശിവകുമാറിനെയും കണ്ടു. മാർച്ചിലെ ബജറ്റ് സമ്മേളനം വരെ ക്ഷമയോടെ കാത്തിരിക്കണമെന്ന് ജോർജ്ജ് ഉപദേശം നൽകി. ഇതേ സമയം, സിദ്ധരാമയ്യ–ശിവകുമാർ വടംവലി തുടരുന്നതിനിടെ ആഭ്യന്തര മന്ത്രിയും ദളിത് നേതാവുമായ ജി. പരമേശ്വരയും കസേര പോര് ആരംഭിച്ചിട്ടുണ്ട് .
സമ്മേളനം തുടങ്ങുന്നതിന് മുമ്പ് തന്നെ ഈ സംഘർഷത്തിന് അന്ത്യം കുറിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് മാറ്റത്തിനായി കാത്തിരിക്കുന്ന ക്യാമ്പുകളും നിലവിലെ നേതൃസംഘവും.
English Summary
The political tension within the Karnataka Congress has reached a critical stage as the question of whether Chief Minister Siddaramaiah will continue or Deputy Chief Minister D.K. Shivakumar will take over grows louder. Senior Congress leaders anticipate clarity before the start of the Parliament’s winter session on December 1. According to reports quoted by NDTV, the party high command may soon make an urgent decision.
Congress President Mallikarjun Kharge is expected to hold a decisive discussion with Rahul Gandhi, while both Siddaramaiah and Shivakumar are likely to be summoned to Delhi on November 28 and 29. Karnataka is the Congress party’s only stronghold in South India, making the internal conflict particularly sensitive.
Siddaramaiah’s camp wants the chief minister to continue at least until March, maintaining the existing arrangement. The Shivakumar camp, however, insists that there was an informal agreement during the 2023 government formation—first Siddaramaiah, then Shivakumar. They argue that it is time to honour that promise and have even pushed the high command, through MLAs, to provide written assurance of Shivakumar’s elevation.
High command assessments suggest that Siddaramaiah currently has the support of a larger number of MLAs, making a leadership change impractical. However, public statements by Shivakumar’s loyalists, including Ramanagara MLA Iqbal Hussain claiming Shivakumar will be the next CM, have embarrassed the party.
To mediate the conflict, Energy Minister and senior leader K.J. George held separate meetings with Siddaramaiah and Shivakumar, advising patience until the March budget session. Meanwhile, Home Minister and Dalit leader G. Parameshwara has also begun positioning himself in the power tussle.
Both camps expect the high command to settle the dispute before the winter session begins, as the ongoing confrontation risks becoming a liability for the Congress ahead of crucial political seasons.



