bncmalayalam.in

കരിന്തളത്ത് വൃദ്ധയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ മുറിവുകൾ, സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ; കൊലപാതകമെന്ന് സംശയം

185: കരിന്തളത്ത് വൃദ്ധയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ മുറിവുകൾ, സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ; കൊലപാതകമെന്ന് സംശയം

കരിന്തളം: വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. കരിന്തളം ഗവൺമെന്റ് കോളേജിന് സമീപത്തെ സി. ലക്ഷ്മിക്കുട്ടിയമ്മയെയാണ് (80) ശനിയാഴ്ച വൈകുന്നേരം സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്ന നാട്ടുകാരും ബന്ധുക്കളും, ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന നിഗമനത്തിലാണ്.

ശനിയാഴ്ച നേരം ഇരുട്ടിയിട്ടും ലക്ഷ്മിക്കുട്ടിയമ്മയുടെ വീട്ടിൽ വെളിച്ചം കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ മകളുടെ ഭർത്താവും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് നാടിനെ നടുക്കിയ കാഴ്ച കണ്ടത്. വീടിന്റെ ഗേറ്റും മുൻവാതിലും പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. എന്നാൽ അകത്ത് പ്രവേശിച്ചു നോക്കിയപ്പോൾ വീടിനുള്ളിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. വീടിനുള്ളിലെ മെയിൻ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്നത് അക്രമികൾ ബോധപൂർവ്വം ചെയ്തതാണെന്ന സംശയത്തിന് ബലമേകുന്നു. ലക്ഷ്മിക്കുട്ടിയമ്മയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയതും അക്രമം നടന്നതിന്റെ സൂചനയാണ്.

ഏകദേശം നാലുമാസം മുൻപ് ലക്ഷ്മിക്കുട്ടിയമ്മയുടെ വീട്ടിൽ മോഷണം നടന്നിരുന്നു. അന്ന് മോഷ്ടാവിനെ പിടികൂടുകയും സ്വർണ്ണം കണ്ടെത്തുകയും ചെയ്തിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന ലക്ഷ്മിക്കുട്ടിയമ്മയുടെ പക്കൽ പണമുണ്ടാകുമെന്ന് കൃത്യമായി അറിയാവുന്ന ആരോ ആണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് നാട്ടുകാർ സംശയിക്കുന്നു. വർഷങ്ങളോളം തൊഴിലുറപ്പ് തൊഴിലാളിയായി ജോലി ചെയ്തിരുന്ന വ്യെക്തിയാണ് ലക്ഷ്മിക്കുട്ടിയമ്മ.

സംഭവസ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകാൻ സാധിക്കൂ എന്ന് പോലീസ് അറിയിച്ചു. എങ്കിലും വീടിനുള്ളിലെ സാഹചര്യങ്ങളും മുൻപത്തെ മോഷണ പശ്ചാത്തലവും മുൻനിർത്തി വിപുലമായ അന്വേഷണമാണ് പോലീസ് ആരംഭിച്ചിരിക്കുന്നത്.

English Summary:

An 80-year-old woman living alone was found dead under suspicious circumstances at her residence near the Government College in Karinthalam, Kasaragod. The deceased has been identified as C. Lakshmikkuttiyamma. The discovery was made on Saturday evening after neighbours and her son-in-law became suspicious when the house remained dark even after sunset.

When they entered the house, they reportedly found the main gate and front door locked from outside, the main power switch turned off, and household items scattered inside. Injuries were also noticed on the woman’s body, strengthening suspicions that she may have been murdered.

Residents recalled that a theft had occurred at the same house around four months ago, during which gold was stolen but later recovered and the accused arrested. Locals now fear that someone familiar with her situation — especially the fact that she lived alone and may have kept money at home — could be behind the crime.

Police reached the spot, completed the inquest procedures, and shifted the body to Pariyaram Medical College Hospital for post-mortem examination. Officers said the exact cause of death will be confirmed only after receiving the autopsy report. However, considering the suspicious circumstances and the previous theft, a detailed investigation has been launched.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *