ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ അൾസൂർ പൊലീസ് സ്റ്റേഷനിൽ, മുസ്ലിം ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡണ്ട് മാഹിൻ കല്ലട്രയ്ക്കെതിരെ വിശ്വാസവഞ്ചന കേസെടുത്തത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു , വർഷങ്ങൾക്ക് മുമ്പ് ഒരു സംരംഭത്തിലൂടെ തുടങ്ങിയ ബന്ധത്തിന്റെ ഒടുവിലത്തെ അധ്യായമാണ് ഇപ്പോൾ പുറത്തുവന്ന കേസ് .
മലപ്പുറം തിരൂർ സ്വദേശിയും ഒരുകാലത്ത് കല്ലട്ര ടെക്നോളജീസിന്റെ സിഇഒയുമായിരുന്ന നിഷാദലി പുക്ലശേരി നൽകിയ പരാതിയുടെ പശ്ചാത്തലത്തിലാണ് കേസ്. തന്റെ പേരിൽ വാങ്ങിച്ച 49.5 ലക്ഷം രൂപയുടെ ആഡംബര കാർ മാഹിൻ കല്ലട്ര സ്വന്തമായി ഉപയോഗിച്ചുവെന്നും, തിരികെ നൽകാതിരുന്നുവെന്നുമാണ് നിഷാദലി ആരോപിക്കുന്നത്. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
നിഷാദലിയും കല്ലട്ര കുടുംബവും തമ്മിൽ ആദ്യമായി ബന്ധപ്പെടുന്നത് 2006-ലാണ്. ബെംഗളൂരു നഗരത്തിലെ ഫുട്പാത്തുകളിൽ ട്രാക്കിംഗ് ഉപകരണങ്ങൾ വിൽക്കുകയായിരുന്നു അന്ന് നിഷാദലി. മാഹിന്റെ സഹോദരൻ മുനീറിലൂടെയാണ് നിഷാദലിയെ കല്ലട്ര കുടുംബം പരിചയപെടുന്നത് .ജിപിഎസ്/ട്രാക്കിംഗ് ടെക്നോളജി മേഖലയിലെ സാധ്യതകളെ വിലയിരുത്തി കല്ലട്ര കുടുംബം കല്ലട്ര ടെക്നോളജി എന്ന പേരിൽ പുതിയ കമ്പനി രൂപീകരിക്കുകയും, നിഷാദലിക്ക് അതിൽ ജോലി നൽകുകയുംചെയ്തു . കല്ലട്ര കുടുംബം 25 ലക്ഷം രൂപ മൂലധനം മുടക്കി ആരംഭിച്ച കമ്പനി തുടക്കത്തിൽ നഷ്ടങ്ങളും വിപണി പ്രതിസന്ധികളും മാത്രമാണ് നേരിട്ടത് . കമ്പനി മുന്നോട്ടു പോകില്ല എന്ന് ഉറപ്പിച്ച നിഷാദലി ഇതിനിടയിൽ കമ്പനി വിട്ടുപോവുകയും ചെയ്തു ,എന്നാൽ കമ്പനിയെ പാതിവഴിയിൽ ഉപേക്ഷിച്ചു പോകാൻ കല്ലട്ര കുടുംബം തയ്യാറായിരുന്നില്ല മൂലധനം വർദ്ധിപ്പിച്ച് സാധ്യതകൾ തേടി കൊണ്ടേയിരുന്നു . ഇതിനിടയിൽ മൈസൂർ മുനിസിപ്പാലിറ്റിയുടെ വലിയ ജിപിഎസ് ടെണ്ടർ കല്ലട്ര ടെക്നോളജീസിന്റെ വളർച്ചയിൽ നിർണായക വഴിത്തിരിവായി. തുടർന്ന് വിവിധ നഗരങ്ങളിൽ കരാർ ലഭിച്ചതോടെ കമ്പനി വളർച്ചയുടെ പടവുകൾ കയറിത്തുടങ്ങി . കമ്പനി വിട്ടുപോയിരുന്ന നിഷാദലി ഇതിനിടയിൽ തിരിച്ചെത്തി സൗഹൃദവും പരിചയസമ്പത്തും മുൻനിർത്തി കമ്പനിയുടെ സി ഇ ഓ ആയി കുടുംബം ഇയാളെ ചുമതലപ്പെടുത്തി . ഈ കാലഘട്ടത്തിലും, മാഹിനും കുടുംബാംഗങ്ങളും ഉപയോഗിച്ചിരുന്നത് പൊതുവെ കമ്പനിയുടെ പേരിലുള്ള വാഹനങ്ങളാണ്.

ലിത്ത്വേനിയിലെ ഒരു പ്രമുഖ ട്രാക്കിംഗ് ഡിവൈസ് നിർമ്മാതാവുമായി സംയുക്ത സംരംഭം ആരംഭിച്ചതോടെ, കമ്പനി നൂറുകോടികളുടെ വിറ്റുവരവിലേക്ക് ഉയർന്നു . ഇതിന്റെ വ്യാപനത്തിന്റെ ഭാഗമായി കൂടുതൽ വാഹനങ്ങൾ ആവശ്യമായപ്പോൾ, പുതിയ കാറുകൾ കമ്പനി വാങ്ങുകയും ഇതിൽ കല്ലട്ര കുടുംബത്തിന് സഞ്ചരിക്കാൻ ആവശ്യമായ ആഡംബര കാറുകൾ തന്ത്രപൂർവം നിഷാദ് അലി തന്റെ സ്വന്തം പേരിൽ വാങ്ങുകയും ചെയ്തു . വാഹനങ്ങളുടെ EMI അടച്ചിരുന്നത് കമ്പനിയിൽ നിന്നായിരുന്നു

എന്നാൽ, കമ്പനിയുടെ ഫണ്ടിൽ ഏകദേശം 50 കോടി രൂപ തിരുമറി നടത്തിയതായും, കാസർഗോഡ് കുമ്പളയിൽ ഒരു പോക്സോ കേസിൽ പ്രതിയാകുകയും നിലവിലുള്ള ഭാര്യയെയും മക്കളെയും ഉപേക്ഷിക്കുകയും കമ്പനിയുമായി സഹകരിക്കുന്ന സുഹൃത്തിന്റെ ഭാര്യയെ വളച്ചെടുത്ത് സ്വന്തമാക്കുകയും ചെയ്തതോടെ കലട്ര കുടുംബവുമായി ഭിന്നതയിലായി . കമ്പനിയുടെ ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് നൽകിയ ചീറ്റിംഗ് കേസിൽ നിഷാദലി മൂന്ന് മാസം ജയിൽശിക്ഷയും അനുഭവിച്ചിരുന്നു . അഞ്ചോളം വണ്ടി ചെക്ക് കേസുകളിലും ഇയാൾ പ്രതിയാണ് . ഈ സംഭവങ്ങൾക്കു പിന്നാലെയാണ് നിഷാദലി വീണ്ടും തന്റെ പേരിൽ വാങ്ങിയ ആഡംബര കാറിനുള്ള അവകാശം ഉന്നയിച്ച് പരാതി നൽകിയത്. രേഖകൾ പരിശോധിച്ച പോലീസ് ആദ്യം പരാതി സ്വീകരിച്ചില്ലെങ്കിലും , കോടതി നിർദ്ദേശിച്ചതോടെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു . തെരഞ്ഞെടുപ്പ് കാലമായതുകൊണ്ട് ഭീഷണിപ്പെടുത്തി പണം തട്ടാം എന്നതായിരുന്നു നിഷാദലി കരുതിയിരുന്നത് . രേഖകളും പണമിടപാടുകളും സംബന്ധിച്ച വിശദാംശങ്ങൾ കോടതിയിൽ സമർപ്പിച്ചാൽ സ്ക്വാഷ് ആയി പോകുന്ന ഒരു കേസ് മാത്രമാണ് ഇതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് . റോഡിൽ കിടന്നവനെ പിടിച്ചു സി ഇ .ഒ ആക്കി മാറ്റിയതാണ് കല്ലട്ര കുടുംബത്തിന് വിനയായി മാറിയത് . നിഷാദ് അലിയുടെ ഭാര്യ നിലവിൽ ഇയാൾക്കെതിരെ നൽകിയ കേസിൽ കോടതിയിൽ വ്യവഹാരം നടന്നുകൊണ്ടിരിക്കുകയാണ് .
English Summary
A major controversy has resurfaced in Bengaluru as the Ulsoor Police Station registered a cheating case against Mahin Kallatra, the district president of the Muslim League in Kasaragod. The complaint was filed by Nishad Ali Puklasheri, a native of Tirur and former CEO of Kallatra Technologies, alleging that a luxury car worth ₹49.5 lakh—purchased in his name—was used by Mahin Kallatra and never returned.
The story traces back to 2006, when Nishad Ali, who was selling GPS devices on Bengaluru’s footpaths, met the Kallatra family through Mahin’s brother. The family later founded Kallatra Technologies with a capital of ₹25 lakh and appointed Nishad Ali to the company. After initial losses, Nishad left the company, but the Kallatra family persisted and eventually secured a major GPS tender from Mysuru Municipality, leading to rapid growth. Nishad Ali later returned and was appointed CEO.
The company expanded dramatically after launching a joint venture with a Lithuanian GPS manufacturer, reaching turnover in the hundreds of crores. During this period, several new vehicles were purchased, including luxury cars registered personally under Nishad Ali’s name, though all EMI payments were made from company funds.
However, the relationship deteriorated following allegations that Nishad Ali siphoned off nearly ₹50 crore from company funds, faced a POCSO case in Kumbla, abandoned his wife and children, and manipulated a friend’s wife. He also served a three-month jail term in a separate cheating case and faces multiple chequebounce cases.
Now, Nishad Ali is claiming ownership of the luxury car registered in his own name and accusing Mahin Kallatra of misuse. Although the police initially dismissed the complaint, a magistrate’s directive led to an official case registration. Legal experts suggest the case may likely be quashed once complete financial records are submitted. Meanwhile, proceedings continue in a separate case filed by Nishad’s wife.
This resurfacing dispute—built on years of broken trust, financial allegations, and personal fallout—has gained political attention due to its timing in the peak of election season.



