കാസർകോട് ∙ ദേശീയപാത 66–ലെ ചെർക്കളയിൽ മേൽപാലം താൽക്കാലികമായി തുറന്നതോടെ ഗതാഗതത്തിന് ചെറിയ ആശ്വാസം ലഭിച്ചെങ്കിലും, നിർമാണത്തിലെ മെല്ലെപോക്ക് നയവും ഗുണനിലവാരക്കുറവും ജനങ്ങളെ വലിയ രീതിയിൽ ബുദ്ധിമുട്ടിലാഴ്ത്തുകയാണ്.
ചെങ്കള പഞ്ചായത്ത് ഓഫീസിനടുത്ത് നിന്ന് വികെ പാറ വരെ 650 മീറ്റർ നീളമുള്ള മേൽപാലത്തിൽ ഇരുവശത്തേക്കും യാത്ര അനുവദിച്ചെങ്കിലും, ഇതിന്റെ താഴെയുള്ള സർവീസ് റോഡിന്റെ പണികൾ ഇതുവരെയും തൃപ്തികരമായി പൂർത്തിയാക്കിയിട്ടില്ല.
അതേസമയം വികെ പാറയ്ക്കടുത്തുള്ള രണ്ടാമത്തെ മേൽപാലവും ചെർക്കള–എടനീർ–കല്ലട്ക്ക പാതയുമായി ബന്ധിപ്പിക്കുന്ന 900 മീറ്റർ നീളമുള്ള പാലവും ഇനിയും ഏറെ വൈകും എന്ന് തന്നെയാണ് മനസ്സിലാക്കാൻ സാധിക്കുന്നത് .നിരവധി മാസങ്ങളായി പുരോഗതി ഇല്ലാത്ത ഈ നിർമ്മാണം പൊതുജനങ്ങളുടെ യാത്രയെ വിഷമയാക്കിയിരിക്കുകയാണ്.
ചെങ്കള–നീലേശ്വരം പാതയിലെ നിർമാണം ഏറ്റെടുത്ത മേഘ കൺസ്ട്രക്ഷന്റെ പ്രവർത്തനം മുഴുവൻ പ്രദേശവാസികളും വിലയിരുത്തുന്നത് — “മെല്ലെപ്പോക്ക്, ഗുണനിലവാരമില്ലായ്മ, ഉത്തരവാദിത്വക്കുറവ്” എന്ന മൂന്നു വാക്കുകളിൽ തന്നെയാണ്.
പണി തുടങ്ങിയത് മുതൽ ഇന്ന് വരെയും ഈ കമ്പനിയുടെ നടപടിയിൽ ഒരു ഉറപ്പും, വേഗവുമോ, പ്രൊഫഷണൽ മേൽനോട്ടമോ ജനങ്ങൾ കണ്ടിട്ടില്ലെന്നാണ് പരാതി. പാത വികസനത്തിനായി തെക്കിൽ കാനത്തുംകുണ്ട് വരെ കുന്ന് വെട്ടിയെടുത്തെങ്കിലും, മണ്ണിടിച്ചിലും അതിന്റെ പ്രത്യാഘാതങ്ങളും ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ല.
പ്രദേശവാസിയായ അബ്ദുള്ള പറയുന്നത് ഇങ്ങനെ :
“പണി നടക്കുന്നില്ല… അപകടഭീഷണി മാത്രം വളരുന്നു. ഒരു വലിയ ദുരന്തം നടന്നാലോ? ഉത്തരവാദിത്തം ആരുടേത്?”മേഘ കൺസ്ട്രക്ഷന്റെ പിന്നിൽ സർവ്വതും തട്ടിപ്പ് തന്നെയാണ് .നിങ്ങൾ മാധ്യമ സംഘങ്ങൾക്ക് പോലും കണ്ടെത്താൻ സാധിക്കാത്ത പല വേലത്തരങ്ങളും ഈ നാട്ടുകാർ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുകയാണ് ,ഈ അപകടഭീഷണി നിലനിൽക്കുന്ന മേഖലയിലാണ് മാസങ്ങളായി ഒരുതരത്തിലുള്ള സാങ്കേതിക ഇടപെടലോ, ശക്തമായ സുരക്ഷാ സംവിധാനമോ കൊണ്ടുവരാനുള്ള നീക്കം ഉണ്ടായിട്ടില്ല .
മാസതോറും ‘അവലോകന’ നാടകം; പുരോഗതി ശൂന്യം
ദേശീയപാത അതോറിറ്റിയും നിർമാണക്കമ്പനി ഉദ്യോഗസ്ഥരുമൊക്കെ മാസത്തിൽ ഒരിക്കൽ സ്ഥലമെത്തി ‘പരിശോധന’ നടത്തുന്നതായി പറയുന്നുവെങ്കിലും, അത് കേവലം ഒരു ഔപചാരികത മാത്രമാണെന്ന് നാട്ടുകാർ തുറന്നു പറയുന്നു.
ശരിയായ പുരോഗതി ഒന്നുമില്ല; പൂർത്തീകരണ സമയരേഖ വ്യക്തമല്ല; ജനങ്ങൾക്ക് ലഭിക്കുന്ന മറുപടി ഒന്ന് മാത്രം “പണി നടക്കുന്നു.”
- പ്രതിദിന ഗതാഗത കുരുക്ക്
- മാറിപ്പോകുന്ന വഴികളിലെ സുരക്ഷയില്ലായ്മ
- രാത്രി യാത്രയ്ക്ക് ഭീഷണി
- അടിയന്തരസാഹചര്യങ്ങളിൽ ആംബുലൻസ് പോലും സരളമായി കടന്നുപോകാനാകാത്ത അവസ്ഥ
ഈ എല്ലാ പ്രശ്നങ്ങളും ഉയർന്നുവരുമ്പോഴും മേഘ കൺസ്ട്രക്ഷനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പത്തും 20 പേരെയും ഉപയോഗിച്ച് നിർമ്മാണ പ്രവർത്തിയിൽ ഏർപ്പെടുന്ന സമീപനമാണ് തുടരുന്നത് .
English Summary
The Cherkala flyover on National Highway 66 has been partially opened, offering limited relief to commuters, but public frustration continues to rise over the slow and inefficient work by Megha Construction.
Although 650 meters of the flyover is now open for two-way traffic, the service road beneath remains unfinished. The second flyover near VK Para and the 900-meter connector bridge to the Cherkala–Ethanir–Kalladka route show little progress, with months of stagnation.
Residents strongly criticise Megha Construction for its slow pace, poor quality, and lack of accountability. The company’s failure to stabilise the hill-cutting area towards Kanathumkundu has left the region vulnerable to landslides and serious safety threats.
Locals claim that the monthly site inspections by NHAI and company officials are mere formalities, with no real improvement. Daily traffic congestion, unsafe diversion routes, night-time travel hazards, and difficulties for emergency vehicles continue to trouble the public.
Despite the gravity of the situation, the construction firm is allegedly carrying out the work with minimal workforce and inadequate technical supervision, worsening public hardship.



