bncmalayalam.in

പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം നെല്ലിക്കട്ട സ്വദേശിയെ കരുതൽ തടങ്കലിൽ;ജില്ലയിൽ പിടിയിലായവരുടെ എണ്ണം 12 ആയി

28: പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം നെല്ലിക്കട്ട സ്വദേശിയെ കരുതൽ തടങ്കലിൽ;ജില്ലയിൽ പിടിയിലായവരുടെ എണ്ണം 12 ആയി

കാസർകോട്: മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ശക്തമായ ക്രിമിനൽ നടപടിയുടെ ഭാഗമായാണ് കാസർകോട് ജില്ലയിൽ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം ഒരാൾ കൂടി കരുതൽ തടങ്കലിൽ അയക്കപ്പെട്ടത്. നെക്രാജെ,ബദിയടുക്ക നെല്ലിക്കട്ട സാലത്തടുക്ക സ്വദേശി ഇക്ബാൽ പി.എം എന്നയാളെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്ത് തടങ്കലിൽ വിധിച്ചത്.

നിരവധി മയക്കുമരുന്ന് കേസുകളിലെ സ്ഥിരപ്രതിയായ ഇക്ബാൽ, കേരളത്തിലും കർണാടകത്തിലും വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയായിരുന്നു.
2019-ൽ ദക്ഷിണ കന്നഡയിലെ കാവൂർ പോലീസ് സ്റ്റേഷനിൽ 41.140 കിലോ കഞ്ചാവ് കടത്തിയ കേസിലും, 2025-ൽ ബദിയടുക്ക പോലീസ് സ്റ്റേഷനിൽ 26.100 ഗ്രാം എം.ഡി.എം.എ കൈവശം സൂക്ഷിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം ഒരാളെ കരുതൽ തടങ്കലിൽ ആക്കുന്നത് സാധാരണ അറസ്റ്റ് നടപടികളെക്കാൾ ശക്തമായ നിയമനടപടിയാണ്. നിരന്തരമായ മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ സമൂഹത്തിന് ഗുരുതര ഭീഷണിയാണെന്നും, സാധാരണ നിയമ നടപടികൾ കൊണ്ട് മാത്രമല്ല ഇത്തരം കുറ്റവാളികളെ നിയന്ത്രിക്കാൻ കഴിയുക എന്നതുമാണ് ഈ നടപടി സ്വീകരിക്കാനുള്ള അടിസ്ഥാനതത്വം. കുറ്റകൃത്യം തടയുന്നതിനും മയക്കുമരുന്ന് വ്യാപനത്തിന്റെ വേരറുക്കുന്നതിനുമുള്ള ഒരു പ്രതിരോധനിയമം എന്ന നിലയിലാണ് പിറ്റ് എൻഡിപിഎസ് ആക്ട് പ്രവർത്തിക്കുന്നത്.

ജില്ലാ പോലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്ഡി ഐപിഎസ് നൽകിയ നിർദ്ദേശപ്രകാരം, കാസർഗോഡ് എഎസ്പി ഡോ. നന്ദഗോപൻ എം ഐപിഎസ് ന്റെ മേൽനോട്ടത്തിൽ ബദിയടുക്ക ഇൻസ്‌പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ എം. സവ്യസാചി ഉൾപ്പെടെയുള്ള സംഘമാണ് ഇക്ബാലിനെ പിടികൂടിയത് . തുടര്‍ന്ന് പ്രതിയെ തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിലിൽ മാറ്റി .

ഇതോടെ കാസർഗോഡ് ജില്ലയിൽ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം പിടിയിലായവരുടെ എണ്ണം 12 ആയി, മയക്കുമരുന്ന് മാഫിയക്കെതിരായ പൊലീസ് നടപടികൾ കൂടുതൽ ശക്തമാക്കി.

English Summary

A resident of Nellikkatta in Badiyadka, Iqbal P.M., has been detained under the PIT NDPS Act in Kasaragod district as part of intensified action against repeated drug offenders. Iqbal, a habitual accused in multiple narcotics cases in both Kerala and Karnataka, was earlier involved in a 2019 case in Dakshina Kannada where 41.140 kg of cannabis was seized, and a 2025 case in Badiyadka involving the possession of 26.100 grams of MDMA.
Acting on the instructions of District Police Chief B.V. Vijay Bharat Reddy IPS, a police team led by Badiyadka Inspector Santosh Kumar and supervised by ASP Dr. Nandagopan M IPS arrested the accused and transferred him to Poojappura Central Jail.
With this arrest, the number of individuals detained under the PIT NDPS Act in the district has risen to 12, reflecting the district police’s intensified crackdown on drug networks.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *