bncmalayalam.in

തവനൂരിൽ വോട്ടർ പട്ടിക പരിശോധനയ്ക്കിടെ ബിഎൽഒയുടെ നഗ്നത പ്രദർശനം; ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഡ്യൂട്ടിയിൽ നിന്ന് നീക്കം ചെയ്തു , കൂടുതൽ നടപടി പരിഗണനയിൽ

53: തവനൂരിൽ വോട്ടർ പട്ടിക പരിശോധനയ്ക്കിടെ ബിഎൽഒയുടെ നഗ്നത പ്രദർശനം; ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഡ്യൂട്ടിയിൽ നിന്ന് നീക്കം ചെയ്തു , കൂടുതൽ നടപടി പരിഗണനയിൽ

മലപ്പുറം: വോട്ടർ പട്ടികയുടെ സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (SIR) നടന്നുവരികേ വോട്ടർമാരുടെ മുന്നിൽ നഗ്നത പ്രദർശിപ്പിച്ച ബൂത്ത് ലെവൽ ഓഫീസർ (BLO) വാസുദേവനെ ഡ്യൂട്ടിയിൽ നിന്ന് നീക്കി. ഇതിന്റെ മൊബൈൽ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു .

തവനൂർ അസംബ്ലി മണ്ഡലത്തിലെ അനപ്പടി വെസ്റ്റ് എൽ.പി. സ്കൂളിലെ 38-ാം വാർഡിൽ ബിഎൽഒ ചുമതലയിലായിരുന്ന പൊന്നാനി ബ്ലോക്ക് ഓഫീസിലെ ജീവനക്കാരനായ വാസുദേവനാണ് തുണി പൊക്കി കാണിച്ചത് . നവംബർ 20-ന് സ്കൂൾ പരിസരത്ത് നടക്കേണ്ടിരുന്ന വോട്ടർ എൻന്യൂമറേഷൻ പ്രവർത്തനത്തിനിടെ, വോട്ടർമാരുടെ മുന്നിൽ തന്നെയാണ് ഇയാൾ മുണ്ട് മാറ്റി നഗ്നത പ്രദർശിപ്പിച്ചത്. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ സന്നിഹിതരായിരുന്ന സാഹചര്യമായിരുന്നു .സംഭവത്തിന്റെ പിന്നിൽ വോട്ടർ ഫോമുകളുടെ വിതരണം സംബന്ധിച്ച തർക്കങ്ങളാണ് പ്രകോപനത്തിന് കാരണമെന്ന് പറയപ്പെടുന്നു

വോട്ടർമാരുടെ വീടുകളിലെത്തിക്കേണ്ട ഫോമുകൾ ക്യൂവിൽ വിതരണം ചെയ്തതിനെതിരെ ചിലർ എതിർപ്പ് പ്രകടിപ്പിക്കുകയും തർക്കം രൂക്ഷമാവുകയും ചെയ്തപ്പോൾ, പ്രകോപിതനായ വാസുദേവൻ പെട്ടെന്ന് മുണ്ട് മാറ്റി പ്രദർശനം നടത്തുകയായിരുന്നു . ഈ ദൃശ്യങ്ങൾ ഒരാൾ മൊബൈൽ ഫോണിൽ പകർത്തുകയും പിന്നീട് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവരികയായിരുന്നു .

നവംബർ 23-ന് സംഭവം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ (ERO) ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, ജില്ലാ കളക്ടർ വി.ആർ. വിനോദ് തിങ്കളാഴ്ച തന്നെ വാസുദേവനെ ചുമതലയിൽ നിന്ന് നീക്കി. തുടർന്ന് ചൊവ്വാഴ്ച കാരണം കാണിക്കൽ നോട്ടീസ് നൽകി. ഈ ഇടവേളയിൽ SIR നടപടികൾ തടസ്സപ്പെടാതിരിക്കാൻ 38-ാം വാർഡിന്റെ ബിഎൽഒ ചുമതല ചെറിയ പറപ്പൂരിലെ എ.എം.എൽ.പി. സ്കൂളിലെ അധ്യാപിക പ്രസീനയ്ക്ക് കൈമാറിയതായി ഭരണകൂടം അറിയിച്ചു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ കളക്ടർ വാസുദേവനിൽ നിന്ന് ഔദ്യോഗിക വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ലഭിക്കുന്ന മറുപടിയുടെ അടിസ്ഥാനത്തിൽ കൂടുതൽ കർശന നടപടികൾ പരിഗണിക്കുമെന്നും അധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്.

തവനൂരിലെ ഈ സംഭവം വോട്ടർ പട്ടിക പുനഃപരിശോധനയുടെ സമയത്ത് ഭരണഘടനാപരമായ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത നടപടിയാണ് . ജനങ്ങളുടെ മുന്നിൽ നഗ്നത പ്രദർശിപ്പിച്ച സംഭവത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലും തദ്ദേശ രാഷ്ട്രീയ വൃത്തങ്ങളിലും വ്യാപകമായ വിമർശനമാണ് ഉയർന്നിരിക്കുന്നത്.

English Summary

A Booth Level Officer (BLO) in Thanur, Malappuram, was removed from duty after publicly displaying nudity during the Special Intensive Revision (SIR) of the voter list. The incident, which occurred on November 20 at Anappadi West LP School, involved Vasudevan, a staff member of Ponnani Block Office, who was assigned as BLO for Ward 38. A dispute broke out when voters objected to distribution of voter forms in a queue rather than at their homes. Provoked during the argument, Vasudevan allegedly lifted his mundu and exposed himself in front of several people, including women. The incident was recorded on a mobile phone and later circulated on social media.

After the visuals reached the Electoral Registration Officer on November 23, District Collector V.R. Vinod removed Vasudevan from duty and issued a show-cause notice. To ensure the SIR process continued without disruption, the BLO responsibility was reassigned to Praseena, a teacher at AMLP School, Cheriyaparappur. Authorities have sought an official explanation from Vasudevan, and further action will be taken based on his response. The incident has sparked widespread criticism across social media and political circles, highlighting a serious breach of conduct during an official electoral process.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *