bncmalayalam.in

പാർട്ടി വിലക്കിനിടയിലും പ്രചാരണ വേദിയിൽ രാഹുൽ മാങ്കൂട്ടം ; കോൺഗ്രസിൽ ആശയക്കുഴപ്പം കനക്കും

49: പാർട്ടി വിലക്കിനിടയിലും പ്രചാരണ വേദിയിൽ രാഹുൽ മാങ്കൂട്ടം ; കോൺഗ്രസിൽ ആശയക്കുഴപ്പം കനക്കും

ആലപ്പുഴ:
ലൈംഗികാരോപണത്തെ തുടർന്ന് പാർട്ടിയിൽ വിലക്ക് ചെയ്ത പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടംത്തിന്റെ പ്രചാരണ സാന്നിധ്യം കോൺഗ്രസ് നേതൃത്ത്വത്തെ വലിയ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. പാർട്ടിവിലക്ക് നിലവിലുണ്ടായിരിക്കെ പൊതുവേദികളിൽ രാഹുലിന്റെ സജീവ പ്രവേശനമാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂടിൽ പുതിയ രാഷ്ട്രീയ ചർച്ചകളുടെയും വിവാദങ്ങളുടെയും അടിസ്ഥാനമായിരിക്കുന്നത്.

രാഹുലിനെതിരെയുള്ള നടപടി പാർട്ടി നേതൃത്വത്തിന്റെ തീരുമാനമായിരുന്നുവെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
“നടപടി നേരിടുന്ന ഒരാൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത് ശരിയായ മാനദണ്ഡമല്ല. പ്രചാരണത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാർട്ടിയുടേതാണെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.
രാഹുലിനെതിരെയുള്ള പുതിയ ശബ്ദരേഖയെക്കുറിച്ച് ചോദിച്ചപ്പോൾ, “അത് കേൾക്കേണ്ട ഒന്നല്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.കേന്ദ്രനേതൃത്വവും ഇതേ നിലപാടിലാണ്.

“രാഹുൽ മാങ്കൂട്ടംപാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത വ്യക്തിയാണ്. അവർ പ്രചാരണ വേദിയിൽ ഉണ്ടാകുന്നതിന് ജില്ലാ നേതൃത്വം തന്നെയാണ് ഉത്തരവാദികളെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ വ്യക്തമാക്കി.
ഇതോടെ പാർട്ടി വിലക്കിൽ വിട്ടുവീഴ്ചയില്ലെന്ന് തന്നെ കേന്ദ്രനേതൃത്വം സൂചിപ്പിച്ചു.

അതേസമയം, കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരന്റെ നേരത്തെ ഉണ്ടായിരുന്ന പരാമർശം പാർട്ടിക്കുള്ളിലെ ആശയക്കുഴപ്പത്തെ പ്രതിസന്ധിയിലായ്ത്തിയിരിക്കുകയാണ് .
“രാഹുൽ നിരപരാധിയാണ്; അദ്ദേഹത്തോടൊപ്പം വേദി പങ്കിടാൻ എനിക്ക് മടിയില്ലെന്നായിരുന്നു സുധാകരന്റെ വാക്കുകൾ .
ഈ നിലപാടാണ് വിവാദത്തിന് കൂടുതൽ തീപിടിപ്പിച്ചത്.വ്യത്യസ്ത നിലപാടോടെ രംഗത്തുവന്നത് കെ. മുരളീധരനാണ്.

“കോൺഗ്രസ് വേദിയിൽ രാഹുലിന് പ്രവേശനം ഇല്ലെന്നും ചില പ്രത്യേക വിഭാഗങ്ങൾക്ക് വേണ്ടി പ്രചാരണം നടത്തിയാൽ അതിന് വിലക്കില്ലെങ്കിലും പാർട്ടി വേദി അദ്ദേഹത്തിന് വേണ്ടി തുറന്നിടില്ലെന്നും മുരളീധരൻ വ്യക്തമാക്കി..
“പാർട്ടി വേദികളിൽ പങ്കെടുക്കുന്നില്ല. എന്നെ പിന്തുണക്കുന്നവരുടെ വീടുകളിലേക്കാണ് ഞാൻ പോകുന്നത്. എനിക്ക് നടക്കാൻ കഴിയുന്ന കാലുണ്ടെങ്കിൽ ജനങ്ങളോടൊപ്പമാകും ഞാൻ നിൽക്കുകയെന്നുമാണ് രാഹുലിന്റെ നിലപാട് ഇത് പാർട്ടി വിലക്കിനെ നേരിട്ടുള്ള വെല്ലുവിളിയായി മാറുകയായിരുന്നു.


വിലക്കിലുള്ള ഒരാൾ പ്രചാരണത്തിന് ഇറങ്ങുന്നത് പാർട്ടിയുടെ ശാസനാ വ്യവസ്ഥയ്ക്കുതന്നെ ചോദ്യചിഹ്നമുയർത്തുന്നതായി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഇതിനെ മാതൃകയാക്കി ഭാവിയിൽ മറ്റു നേതാക്കളും വിലക്ക് മറികടക്കാൻ ശ്രമിക്കുമോ എന്ന ആശങ്കയും ഉയരുന്നു.

ഇതിനുപരിയായി , ലൈംഗികാരോപണവുമായി ബന്ധപ്പെട്ട വിവാദം എൽ.ഡി.എഫ് ശക്തമായ പ്രചാരണായുധമാക്കുമെന്നതാണ് കോൺഗ്രസിന്റെ ഭയം.

English Summary (Concise & News-Style)

Suspended Congress MLA Rahul Mankootam, facing sexual misconduct allegations, has triggered major controversy by actively participating in local election campaigns despite the party’s ban. Senior leaders, including Ramesh Chennithala and AICC General Secretary K.C. Venugopal, have reiterated that a suspended leader appearing on public platforms is unacceptable and that the party’s disciplinary action remains firm.
However, KPCC president K. Sudhakaran’s earlier supportive remarks, stating he has “no hesitation sharing a stage with Rahul,” have intensified internal confusion.
Meanwhile, Congress leader K. Muraleedharan clarified that Rahul will not be allowed on official party stages, even if he campaigns independently for certain local groups.
Rahul maintains that he is only meeting supporters directly and not attending official party events, framing his campaign presence as a people-centric move.
Political observers warn that his defiance undermines party discipline and may set a precedent for others. The ongoing controversy is expected to be used aggressively by the LDF during the electoral battle, adding pressure to the already strained Congress leadership in Kerala.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *