തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരിച്ചതിന് പിന്നാലെ നേരിടുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്. തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോ ബിജെപിയോ അല്ലെന്നും അതിന് പിന്നില്‍ ആരാണെന്ന് തനിക്കറിയാമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് . സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ പലതും പരസ്യമായി വിളിച്ച് പറയേണ്ടിവരുമെന്നും അതുകൊണ്ട് തന്നെ അനാവശ്യമായി പ്രകോപിപ്പിക്കാന്‍ നില്‍ക്കരുതെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.
‘കോണ്‍ഗ്രസില്‍ വ്യക്തിത്വമുളളവരെ സൈബര്‍ ആക്രമണത്തിലൂടെ കീഴ്പ്പെടുത്തി അവരുടെ വായടപ്പിക്കാനാണ് ശ്രമമെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ പറയും. എന്നെക്കൊണ്ട് പറയിപ്പിക്കരുത്. ഇവന്റെ സകല ചരിത്രവും എനിക്കറിയാം. അതുകൊണ്ട് ഇനി സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ പലതും പരസ്യമായി വിളിച്ച് പറയേണ്ടിവരും. ആ പറയുന്നത് അവന്റെ അന്ത്യംകുറിക്കും. എന്നെ അനാവശ്യമായി പ്രകോപിപ്പിക്കരുത്. ഒരു കേസ് മാത്രമല്ല, ഒരുപാട് കേസുകളുണ്ട്. ആ കേസുകളെക്കുറിച്ച് എല്ലാമറിയാവുന്ന ആളാണ് ഞാന്‍. സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ വാര്‍ത്താസമ്മേളനം നടത്തി ഞാന്‍ എല്ലാം പറയും’: രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന വ്യക്തിക്കുവേണ്ടി കോണ്‍ഗ്രസിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന് കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ സാധ്യതകളെ മങ്ങലേല്പ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരു വ്യക്തിക്കുവേണ്ടി പ്രസ്ഥാനത്തെ ബലികഴിപ്പിക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. പൊതുജനത്തിന് മുന്നില്‍ കോണ്‍ഗ്രസിന്റെ നിലയും വിലയും നഷ്ടപ്പെടുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
English Summary
Senior Congress leader Rajmohan Unnithan has issued a strong warning in response to the cyber attacks he has been facing after criticizing Rahul Mankootathil. Unnithan said that those behind the attacks are not the BJP or CPI(M), but individuals whose identities he clearly knows. He cautioned that if the attacks continue, he will reveal several facts publicly, which could “mark the end” of the person behind the harassment.
Unnithan accused Rahul Mankootathil of damaging the reputation of the Congress party and warned that the party cannot be sacrificed for the sake of one individual. He added that there are multiple cases and a long history related to Mankootathil that he is fully aware of, and if provoked further, he will call a press conference to expose everything. The leader stressed that cyber intimidation will not silence personalities within the Congress and warned that public image and credibility of the party are at risk if such issues are ignored.



