സെക്രട്ടേറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം തുടരാനാണ് സംഘടനയുടെ തീരുമാനം.
തിരുവനന്തപുരം: സര്‍ക്കാര്‍ ഓണറേറിയം വര്‍ധനവ് പ്രഖ്യാപിച്ചെങ്കിലും പിന്നോട്ടില്ലാതെ ആശമാര്‍. സംഘടന വിളിച്ച് ചേര്‍ത്ത അടിയന്തര സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും. സെക്രട്ടേറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം തുടരാനാണ് സംഘടനയുടെ തീരുമാനം. എന്നാല്‍ സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം പുതിയ സമര രീതികളെ കുറിച്ച് തീരുമാനിച്ചേക്കും. ഓണറേറിയം ഇരുപത്തി ഒന്നായിരം രൂപയാക്കുക എന്ന സമരാവവശ്യത്തില്‍ നിന്ന് 1000 രൂപ കൂടി വര്‍ദ്ധിച്ചിട്ടുണ്ട്.
എന്നാല്‍ 1000 രൂപ എത്രയോ ചെറിയ തുക എന്നായിരുന്നു ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ ആദ്യ പ്രതികരണം. വിരമിക്കല്‍ അനുകൂലമായി 5 ലക്ഷം രൂപ നല്‍കുക പെന്‍ഷന്‍ നല്‍കുക എന്ന മറ്റ് സമര ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം തുടരാനുള്ള ആശമാരുടെ തീരുമാനം. ഫെബ്രുവരി 10 ന് ആരംഭിച്ച സെക്രട്ടേറിയേറ്റിന് മുന്നിലെ സമരം ഇന്ന് 264-ാം ദിവസമാണ്.



