കാസർകോട് ∙ അവസാനം ലഭ്യമായ കണക്കുപ്രകാരം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾക്ക് വ്യാപകമായി വിമതരുടെ വെല്ലുവിളി നേരിടേണ്ടിവരുന്നു. നഗരസഭകളിൽ എൽഡിഎഫിന്റെ 2, യുഡിഎഫിന്റെ 3, ബിജെപിയുടെ 1 സ്ഥാനാർഥികൾക്കും ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫിന് 1, ബിജെപിക്ക് 1 സ്ഥാനാർത്ഥിക്കും വിമത ഭീഷണി നിലനിൽക്കുന്നു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പടുപ്പ് ഡിവിഷനിൽ മുസ്‌ലിം ലീഗും കോൺഗ്രസും വ്യത്യസ്തമായി അണിനിരക്കുന്നു.
നഗരസഭ–പഞ്ചായത്തുകളിൽ വിമതരുടെ വളയം
തളങ്കര ബാങ്കോട് (25) വാർഡിൽ വനിതാ ലീഗ് നേതാവ് ഫർസാന ഷിഹാബ്, യുഡിഎഫ് സ്ഥാനാർഥി ഷാഹിദ യൂസുഫിനെതിരെ രംഗത്തുണ്ട്. ഇവിടെ മുസ്ലിംലീഗിന്റെ സ്ഥാനാർത്ഥി ആരാണെന്ന് പോലും തിരിച്ചറിയാൻ പറ്റാത്ത രീതിയിലാണ് പ്രവർത്തനം മുന്നേറുന്നത് , ഫർസാന ശിഹാബുദ്ദീന് കുട ചിഹ്നമാണ് ലഭിച്ചിരിക്കുന്നത് . ഫർസാന ശിഹാബുദ്ധീനുമായി മുസ്ലിം ലീഗ് നേതൃത്വം കഴിഞ്ഞദിവസം നടത്തിയ ചർച്ച നടത്തിയിരുന്നു. വാർഡ് കമ്മിറ്റിക്ക് രൂക്ഷമായ വിമർശനവും നേരിടേണ്ടിവന്നു . ബിജെപിക്ക് അനുവദിച്ച നുള്ളിപ്പാടി സൗത്ത് (9) വാർഡിൽ, പാർട്ടി വിമതനായ കെ. കിരൺചന്ദ്രയ്ക്ക് യുഡിഎഫ് പിന്തുണ നൽകി.
ചെങ്കള പഞ്ചായത്തിലെ പാടി (10) വാർഡിൽ കോൺഗ്രസ് പ്രവർത്തകൻ സലീം എടനീർ യുഡിഎഫ് സ്ഥാനാർഥി ഉദ്ദേശ് കുമാറിനെതിരെ മത്സരിക്കുന്നു. നെല്ലിക്കട്ട (3) വാർഡിൽ ലീഗ് വിമതയായ ഫാത്തിമത്ത് റംസീനയ്ക്ക് എൽഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു. ചെമ്മനാട് പഞ്ചായത്ത് തെക്കിൽപറമ്പ (9) വാർഡിൽ മാധവി മുണ്ടോൾ, കോൺഗ്രസ് സ്ഥാനാർഥി അജന പവിത്രനെതിരെ മത്സരിക്കുന്നു.

നീലേശ്വരം നഗരസഭയിലെ ടൗൺ വാർഡ് 34ൽ പാർട്ടി ശ്രമങ്ങൾ പരാജയപ്പെട്ടതോടെ കോൺഗ്രസ് വിമത സ്ഥാനാർഥി വി. ഉഷ പത്രിക പിൻവലിച്ചില്ല. സിപിഎമിന്റെ കരിങ്കോട് വാർഡിൽ എം.വി. വാസന്തിയും മത്സരത്തിൽ തുടർന്നു.
പുത്തിഗെ പഞ്ചായത്തിലെ അനന്തപുരം വാർഡിൽ ജയന്ത പാട്ടാളിക്കെതിരെ ബിജെപി വിമതനായ സതീഷ് രംഗത്തുണ്ട്. ബദിയടുക്കയിൽ വാർഡ് 9ൽ കോൺഗ്രസ് സ്ഥാനാർഥി രവി ചന്ദ്രയ്ക്കെതിരെ ലീഗ് നേതാവ് ഹമീദ് പള്ളത്തടുക്ക വിമതനായി മൽസരിക്കുന്നു. എൻമകജെ ഗുണാജെയിൽ കോൺഗ്രസിലെ കെ.എം. അബ്ദുൽ ലത്തീഫ് ലീഗ് സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്നു.
ബെള്ളൂർ പഞ്ചായത്തിലെ കായർപദവ് വാർഡിൽ വൈസ് പ്രസിഡന്റായ കെ. ഗീത, ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർഥി പ്രഗതിക്കെതിരെ വിമതയായി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ കുംബടാജെ ഡിവിഷനിൽ എച്ച്. നരേന്ദ്രകുമാർ ബിജെയ്പിയുടെ ഔദ്യോഗിക സ്ഥാനാർഥിക്ക് എതിരാണ്.
പടുപ്പ് ഡിവിഷനിൽ കോൺഗ്രസും ലീഗും വ്യത്യസ്ത ചിഹ്നങ്ങളിൽ മത്സരിക്കുന്നു. കോൺഗ്രസ് സ്ഥാനാർഥി എം.എച്ച്. മുഹമ്മദ് ഹനീഫയും ലീഗ് നേതാവ് പി.എം. ഹൈദരലിയും മത്സരിച്ചിടത്ത് സിപിഎം സ്ഥാനാർഥി ഷമീർ കുമ്പക്കോടും രംഗത്തുണ്ട്.
മംഗൽപാടി 22ാം വാർഡിൽ ലീഗ് വിമതനായ വടകര അബൂബക്കർ ലീഗ് സ്ഥാനാർഥി പി.എം. സലിമിനെതിരെ. പൈവളിഗെ 2ാം വാർഡിൽ സിപിഐ–സിപിഎം സ്ഥാനാർഥികൾ രണ്ടുപേരും മൽസരിക്കുന്നു.
പത്രിക പിൻവലിച്ചവരും ധാരണ ശ്രമങ്ങളും
തൃക്കരിപ്പൂരിലെ പടന്ന പഞ്ചായത്ത് അഞ്ചാം വാർഡിൽ ബി.സി.എ. റഹ്മാൻ പത്രിക പിൻവലിച്ച് ലീഗിന്റെ ഔദ്യോഗിക സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ പടന്നയിൽ തർക്കം തുടരുന്നു—16 സീറ്റുകൾക്കായി യുഡിഎഫിൽ 17 സ്ഥാനാർഥികൾ. രണ്ടാം വാർഡിൽ കോൺഗ്രസ്–ലീഗ് സ്ഥാനാർഥികൾ രണ്ടുപേരും മത്സരരംഗത്താണ്. ആറാം വാർഡിൽ കോൺഗ്രസ് പ്രവർത്തകൻ ഇ.പി. പ്രകാശനെ ലീഗ് സ്വതന്ത്ര സ്ഥാനാർഥിയായി അംഗീകരിച്ചു.
കാറഡുക്ക പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ സിപിഎം സ്ഥാനാർഥിക്കെതിരെ മത്സരിക്കാൻ പത്രിക നൽകിയ കൃപേഷ് കാടകം പത്രിക പിൻവലിച്ചു.
തുടർന്നും വിമതരുടെ ശക്തമായ സാന്നിധ്യം ജില്ലയിൽ തെരഞ്ഞെടുപ്പ് സമവാക്യങ്ങളെ ബാധിച്ചുകൊണ്ടിരിക്കുന്നു.
English Summary
Rebel candidates have emerged as a major disruptive force in the upcoming local body elections across Kasaragod district, with all three major political fronts facing internal crises. According to the latest figures, rebels threaten 2 LDF, 3 UDF, and 1 BJP candidates in municipalities, while LDF and BJP face one rebel candidate each in block panchayats. In the Kanhangad Block Panchayat’s Padupu division, the Muslim League and Congress have fielded separate candidates after failing to reach a seat-sharing agreement.
In Thalangara Bankod (Ward 25), Women’s League leader Farzana Shihab is contesting against UDF’s official Muslim League candidate Shahid Yusuf, creating confusion within the party. League leadership held urgent talks after local-level anger mounted. In Nullippady South (Ward 9), BJP rebel K. Kiran Chandra is fighting with UDF’s support.
Rebel candidates are active across several panchayats: Salim Edaneer in Chenculla, Fathimath Ramseena with LDF backing in Nellikkatta, and Madhavi Mundol in Chemminad. In Neeleswaram, Congress rebel V. Usha refused to withdraw her nomination in Ward 34 despite last-minute negotiations. CPM rebel M. V. Vasanthi remains in the fray in Ward 16.
BJP rebels are also in battle: Satheesh in Puthige and H. Narendra Kumar in Kumbdaje block division. In Badiyadka, League leader Hameed Pallathadukka contests against the official Congress candidate. In Enmakaje, Congress candidate K.M. Abdul Latheef challenges the League’s nominee.
In Padupu division, Congress candidate M.H. Muhammed Haneefa, League’s P.M. Haidarali, and CPM’s Shameer Kumbakkodu are in a triangular contest. League rebel Vadakara Abubacker fights League’s official candidate in Mangalpady. In Paivalige, CPI and CPM candidates are both contesting the same ward.
Some reconciliations also occurred: In Trikaripur’s Patanna Panchayat, B.C.A. Rahman withdrew his nomination and backed the official League candidate. But disputes persist, with 17 UDF candidates for 16 seats and unresolved issues in the 2nd ward. In Karadka Panchayat, rebel candidate Kripesh Kadakam withdrew his nomination.
Rebel presence remains strong across the district, significantly influencing electoral dynamics



