കാസർകോട്: ഉദുമ ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയും ഉദുമ ആറാട്ടുകടവ് മാളിയക്കാൽ മുരളീധരൻ്റെ മകനുമായ അഭിഷേക് (17) വയറുവേദനയെത്തുടർന്ന് അകാലത്തിൽ അന്തരിച്ചു. എല്ലാവരുടെയും പ്രിയങ്കരനായിരുന്ന ഈ വിദ്യാർഥിയുടെ ആകസ്മിക വേർപാട് നാടിനെയും സഹപാഠികളെയും വലിയ ദുഃഖത്തിലാഴ്ത്തി
കഴിഞ്ഞ മൂന്ന് ദിവസമായി അഭിഷേകിന് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടിരുന്നു. ചികിത്സ തേടിയിരുന്നതിനെ തുടർന്ന് രോഗത്തിന് നേരിയ കുറവുണ്ടായതിനെ തുടർന്ന് ഇന്നലെ രാവിലെ അഭിഷേക് സ്കൂളിൽ എത്തി. എന്നാൽ, സ്കൂളിൽ വെച്ച് പെട്ടെന്ന് അസുഖം വീണ്ടും മൂർച്ഛിക്കുകയും നില വഷളാവുകയും ചെയ്തു.
ഉടൻതന്നെ അഭിഷേകിനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചു. അവിടെ അടിയന്തര പരിശോധനകളും ചികിത്സയും തുടരുന്നതിനിടയിൽ അവൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.
പഠന വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും അതീവ താൽപര്യമുള്ള, ഊർജ്ജസ്വലനായ വിദ്യാർഥിയായിരുന്നു അഭിഷേക്. നാട്ടുകാർക്കും അധ്യാപകർക്കും സഹപാഠികൾക്കുമെല്ലാം പ്രിയങ്കരനായിരുന്ന ഈ യുവാവിൻ്റെ അപ്രതീക്ഷിത മരണം മാളിയക്കാൽ കുടുംബത്തിനും ഉദുമ പ്രദേശത്തിനും തീരാനഷ്ടമാണ് ഉണ്ടാക്കിയത്.
മരണാനന്തരം നാട്ടിലെത്തിച്ച മൃതദേഹം ആറാട്ടുകടവ് അഭിമന്യു വായനശാലയിൽ പൊതുദർശനത്തിന് വെച്ചു. നൂറുകണക്കിന് നാട്ടുകാരും സുഹൃത്തുക്കളും അധ്യാപകരും വായനശാലയിലെത്തി പ്രിയപ്പെട്ട അഭിഷേകിന് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിച്ചു.
മാതാവ്: ശ്രീലത. സഹോദരി: അർപ്പിത.
English Summary
A 17-year-old Plus-Two student, Abhishek, from Uduma Government Higher Secondary School in Kasaragod, passed away following severe abdominal pain. Abhishek, son of Maliakkal Muraleedharan of Arattukadavu, had been suffering from vomiting and stomach pain for three days. Although his condition seemed to improve slightly, he returned to school on Wednesday, where his health suddenly deteriorated.
He was rushed to a hospital in Mangaluru for advanced treatment but tragically succumbed during emergency care.
Abhishek was known as a bright, energetic student with strong involvement in academics and extracurricular activities, earning affection from teachers, classmates, and the entire locality.
His untimely death has plunged Uduma into deep grief. After being brought home, the body was placed for public homage at the Arattukadavu Abhimanyu Library, where hundreds gathered to bid a tearful farewell.
He is survived by his mother, Sreelatha, and sister, Arpitha.



