bncmalayalam.in

വിസ തട്ടിപ്പ് വീരൻ വീണ്ടും കുരുക്കിൽ: പേരോൽ സ്വദേശിയുടെ ₹4.98 ലക്ഷം തട്ടിയ കേസിൽ ഉല്ലാസ് കുഞ്ഞമ്പുവിനെതിരെ പുതിയ കേസ്

63: വിസ തട്ടിപ്പ് വീരൻ വീണ്ടും കുരുക്കിൽ: പേരോൽ സ്വദേശിയുടെ ₹4.98 ലക്ഷം തട്ടിയ കേസിൽ ഉല്ലാസ് കുഞ്ഞമ്പുവിനെതിരെ പുതിയ കേസ്

കാസർകോട്:

വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളെ കബളിപ്പിച്ച് വൻ തുക തട്ടിയെടുത്ത് വാർത്തകളിൽ നിറഞ്ഞ ഉല്ലാസ് കുഞ്ഞമ്പു എന്ന ഉല്ലാസ് കൃഷ്ണ (40) വീണ്ടും നിയമക്കുരുക്കിലായി. നീലേശ്വരം പേരോൽ സ്വദേശിയായ ഒരു വയോധികന്റെ പരാതിയെത്തുടർന്ന് ഏകദേശം 5 ലക്ഷം രൂപയുടെ തട്ടിപ്പിനാണ് നീലേശ്വരം പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.

പേരോൽ പഴനെല്ലി സ്വദേശിയായ ടി. ശശീധരൻ (67) ആണ് ഉല്ലാസും സംഘവും ചേർന്ന് നടത്തിയ വഞ്ചനക്കെതിരെ പരാതി നൽകിയത്. ശശീധരന്റെ മകന് യൂറോപ്പിലെ ഒരു രാജ്യത്തേക്ക് വിസ ശരിയാക്കി നൽകാം എന്ന വാഗ്ദാനമാണ് തട്ടിപ്പിന് പ്രധാന കാരണം.

2022 ഒക്ടോബർ 24 മുതൽ ഡിസംബർ 22 വരെയുള്ള കാലയളവിലാണ് പരാതിക്കാരൻ ഘട്ടം ഘട്ടമായി 4,98,000 രൂപ ഉല്ലാസ് കുഞ്ഞമ്പുവിനും സംഘാംഗങ്ങൾക്കും കൈമാറിയത്. നേരിട്ടും, വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴിയുമായിരുന്നു പണമിടപാട്. വിസ നടപടികൾ പുരോഗമിക്കുന്നു എന്ന് പറഞ്ഞ് പ്രതികൾ മാസങ്ങളോളം സമയം നീട്ടുകയായിരുന്നു .എന്നാൽ വാഗ്ദാനം ചെയ്ത വിസ ലഭിക്കാതിരിക്കുകയും, കൈമാറിയ പണം തിരികെ നൽകാതിരിക്കുകയും ചെയ്തതോടെയാണ് ശശീധരൻ പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്.

തട്ടിപ്പിന് പിന്നിൽ ഉല്ലാസ് കൃഷ്ണനൊപ്പം, ഭാര്യ രേഷ്മ, നീലേശ്വരം സ്വദേശികളായ ശരത് മോഹൻ, മിഥുൻ എന്നിവർക്കും പങ്കുണ്ടെന്ന് പരാതിയിൽ പറയുന്നു. നാലുപേർക്കെതിരെയും വഞ്ചന, തട്ടിപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നീലേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച ബംഗളൂരുവിൽ വെച്ചാണ് ഉല്ലാസ് കുഞ്ഞമ്പുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ റിമാൻഡിലുള്ള ഇയാൾ പാലക്കാട് സ്വദേശിയാണ്. വിദേശ ജോലിക്കായി കാത്തിരിക്കുന്ന നിരവധി പേരെ ലക്ഷ്യമിട്ട് വർഷങ്ങളായി ഉല്ലാസ് വമ്പൻ തട്ടിപ്പ് ശൃംഖല പ്രവർത്തിപ്പിക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രാഥമിക കണ്ടെത്തൽ.

നിലവിൽ പല സംസ്ഥാനങ്ങളിലെ പോലീസ് സ്റ്റേഷനുകളിലും ഉല്ലാസിനെതിരെ പുതിയ പരാതികളും കേസുകളും രജിസ്റ്റർ ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഉല്ലാസിനെതിരെയുള്ള കേസുകളുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യതയെന്ന് പോലീസ് അറിയിച്ചു.

English Summary

Ullas Kunjambu, also known as Ullas Krishna (40), notorious for running a widespread visa-scam network, has landed in fresh legal trouble. The Nileshwaram Police have registered a new case after a Perol native, T. Shashidharan (67), complained that Ullas and his associates cheated him of ₹4.98 lakh by promising a European work visa for his son.

Between October 24 and December 22 of 2022, the complainant transferred nearly five lakh rupees—both directly and through multiple bank accounts—to Ullas and his team. The accused allegedly kept delaying the process under the pretext of ongoing visa procedures and ultimately failed to provide the promised visa or refund the money.

The complaint names four individuals: Ullas Krishna, his wife Reshma, and Nileshwaram residents Sharath Mohan and Mithun. They have been booked under charges of cheating and fraud.

Ullas, a native of Palakkad, was arrested last week in Bengaluru in connection with several similar cases reported across multiple states. Police believe he operated a long-running network targeting people seeking overseas jobs. With fresh complaints surfacing from various regions, the number of cases against Ullas is expected to rise further.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *