bncmalayalam.in

കാസർകോട് നഗരസഭ സ്ഥാനാർത്ഥി നിർണയം അന്തിമഘട്ടത്തിൽ ലീഗിൽ പൊട്ടിത്തെറികളും പ്രതിഷേധങ്ങളും; ‘ജനവികാരം’ അവഗണിച്ചാൽ ഭരണം തന്നെ പോകുമെന്ന് ആശങ്ക ?

19: കാസർകോട് നഗരസഭ സ്ഥാനാർത്ഥി നിർണയം അന്തിമഘട്ടത്തിൽ ലീഗിൽ പൊട്ടിത്തെറികളും പ്രതിഷേധങ്ങളും; ‘ജനവികാരം’ അവഗണിച്ചാൽ ഭരണം തന്നെ പോകുമെന്ന് ആശങ്ക ?

കാസർകോട്: നഗരസഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി മുസ്ലിം ലീഗിൽ സ്ഥാനാർത്ഥി നിർണയം കലാശക്കളത്തിലേക്ക്. ആദ്യഘട്ടത്തിൽ പ്രസിദ്ധീകരിച്ച 12 വാർഡുകളുടെ പട്ടിക പുറത്തിറക്കിയിരുന്നു . തുടര്‍ന്നുള്ള സ്ഥാനാർത്ഥി ചർച്ചകൾ പാർട്ടിയിലാകെ തലവേദനയാക്കി മാറിയിരിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ പട്ടിക പൂര്‍ത്തിയാക്കാനാണ് ജില്ലാ നേതൃത്വം ശ്രമിക്കുന്നതെങ്കിലും, ആറോളം വാർഡുകൾ ലീഗ് നേതാക്കൾക്ക് കുരുക്കായി നിൽക്കുകയാണ്.

കഴിഞ്ഞ നാല് ദിവസമായി മണ്ഡലം–ജില്ലാ നേതൃത്വ യോഗങ്ങൾ നിരന്തരം ചേർന്നിട്ടും വ്യക്തമായ തീരുമാനം കൈകൊള്ളാൻ സാധിച്ചിട്ടില്ല. വാർഡുകളിൽ തർക്കങ്ങൾ രൂക്ഷമായതോടെ, സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനം റിബലുകൾക്ക് ശക്തി പകരുന്ന സാഹചര്യത്തിലേക്ക് നീങ്ങുകയാണ്.

സ്ഥാനാർത്ഥിത്വത്തിനായി ദുബായിലെ കെഎംസിസി പ്രവർത്തകരെ ‘ഇളക്കി വിട്ട്’ ജില്ലാനേതാക്കളെ നിരന്തരം ഫോൺ വിളികളിലൂടെ സമ്മർദ്ദത്തിലാക്കിയെന്നുള്ള ആരോപണം വിവാദമായിട്ടുണ്ട് . നേരത്തെ വിവിധ വിവാദങ്ങളിൽ ഉൾപ്പെട്ട ഈ യുവ നേതാവിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് മണ്ഡലം–ജില്ലാ കമ്മിറ്റികൾ ചർച്ച നടത്തുകയാണ്. ഇയാൾക്ക് സീറ്റ് നൽകിയാൽ വാർഡിൽ ശക്തമായ റിബലുകൾ ഉയരുമെന്ന മുന്നറിയിപ്പും നിലനിൽക്കുന്നു.

തളങ്കര–തെരുവത്ത്–ബാങ്കോട്: പ്രഖ്യാപനം വൈകുന്നതെന്തിന്?

തളങ്കര ബെസ്റ്റ് വാർഡിൽ സലീമിന്റെ പേരിന് പൂർണ്ണ അംഗീകാരം ഉണ്ടായിട്ടും, പ്രഖ്യാപനം വൈകുന്നത് പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുകയാണ്. തെരുവത്ത് പള്ളിക്കാൽ വാർഡിൽ കെ.എം. ഹനീഫയുടെ പേര് ഉറപ്പായിരിക്കെ, അനാവശ്യ വൈകിപ്പിക്കൽ സംഘടനയ്ക്കകത്തെ പൊട്ടിത്തെറിക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ.

ബാങ്കോട് വാർഡിൽ ഫർസാനാ ശിഹാബുദ്ദീനും സായിദയും പേരുകൾ സ്ഥാനാർത്ഥിത്വത്തിൽ ഉണ്ടെങ്കിലും വനിതാ ജില്ലാ സെക്രട്ടറിയായ ഫർസാനയ്ക്കാണ് കൂടുതൽ മുൻഗണന. തുരുത്തി, കൊല്ലംപാടി, പച്ചക്കാട് വാർഡുകളിലും തർക്കങ്ങൾ തുടരുകയാണ്. ജില്ലാ നേതൃത്വം ഇതെല്ലാം ഒറ്റ മേശയിൽ ഒത്തുതീർപ്പിലാക്കാൻ ശ്രമിക്കുന്നുവെങ്കിലും, ജനവികാരത്തെ മാനിക്കാതെ പട്ടിക പ്രസിദ്ധീകരിച്ചാൽ മൂന്നോളം വാർഡുകളിൽ റിബൽ സ്ഥാനാർത്ഥികൾ ഉയർന്നു വരുമെന്നത് ഉറപ്പായി.

പാർട്ടിയിലെ പ്രതിസന്ധിക്ക് കാരണം സ്വാർത്ഥ താൽപര്യങ്ങളുള്ള ചിലരുടെ ഇടപെടലുകളുടെ കാരണമാണെന്നാണ് പ്രവർത്തകർ വിലയിരുത്തുന്നത് . തെറ്റായ വ്യക്തികളെ സ്ഥാനാർത്ഥിയാക്കുന്നത് ലീഗിനെ വാർഡുതലത്തിൽ ദുർബലപ്പെടുത്തുന്ന നീക്കമായി മാറുമെന്നും , ഇതിനൊപ്പം നഗരസഭയുടെ ഭരണം തന്നെ അപകടത്തിലാക്കുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

മുമ്പ് എസ്. കെ. പ്രസാദ് ചെയർമാനായും ബിജെപി വൈസ് ചെയർമാനായും ഭരിച്ച കാലഘട്ടത്തിന്റെ ഓർമ്മകള്‍ വീണ്ടും ഉയർത്തിക്കൊണ്ട് ലീഗ് പ്രവർത്തകർ ആശങ്ക ആവർത്തിക്കുന്നു. റിബലുകൾ ഉയർന്നാൽ നഗരസഭ ഭരണചാവി ലീഗിന്റെ കയ്യിൽനിന്ന് പോയേക്കാമെന്ന വിലയിരുത്തലും ശക്തമാണ്.

ഇന്ന് വൈകുന്നേരം നിർണായകമോ?

എല്ലാ തർക്കങ്ങൾക്കും അവസാനം കുറിക്കാനുള്ള അവസാന ശ്രമവുമായി ജില്ലാ കമ്മിറ്റി ഇന്ന് വീണ്ടും ചർച്ചയ്ക്ക്. വൈകുന്നേരം ആറുമണിയോടെ അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുമെന്നാണ് സൂചന. നേതാക്കളുടെ തീരുമാനം ഇനി ഒരു പക്ഷേ പാർട്ടിയുടെ ഭാവി മാത്രമല്ല, നഗരസഭ ഭരണത്തിന്റെ ദിശയും നിർണ്ണയിക്കാനിരിക്കുകയാണ്.

English Summary

The Kasaragod Municipality candidate selection process of the Indian Union Muslim League has reached a tense and decisive phase. Although the party released the first list of 12 candidates, discussions that followed triggered internal conflicts, protests, and sharp disagreements across multiple wards. For the past four days, district and mandalam leaders have held continuous meetings but failed to finalize candidates for six contentious wards.

A major controversy erupted after allegations that a youth leader attempted to influence the selection process by mobilizing KMCC workers in Dubai and pressuring district leaders with frequent calls. Party committees are now considering strict action, warning that awarding him a seat may ignite strong rebel activity.

Delays in announcing candidates for key wards such as Thalangara, Theruvath, and Bankod have intensified speculation and frustration among grassroots workers. Several wards, including Thuruthi, Kollampady, and Pachakkad, continue to witness disagreements. Party workers fear that ignoring public sentiment and choosing unpopular candidates may lead to rebel candidates emerging in at least three wards, weakening the League’s position.

Many within the party believe that the crisis is fueled by the interference of individuals driven by personal interests. Workers have warned that wrong decisions may not only weaken the party at the ward level but could also endanger the League’s control over the entire municipality. The situation has revived memories of the earlier period when the municipality was ruled jointly by the Congress chairman and the BJP vice-chairman.

With attempts now underway to reach a consensus, the final list is expected to be announced by 6 PM today. The leadership’s decisions will shape not just the party’s strength but also the future political direction of Kasaragod Municipality.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *