bncmalayalam.in

തിരഞ്ഞെടുപ്പ് ചൂടിൽ ബദിയഡുക്ക ലീഗിൽ പൊട്ടിത്തെറി; വൈസ് പ്രസിഡണ്ട് ഹമീദ് പള്ളത്തടുക്ക രാജിവെച്ചു . നേതൃത്വത്തിലെ ഏകാധിപത്യത്തിനെതിരെ തുറന്ന വിമർശനം

39: തിരഞ്ഞെടുപ്പ് ചൂടിൽ ബദിയഡുക്ക ലീഗിൽ പൊട്ടിത്തെറി; വൈസ് പ്രസിഡണ്ട് ഹമീദ് പള്ളത്തടുക്ക രാജിവെച്ചു . നേതൃത്വത്തിലെ ഏകാധിപത്യത്തിനെതിരെ തുറന്ന വിമർശനം

കാസർകോട്:
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്ന സമയത്ത് ബദിയഡുക്ക മുസ്ലിംലീഗിൽ വൻ ആന്തരിക കലഹത്തിന്റെ സൂചന പുറത്തെത്തിയിരിക്കുകയാണ്. പഞ്ചായത്ത് ഭരണസമിതിയംഗവും ലീഗ് പഞ്ചായത്തുകമ്മിറ്റി വൈസ് പ്രസിഡന്റുമായ ഹമീദ് പള്ളത്തടുക്ക പാർട്ടിയിലെ എല്ലാ പദവികളിലും നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെച്ചതായി അറിയിച്ചു. രാജിക്കത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിന് കൈമാറിയതായും അദ്ദേഹം സ്ഥിരീകരിച്ചു.

പാർട്ടിയിലുടനീളം വളർന്നുവന്ന ഏകപക്ഷീയ തീരുമാനങ്ങളോടും ചില നേതാക്കളുടെ അടുക്കളനയത്തോടുമുള്ള ദീർഘകാല അതൃപ്തി രാജിയിലേക്ക് തള്ളിവിട്ടതെന്ന് ഹമീദ് രാജിക്കത്തിൽ വ്യക്തമാക്കി. നേതൃത്വത്തിന്റെ പ്രവർത്തനശൈലി പൂർണ്ണമായും അണികളെ അവഗണിക്കുന്നതായും, പാർട്ടി ഇപ്പോൾ കുറച്ച് പേർക്ക് മാത്രം നിയന്ത്രണത്തിലുള്ള ‘വ്യക്തിപരമായ ഉപകരണമായി’ മാറിയതായും അദ്ദേഹം ആരോപിച്ചു. മണ്ഡലം പ്രസിഡണ്ട് മാഹിൻ കേളോട്ടിന്റെ നിലപാടുകൾ “സ്വകാര്യരാ താല്പര്യങ്ങൾ മാത്രം, പാർട്ടിയെ വഴിതിരിച്ചുവിടാനുള്ള ശ്രമം” എന്നായിരുന്നു ഹമീദിന്റെ തുറന്ന വിമർശനം.

ബദിയഡുക്കയിൽ പാർട്ടി ഘടനകളെ മറികടന്ന് നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്ന രീതി പതിവായി വളർന്നുവന്നതായും, ലീഗിന്റെ പാരമ്പര്യമായ ജനാധിപത്യപദവി ഇവിടെ നഷ്ടപ്പെട്ടുവെന്നും ഹമീദ് ചൂണ്ടിക്കാട്ടി. അണികളുടെ അഭിപ്രായം കേൾക്കാതെ കൈക്കൊണ്ട തീരുമാനങ്ങളുടെ പരമ്പരയിൽ ഏറ്റവും വിവാദമായത് പഴയ ഏഴാം വാർഡ് കോൺഗ്രസിന് വിട്ടുകൊടുത്തതായിരുന്നു. രണ്ടുതവണ ലീഗ് വിജയിച്ച വാർഡാണെങ്കിലും, പഞ്ചായത്ത് ഭാരവാഹികളുടെ യോഗം വിളിക്കാതെ, ആരുടെയും അഭിപ്രായം തേടാതെ ഇതു നിർണ്ണയിച്ചതിനെ ഹമീദ് “അപമാനകരവും രാഷ്ട്രീയ വ്യവഹാരമാണെന്ന് ” വിശേഷിപ്പിച്ചു.

ഹമീദിന്റെ രാജി പുറത്ത് വന്നതോടെ ബദിയഡുക്കയിലെ ലീഗ് പ്രവർത്തകരിലും യുഡിഎഫ് മണ്ഡലം ഘടനകളിലും വലിയ ചർച്ചയും ചലനവുമാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ പാർട്ടി വൃത്തങ്ങൾ രാജിയെ വലിയ രാഷ്ട്രീയപ്രാധാന്യത്തോടെ കാണുന്നില്ലെന്ന നിലപാടിലാണ്. “വ്യക്തിപരമായ അസന്തോഷമാണ്. സംഘടനയുടെ പ്രവർത്തനത്തിൽ ഇതുകൊണ്ട് വലിയ മാറ്റമുണ്ടാകില്ല,” എന്നായിരുന്നു ലീഗ് നേതാക്കളുടെ തണുത്ത പ്രതികരണം. യുഡിഎഫ് ഐക്യമായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും, ഇത്തരം ചലനങ്ങൾ തെരഞ്ഞെടുപ്പിലെ വിജയസാധ്യതയെ ബാധിക്കില്ലെന്നും അവർ ഉറപ്പിച്ചു.

അതേസമയം, ബദിയഡുക്ക–പരിസരപ്രദേശങ്ങളിലെ ലീഗ്–കോൺഗ്രസ് ബന്ധം വർഷങ്ങളായി നല്ല നിലയിൽ തുടരുന്ന സാഹചര്യത്തിൽ, ഈ രാജി പുതിയ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ് . അണികളുടെ അതൃപ്തി കഴിഞ്ഞ ദിവസങ്ങളിൽ ഉരുണ്ടു കൂടിയിരുന്നു ഹമീദിന്റെ രാജിയോടെ അത് കൂടുതൽ സജീവമാകാനിടയുണ്ട്

ബദിയഡുക്കയിലെ പഞ്ചായത്ത് തല ലീഗ് ക്രമീകരണങ്ങൾക്കും പ്രചാരണരീതികൾക്കും ഈ രാജി താൽക്കാലികമായി ഇരുട്ടുവീഴ്ത്തുമെങ്കിലും, അത് തെരഞ്ഞെടുപ്പിന്റെ എത്രത്തോളം സ്വാധീനിക്കും എന്നത് അടുത്ത ദിവസങ്ങളിലെ രാഷ്ട്രീയ മുന്നേറ്റങ്ങൾ വ്യക്തമാക്കും. ലീഗിനകത്തെ രാഷ്ട്രീയരംഗം ഇനി കൂടുതൽ ചൂടുപിടിക്കാനാണ് സാധ്യത

English Summary

A major internal crisis has erupted within the Indian Union Muslim League (IUML) in Badiyadukka as Panchayat Committee Vice President and elected Panchayat member Hameed Pallathadukka has resigned from all party positions and primary membership.

Hameed submitted his resignation letter to the Panchayat Committee President, accusing the party’s local leadership of autocratic functioning and ignoring grassroots workers. In his letter, he criticized Mandalam President Mahin Keloth for allegedly steering the party to serve personal political interests, sidelining democratic decision-making within the organization.

Hameed said the party structure in Badiyadukka had deteriorated to a point where major decisions were taken by a few individuals without consultation. He cited the controversial decision to hand over the old 7th ward—won twice by the League—to the Congress without holding a committee meeting or consulting office-bearers. This, he said, reflected the leadership’s disregard for party cadres.

The resignation has triggered discussions among IUML and UDF workers in the region. However, official party sources downplayed its political impact, describing it as an act driven by “personal dissatisfaction” and asserting that the UDF remains united for the upcoming three-tier local body elections.

Political observers note that the move could intensify existing tensions in the League–Congress relationship in the area and potentially influence the election atmosphere. The development exposes underlying factionalism within the Badiyadukka League at a crucial phase of the election campaign.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *