bncmalayalam.in

ജയിലിൽ മരിച്ച മുബഷീറിന്റെ മരണം അസ്വാഭാവികം ; ഹൃദയാഘാതമല്ലെന്ന് പ്രാഥമിക പോസ്റ്റ്മാർട്ടം കണ്ടെത്തൽ, ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ രക്തം കട്ട പിടിച്ച നിലയിൽ

55: ജയിലിൽ മരിച്ച മുബഷീറിന്റെ മരണം അസ്വാഭാവികം ; ഹൃദയാഘാതമല്ലെന്ന് പ്രാഥമിക പോസ്റ്റ്മാർട്ടം കണ്ടെത്തൽ, ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ രക്തം കട്ട പിടിച്ച നിലയിൽ

കാസർകോട് : റിമാൻഡിൽ കഴിയുന്നതിനിടെ ദേളിയിലെ മുബഷീർ സി.എച്ച്. (30) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ ആശങ്കകളും തെളിവുകളും പുറത്തുവരുന്നു. ഹൃദയാഘാതം എന്ന നിഗമനം ശരിയല്ലെന്നാണ് പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നത്

മെഡിക്കൽ സംഘം നടത്തിയ പ്രാഥമിക പോസ്റ്റ്മാർട്ടം പരിശോധനയിൽ മുബഷീറിന്റെ ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ രക്തം കട്ടപിടിച്ച നിലയിലെ പാടുകൾ കണ്ടെത്തി. ഈ പാടുകളുടെ സ്വഭാവം തിരിച്ചറിയുന്നതിനായി വിശദമായ പരിശോധനകൾ തുടരുകയാണ് .

മരണവുമായി ബന്ധപ്പെട്ടു ശരീരത്തിൽ കണ്ടെത്തിയ അസാധാരണ പാടുകളുടെ യഥാർത്ഥ സ്വഭാവം തിരിച്ചറിയുന്നതിനായി ആന്തരാവയവങ്ങൾ രാസപരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. അന്തിമ റിപ്പോർട്ട് ലഭിക്കുന്നതുവരെ മരണകാരണം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവിടാൻ സാധിക്കില്ലന്നാണ് മെഡിക്കൽ വിഭാഗം വ്യക്തമാക്കുന്നത്.

എന്നാൽ സംഭവത്തെ ചൊല്ലി വിവാദങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ, ശരീരത്തിൽ മർദ്ദനമേറ്റതിന്റെ തെളിവൊന്നും ഇല്ല എന്ന നിലപാട് പൊലീസ് വീണ്ടും ആവർത്തികുന്നു.
പോസ്റ്റ്മാർട്ടം സംഘവും കണ്ടെത്തിയ പാടുകൾ ബാഹ്യ മർദ്ദനത്തെ തുടർന്നുള്ളതല്ല എന്നാണ് പ്രാഥമിക വിലയിരുത്തൽ. നേരത്തെ മുബഷിർ മർദ്ദനത്തിന് ഇരിയായിട്ടുണ്ടോ എന്നുള്ളത് പരിശോധിക്കേണ്ടിയിരിക്കുന്നു എന്നും പോലീസ് പറയുന്നു .മുബഷീറിന്റെ ശരീരത്തിൽ ഗുളികകളുടെ സാന്നിധ്യം കണ്ടെത്തിയതായി മെഡിക്കൽ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.ഈ ഗുളികകൾ എന്തുതരത്തിലുള്ളതാണെന്നും, മരണവുമായി നേരിട്ട് ബന്ധമുണ്ടോയെന്നും ഫോറൻസിക് പരിശോധനകൾക്ക് ശേഷം മാത്രമേ വ്യക്തമാകൂ.

അതേസമയം ജയിലിൽ പ്രതികൾ നേരിടുന്ന മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി സൈക്യാട്രിസ്റ്റിനെ വിളിച്ചായിരുന്നു ചികിത്സ നടത്തിവന്നതെന്ന് അറിയുന്നു.
ഈ ചികിത്സയ്ക്കിടെ നൽകിയ മരുന്നുകളാണ് മുബഷീറിനും കഴിപ്പിച്ചിരുന്നതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ജയിൽ വകുപ്പും ഇതുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ 5.30ന് അവശനിലയിൽ മുബഷീറിനെ കണ്ടെത്തി. ഉടൻ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാസപരിശോധനകളും വിശദമായ പോസ്റ്റ്മാർട്ടം റിപ്പോർട്ടും തയ്യാറാകുന്നതോടെ മാത്രമേ മുബഷീറിന്റെ മരണകാരണം സംബന്ധിച്ച അന്തിമ നിഗമനത്തിലെത്താനാവൂ.

എന്നാൽ മുബഷിറിന്റെ കുടുംബം പറയുന്നത് സഹതടക്കാരോ ജയിൽ ജീവനക്കാരോ മുബഷിറിനെ മർദ്ദിച്ചിരുന്നതായും നിർബന്ധിച്ചു ഗുളിക കഴിപ്പിച്ചിരുന്നതായി മുബഷിർ തന്നെ കുടുംബാംഗങ്ങളോട് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് കുടുംബം പറയുന്നത് . മാത്രമല്ല മരണം ഒരു മണിയോടുകൂടി നടന്നിരുന്നതായി എന്നാൽ ഈ വിവരങ്ങൾ ഞങ്ങളെ നേരിട്ട് അറിയിക്കുന്നതിന് പകരം പരിസരത്തെ അയൽവാസികളെ അറിയിക്കുകയായിരുന്നു എന്നും പറയുന്നു . ജയിലിൽ മയക്കുമരുന്ന് ഉപയോഗം ധാരാളമായി നടക്കുന്നുണ്ടെന്നും ഇത്തരത്തിൽ മാനസിക വിഭ്രാന്തിയിൽ അകപ്പെട്ടവരെ സാധാരണ തടവുകാരോടൊപ്പം പാർപ്പിക്കുന്നത് ഭീഷണിയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു .

English Summary

Authorities are facing serious questions after the death of 30-year-old Mubashir C.H. from Delhi, who was found unconscious in Kasaragod jail while under remand. A preliminary postmortem report has ruled out a heart attack, contradicting the initial assumption. The medical team discovered multiple internal blood clots across different parts of his body, prompting further investigation.

To determine the exact nature of these abnormalities, the internal organs have been sent to the forensic laboratory for detailed chemical analysis. Officials stated that the final cause of death can only be confirmed after the complete forensic report is received.

While controversies are mounting, the police have reiterated that no external injury marks or signs of assault were found on Mubashir’s body. The postmortem team also suggested that the detected marks do not indicate external violence. Police added that deeper examination is needed to confirm whether Mubashir was assaulted earlier.

Medical examination also revealed the presence of tablet residues in his system. The type of medication and its possible connection to the death will be identified through toxicology tests.

It has also emerged that inmates were being treated for mental stress inside the jail with the help of a visiting psychiatrist. Reports indicate that the same medication administered during such sessions might have been given to Mubashir as well. The Jail Department has initiated a separate internal probe.

Mubashir was found in an unconscious state at 5.30 a.m. on Wednesday and was taken to Kasaragod General Hospital, where he was pronounced dead.

However, Mubashir’s family strongly disputes the official version. They allege that he was beaten inside the jail—either by cellmates or staff—and forced to consume pills. They say Mubashir had previously conveyed this to them. The family also questions the delay in informing them, claiming that neighbours were notified instead of the immediate family. They further allege widespread drug use within the jail and warn that placing mentally unstable inmates with regular prisoners is dangerous.

A conclusive determination on the cause of death will be possible only after the full forensic and postmortem reports are completed.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *