കാസർഗോഡ് നഗരത്തിന്റെ ഹൃദയതാളത്തിൽ ജനങ്ങളോടൊപ്പം നടന്ന് പ്രവർത്തിക്കുന്ന പേരാണ് കെ. എം. ഹനീഫ്. വിശ്വാസം, വിനയം, പ്രവൃത്തിശുദ്ധത എന്നീ മൂല്യങ്ങൾ ചേർന്ന അദ്ദേഹത്തിന്റെ ജീവിതം നഗരത്തിന്റെ വളർച്ചയുടെയും ജനങ്ങളുടെ പ്രതീക്ഷയുടെയും പ്രതീകമായി മാറാൻ പോകുകയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത് .
തളങ്കര തെരുവത്ത് നിന്നും പൊതുസേവന രംഗത്തേക്ക് ഒറ്റ ദിവസം കൊണ്ട് ഉയർന്നുവന്ന ആളല്ല ഹനീഫ്. പിതാവ് കെ. എം. അബ്ദുൽ ഖാദർ വ്യാപാരമേഖലയിലും നഗരസഭാ സേവനത്തിലും ഉജ്ജ്വല പാതയൊരുക്കിയ വ്യക്തി. ചൂരി കദീജ എന്ന വനിതാരത്നം പകർന്നു നൽകിയ കരുണയും സ്നേഹവും നവകാലത്തിന്റെ ഊർജ്ജം ചേർത്താണ് മകൻ ഹനീഫ് തന്റെ വഴിതെളിച്ചത്. പൊതുപ്രവർത്തനം അദ്ദേഹത്തിന് രാഷ്ട്രീയമല്ല, ഉത്തരവാദിത്തമാണ്; മനുഷ്യസ്നേഹത്തിന്റെ നിത്യപാഠമാണ് അതിന്റെ അടിസ്ഥാന മൂല്യം .

വിദ്യാഭ്യാസത്തിനോടുള്ള ഏകാഗ്രതയാണ് ഹനീഫിന്റെ ജീവിതത്തിന്റെ ആധാരം. ഇംഗ്ലീഷിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള അദ്ദേഹം, ബിസിനസിലും വലിയ വിജയം കണ്ടെത്തി, എന്നാൽ ആ നേട്ടങ്ങൾ എല്ലാം സ്വന്തം നാട്ടിലേയ്ക്കും സമൂഹത്തിലേയ്ക്കും അദ്ദേഹം തിരിച്ചു നൽകിക്കൊണ്ടിരിക്കുകയാണ് . വിദ്യാഭ്യാസമുള്ള ദീർഘവീക്ഷണമുള്ള ഒരു ഭരണാധികാരി ഉണ്ടായാൽ ഒരു കാസർകോട് കാരനാണെന്ന് അഭിമാനത്തോടെ വിളിച്ചു പറയാവുന്ന രീതിയിലേക്ക് നഗരത്തെ മാറ്റി എഴുതാൻ കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത് .
സെഞ്ചുറി പാർക്ക് കെട്ടിടത്തിന്റെ മാനേജിങ് പാർട്ടണറായും, ബാംഗ്ലൂരിലെ പ്രശസ്ത ഹോട്ടൽ ഗ്രൂപ്പുകളുടെ ചെയർമാനായും ഹനീഫ് പ്രവർത്തിക്കുമ്പോഴും തന്റെ നാട് എന്നുള്ള ആ വൈകാരികമായ അടുപ്പം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു . സ്വന്തം നഗരത്തെ സ്വപ്നങ്ങൾ നിറഞ്ഞ ജീവിതത്തിലേയ്ക്കുയർത്തുക എന്നുള്ള അദ്ദേഹത്തിന്റെ ജീവിത അഭിലാഷം ഞങ്ങൾ ഓരോ കാസർകോട്ടുകാരുടെയും സ്വപ്നം തന്നെയാണ് . .ഖാസിലൈൻ വാർഡിൽ കഴിഞ്ഞ 15 മാസക്കാലം നടത്തിയ പ്രവർത്തനങ്ങൾ ആ സ്വപ്നങ്ങളിലേക്കുള്ള ദൂരം കുറയ്ക്കുന്നുണ്ട് .ജനങ്ങൾക്ക് അദ്ദേഹത്തിൽ വിശ്വാസം നൽകിയതും ഈ പ്രവർത്തനങ്ങൾ തന്നെയാണ് . ഹനീഫ് വാക്ക് പാലിക്കുന്ന കൗൺസിലർ മാത്രമല്ല, ജനങ്ങളോടൊപ്പം ശ്വാസംവലിക്കുന്ന പ്രതിനിധിയാണ് എന്ന് തെളിയിച്ചു കഴിഞ്ഞതാണ് .നികുതി പിരിവ് മുതൽ ഹരിതവാർഡ് വിജയങ്ങൾവരെ എല്ലാ നേട്ടങ്ങൾക്കും പിന്നിൽ അദ്ദേഹത്തിന്റെ ദൃഢനിശ്ചയം തെളിയുന്നു.
വാർഡിലെ പ്രശ്നങ്ങൾ കേൾക്കാൻ സ്വന്തം ഓഫീസ് സ്ഥാപിച്ചു. മുൻ ചെയർപേഴ്സൺ നൈമുനിസയെ ഇൻചാർജായി നിയമിച്ചത് പ്രവർത്തനത്തിലെ ഗൗരവത്തിന്റെ തെളിവാണ്. പെൻഷൻ, ഗ്യാസ്, ഹെൽത്ത് കാർഡ് ക്യാമ്പുകൾ തുടങ്ങിയ അടിസ്ഥാനപരമായ കാര്യങ്ങൾ മുതൽ എല്ലാ സേവനങ്ങളും വീട്ടുപടിക്കൽ എത്തിക്കാൻ ഇദ്ദേഹത്തിന് സാധിച്ചു , സർക്കാർ സേവനങ്ങൾക്ക് തന്നെ വിശ്വസിച്ച വോട്ടർമാർ അലഞ്ഞു തിരിയരുത് എന്ന നിർബന്ധ ബുദ്ധി ജനകീയ ഭരണത്തിന്റെ വ്യക്തമായ അടയാളങ്ങളായി മാറി .
പിഎ എഞ്ചിനീയറിംഗ് കോളേജിന്റെ ഡയറക്ടറായി 18 വർഷം പ്രവർത്തിച്ച ഹനീഫ്, 60 ഏക്കറോളം തരിശുപ്രദേശത്തെ അറിവിന്റെ കാട്ടാക്കരയായി മാറ്റി, കാസർഗോഡ് നിന്നുള്ള അനവധി കുടുംബങ്ങൾക്ക് വിദ്യാഭ്യാസവും തൊഴിലും ലഭ്യമാക്കിയ ഈ പ്രയാണം കാസർഗോഡിന്റെ പുതുതലമുറയ്ക്ക് മുന്നോട്ട് പോകാനുള്ള വഴിയൊരുക്കി. അറിവും പുരോഗതിയും ചേർന്ന് മനുഷ്യത്വത്തിന്റെ താളത്തിൽ ചലിക്കുന്നതാണ് അദ്ദേഹത്തിന്റെ ദർശനം. നാഷണൽ ക്ലബ്ബിന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ഹനീഫ്, വിദ്യാഭ്യാസം, കായികം, സാംസ്കാരികം തുടങ്ങിയ മേഖലകളിലും മിന്നുന്ന സാന്നിധ്യമാണ്. സ്കൂളുകൾ, അനാഥാലയങ്ങൾ, മത-വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,ഏതു മേഖലയിൽ നോക്കിയാലും അദ്ദേഹത്തിന്റെ സേവനം കാണാം. ഇത് പ്രവർത്തനം മാത്രമല്ല, സമൂഹത്തിനു നൽകേണ്ട ഉത്തരവാദിത്യമായാണ് ഹനീഫ കാണുന്നത് .
വാർഡിൽ നടന്ന ലീഗ് സഭ, ജനങ്ങൾ ഹനീഫിനോടുള്ള വിശ്വാസം ഉറപ്പിച്ച നിമിഷം ആയിരുന്നു. മുതിർന്ന പൗരന്മാരെ വീട്ടിലെത്തി ആദരിച്ചതും, വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചതും, സമൂഹത്തിന്റെ എല്ലാ തലങ്ങളെയും കൈകോർത്ത് കൂട്ടിയതും ഒരാളുടെ ഹൃദയത്തിന്റെ ഭാഷയായിട്ടാണ് ഞാൻ കാണുന്നത് .

കാസർഗോഡ് സംസാരിക്കേണ്ടത് വർഗീയതയുടെ ഭാഷയല്ല പകരം സ്നേഹത്തിന്റെയും വികസനത്തിന്റെ ഭാഷയാണ് ഉറച്ചു വിശ്വസിക്കുന്ന മനുഷ്യൻ , ജനങ്ങളുടെ സഹായിയാത്രികനായി ഓരോ നേതാക്കളും മാറണമെന്നാണ് ഇദ്ദേഹം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം . ഇതുതന്നെയാണോ ഹനീഫയെ കാണുമ്പോൾ തെളിയുന്ന പ്രതീക്ഷയുടെ പ്രകാശം. പുതുതായി കൗൺസിൽ എത്താൻ പോകുന്ന ആളുകളിൽ ( പാർട്ടിയിൽ പേര് നിർദ്ദേശിക്കപ്പെട്ടൽ ) ഏറ്റവും മികച്ച വിദ്യാഭ്യാസവും പ്രവർത്തന പരിചയവും അഡ്മിനിസ്ട്രേഷൻ വൈഭവവും ഉള്ള നേതാവ് തന്നെയാണ് ഹനീഫ എന്ന് പറയാതിരിക്കാൻ സാധിക്കില്ല . വിദ്യാഭാസത്തിലും, സംരംഭത്തിലും, ജനസേവനത്തിലും നഗരത്തിന്റെ മുഖച്ഛായ മാറണമെങ്കിൽ ഇതുപോലുള്ള നേതാക്കൾ ഉയർന്നു വരണം . ഇനിയുള്ള നാളുകളിൽ കാസർഗോഡ് മുന്നോട്ട് കുതിക്കുമ്പോൾ, ആ വഴിക്കു ദിശ കാട്ടുന്നത് കെ. എം. ഹനീഫിന്റെ മനസ്സും കർമ്മവും ചേർന്ന ദീപമായിരിക്കട്ടെ . ഈയൊരു ലേഖനം ഒരു ക്ഷമാപണം കൂടിയാണ് , കഴിഞ്ഞതവണ കൗൺസിൽ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഇത്രയും വലിയ ഒരു ബിസിനസുകാരന് ജനങ്ങളുടെ ക്ഷേമം അന്വേഷിക്കാൻ സമയം ഉണ്ടാകുമോ എന്ന ചോദ്യം ഞാൻ ഉയർത്തിയിരുന്നു . അന്ന് മറുപടിയൊന്നും ലഭിച്ചില്ലെങ്കിലും 15 മാസത്തെ പ്രവർത്തനങ്ങളിലൂടെ മറുപടി പറയാതെ പറഞ്ഞു കളഞ്ഞു . നിങ്ങൾ ഇതുവരെ നാട്ടിൽ നൽകിയ എല്ലാ സേവനങ്ങൾ ക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു .
English Summary
K.M. Haneef: A Leader Shaping the New Face of Kasaragod
By Burhan Thalangara
K.M. Haneef stands as a distinctive presence in the heart of Kasaragod—an administrator whose humility, integrity, and unwavering commitment to public service reflect in every step he takes among the people. Born into a family rooted in community responsibility, Haneef inherited from his father, K.M. Abdul Khader, a legacy of civic engagement, and from his mother, Choory Kadeeja, the compassion and humaneness that continue to define his public life.
An academically accomplished individual with postgraduate studies in English, Haneef’s success as an entrepreneur never distanced him from his hometown. As Managing Partner of Century Park and Chairman of reputed hotel groups in Bengaluru, he carries with him a deep emotional bond with Kasaragod and a vision to elevate the city into a model of modern, people-centered development.
In the last fifteen months as Councillor of Khasiline Ward, Haneef has demonstrated a style of governance rooted in accessibility, transparency, and action. From establishing a dedicated office for public grievances to organizing pension, gas, and health card camps, he ensured government services reached the doorsteps of the people—especially those who trusted him with their votes.
His eighteen years as Director of PA Engineering College transformed nearly sixty acres of barren land into an academic hub, generating education and employment for countless families. His service extends across cultural, educational, and charitable spaces through his leadership of the National Club and various social institutions.
The League Sabha held in the ward reaffirmed the public’s faith in his leadership. His gestures—honouring senior citizens, encouraging students, and strengthening community harmony—reveal a leader guided not by political ambition but by the language of the heart.
Haneef advocates for a Kasaragod that speaks not the divisive language of communal politics but the language of love, unity, and progress. Among the new leaders emerging in the party, his blend of education, administrative skill, and social commitment places him in a league of his own.
This article is also, in a sense, an apology. When he was first elected, I doubted whether a person with such a large business empire would find time for the people. Today, his 15 months of dedicated service have answered that question without words—but through action.
For all that he has done—and continues to do—I express my heartfelt gratitude.



