bncmalayalam.in

പെരിയ സ്കൂളിൽ ചോക്കും കരിക്കുറിയും കൊണ്ട് അത്ഭുതം കുട്ടികളുടെ കൈകളിൽ പിറന്ന് ഭിത്തികൾ കലാപുസ്തകങ്ങളായി

29: പെരിയ സ്കൂളിൽ ചോക്കും കരിക്കുറിയും കൊണ്ട് അത്ഭുതം കുട്ടികളുടെ കൈകളിൽ പിറന്ന് ഭിത്തികൾ കലാപുസ്തകങ്ങളായി

പെരിയ സ്കൂളിൽ ചോക്കും കരിക്കുറിയും കൊണ്ട് അത്ഭുതം
കുട്ടികളുടെ കൈകളിൽ പിറന്ന് ഭിത്തികൾ കലാപുസ്തകങ്ങളായി

പെരിയ: ഒരിക്കൽ ചോക്കോ കരിക്കട്ടയോ ലഭിച്ചാൽ ചുവരുകളിൽ പേരെഴുതുന്ന കുട്ടികളായിരുന്നു. ഇന്ന്, അതേ ചോക്കും കരിക്കുറിയും ഉപയോഗിച്ച് ചുമരുകൾക്കു ജീവൻ നൽകിയിരിക്കുന്നത്., പെരിയ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ബാലകലാകാരന്മാർ ചുമരുകൾക്ക് പുതിയ ജീവൻ പകരുകയാണ്. വിലകൂടിയ പെയിന്റുകളും പ്രൊഫഷണൽ ബ്രഷുകളും ഒന്നും വാങ്ങാതെ, സ്കൂളിന്റെ ചുറ്റുപാടിൽ ലഭ്യമായ പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് കുട്ടികൾ സൃഷ്ടിച്ച ഭിത്തിചിത്രങ്ങളാണ് ഇപ്പോൾ സ്കൂൾ ക്യാമ്പസിനെ മുഴുവൻ മാറ്റിമറിച്ചിരിക്കുന്നത്.

സ്കൂൾ ചുമരുകളിൽ ഇപ്പോൾ തിളങ്ങുന്നത് മഹാത്മാ ഗാന്ധിജിയുടെ ശാന്തമായ ചായവും, ജവാഹർലാൽ നെഹ്റുവിന്റെ സ്നേഹനിറഞ്ഞ പുഞ്ചിരിയും, ഡോ. ബി.ആർ. അംബേദ്കറുടെ ദീർഘദർശിയായ ദൃഷ്ടിയും പ്രകൃതിദൃശ്യങ്ങളാലും. ചെറിയ വസ്തുക്കളിൽ കലയുടെ മഹത്വം തിരിച്ചറിഞ്ഞു കൊണ്ടാണ് കുട്ടികൾ ഈ ചിത്രങ്ങൾ വരച്ചിരിക്കുന്നത്.

ഓരോ വരയും കുട്ടികൾക്കൊരു പാഠമാണ്. പ്രകൃതിയെ സ്‌നേഹിക്കാൻ, പാഴ്‌വസ്തുക്കൾ പുനരുപയോഗിക്കാനാകുന്നതെങ്ങനെയെന്ന് തിരിച്ചറിയാൻ ഈ പ്രോജക്ട് സഹായിച്ചു,” എന്ന് പ്രോജക്ടിന് നേതൃത്വം നൽകിയ അധ്യാപകൻ സരീഷ് വടക്കിനിയിൽ പറഞ്ഞു. ചോക്കും വിറകുകരിയും മാത്രം ഉപയോഗിച്ച് കുട്ടികൾ ഉണ്ടാക്കിയെടുത്ത ഈ ആവിഷ്കാരമാർന്ന ചിത്രങ്ങൾ സന്ദർശകരുടെ കണ്ണുകൾക്ക് പുതുമയും കുളിരും നൽകുന്നു.പെരിയ സ്കൂളിന്റെ ആർട്സ് ക്ലബ്ബിന് ഈ കലാസൃഷ്ടികൾ ഒരു വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് .കൗതുകകരമായ വാർളി ചിത്രങ്ങളുടെ മണ്ണിന്റെ സുഗന്ധവും ആദിമ കലാരീതിയുടെ ഊഷ്മളതയും കുട്ടികളുടെ വിരലുകളിൽ അത്ഭുതമായി പുനര്‍ജനിച്ചു.


ഈ സംരംഭത്തിന് അധ്യാപകരായ സരീഷ് വടക്കിനിയിൽആദർശ് കടമ്പൻചാൽബിജു മന്ത്രവാദി എന്നിവർ നൽകിയ പ്രോത്സാഹനവും മാർഗനിർദ്ദേശവും കുട്ടികൾക്ക് വലിയ ശക്തിയായി.

കലയുടെ ഭാഷ കുഞ്ഞുകൈകളിൽ നിന്നും ഉയർന്നപ്പോൾ, ചുമരുകൾ വെറും ചുമരുകളായിരുന്നില്ല.കുട്ടികളുടെ പ്രതിഭയും സ്വപ്നവും പ്രകൃതിസൗഹൃദ പഠനവും ചേർന്നു ജീവിച്ചിരിക്കുന്ന കലാസന്ദേശമായി ഇത് മാറിയിരിക്കുന്നു .

English Summary

The students of Periya Government Higher Secondary School have transformed their school walls into vibrant art galleries using nothing more than chalk and charcoal. Without relying on expensive paints or professional tools, the young artists created impressive murals depicting Mahatma Gandhi, Jawaharlal Nehru, Dr. B.R. Ambedkar, natural landscapes, and traditional Warli art.
Guided by teachers Sariesh Vadakkinyil, Adarsh Kadambanchal, and Biju Mantravadi, the project highlights creativity, environmental awareness, and the reuse of discarded materials. Each drawing teaches students the value of sustainability while showcasing their artistic talent. Today, the school stands not just as an educational institution but as a living canvas celebrating eco-friendly innovation and student imagination.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *