bncmalayalam.in

കാസർകോട് പോലീസ് സ്റ്റേഷനിൽ ഞെട്ടിക്കുന്ന സംഭവം: പോക്‌സോ കേസ് പ്രതി ചാടിപ്പോയി;രണ്ട് മണിക്കൂറിന് ശേഷം പിടികൂടിയത് കുറ്റിക്കാട്ടിൽ നിന്ന്;

91: കാസർകോട് പോലീസ് സ്റ്റേഷനിൽ ഞെട്ടിക്കുന്ന സംഭവം: പോക്‌സോ കേസ് പ്രതി ചാടിപ്പോയി;രണ്ട് മണിക്കൂറിന് ശേഷം പിടികൂടിയത് കുറ്റിക്കാട്ടിൽ നിന്ന്;

കാസർകോട്: പോക്‌സോ കേസിൽ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയ പ്രതി കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിൽനിന്ന് സാഹസികമായി ചാടിപ്പോയത് പോലീസ് സേനയ്ക്ക് തലവേദന സൃഷ്ടിച്ചു. നെക്രാജെ, കൊറക്കാന സ്വദേശിയായ അശ്വത്ത് (19) ആണ് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടേകാൽ മണിയോടെ എ.എസ്.ഐയെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. എന്നാൽ, രണ്ടു മണിക്കൂറിനുള്ളിൽത്തന്നെ ഇയാളെ ആനബാഗിലുവിലെ ഒഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്ന നിലയിൽ കണ്ടെത്തി പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു.

കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (ഒന്ന്)യുടെ നിർദ്ദേശപ്രകാരം കൂടുതൽ അന്വേഷണങ്ങൾക്കായാണ് 1245-ാം നമ്പർ പോക്‌സോ കേസിലെ പ്രതിയായ അശ്വത്തിനെ ടൗൺ പോലീസിൻ്റെ കസ്റ്റഡിയിൽ വിട്ടുനൽകിയത്. കോടതിയിൽനിന്ന് സ്റ്റേഷനിലെത്തിച്ച ശേഷം പ്രതിയെ ലോക്കപ്പിലേക്ക് മാറ്റിയിരുന്നു. തുടർന്ന് സ്റ്റേഷന് പുറത്തുള്ള ഇൻവെസ്റ്റിഗേഷൻ റൂമിലേക്ക് ചോദ്യം ചെയ്യലിനായി കൊണ്ടുപോകുന്നതിനിടെയാണ് പ്രതി എ.എസ്.ഐയുടെ ശ്രദ്ധ തെറ്റിച്ച് കടന്നുകളഞ്ഞത്.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സ്റ്റേഷനിലെ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ സമീപ പ്രദേശങ്ങളിൽ തിരച്ചിൽ ആരംഭിച്ചു. . തുടർന്ന്, ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കൂടുതൽ പോലീസ് സംഘങ്ങൾ തിരിഞ്ഞ് ഊർജ്ജിതമായ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.

പോലീസ് സംഘങ്ങൾ നഗരം അരിച്ചുപെറുക്കുന്നതിനിടെ, വൈകുന്നേരം നാലുമണിയോടെ ആനബാഗിലുവിലെ ഒഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന അശ്വത്തിനെ കണ്ടെത്തുകയായിരുന്നു. പോക്‌സോ കേസിൽ പ്രതിയായ ഒരാൾ പോലീസ് സ്റ്റേഷനിൽനിന്ന് തന്നെ രക്ഷപ്പെട്ട സംഭവം ഏറെ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. പ്രതിക്കെതിരെ ഇപ്പോൾ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടതിനും (എസ്.എച്ച്.ഒയുടെ അനുമതിയോടെ) പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ സുരക്ഷാ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

English Summary

In a shocking incident at the Kasaragod Town Police Station, a 19-year-old POCSO case accused escaped from police custody on Wednesday afternoon, creating a tense situation for the police force. The accused, Ashwath from Nekraje, Korakkana, was brought to the station as per the Kasaragod Additional Sessions Court’s orders for further investigation in case number 1245.

After being shifted from the lock-up to the investigation room, Ashwath managed to mislead the ASI escorting him and fled from the premises around 2:30 PM. The escape triggered an immediate and extensive search operation led by the Station Inspector, with multiple police teams deployed in nearby localities.

After nearly two hours of intensive search, the police found the accused hiding in a bushy area of an abandoned plot in Aanabagilu around 4 PM. He was taken back into custody without incident. A new case has been registered against him for escaping from lawful custody, and questions have been raised about the security lapse inside the police station. Disciplinary action against the officials responsible is yet to be clarified.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *