കാസർകോട്: പുല്ലൂർ–കൊടവലം–നീരളങ്ങയിൽമധുവിന്റെ വീട്ടുമുറ്റത്തെ ആൾ മറ യില്ലാത്ത കിണറ്റിൽ നിന്ന് കേട്ട അസാധാരണ ശബ്ദം ആദ്യം ആർക്കും ആരുടെതെന്ന് വ്യക്തമായില്ല . പക്ഷേ വിളക്കിന്റെ വെളിച്ചം കിണറ്റിന്റെ അടിയിലേക്ക് വീണപ്പോഴാണ് പൂർണമായും അപ്രതീക്ഷിതമായ കാഴ്ചയുമായി ഏകദേശം രണ്ടുവയസ്സുള്ള ഒരു പെൺപുലി കിണറ്റിന്റെ വെള്ളത്തിനിടയിൽ മൌനമായി നിൽക്കുന്ന നിലയിൽ കണ്ടത്തിയത്.
മധുവിന്റെ വീട്ടുപറമ്പിലെ ആൾമറയുള്ള കിണറ്റിലേക്കാണ് ഇരതേടി വന്നിരിക്കെ വഴിത്തെറ്റി പുലി വീണതെന്നാണ് വനംവകുപ്പ് വിലയിരുത്തുന്നത്. ആഴത്തിലുള്ള ജലത്തിനിടയിൽ വിറച്ച് നിൽക്കുന്ന കാട്ടുപുലിയെ കണ്ട് നാട്ടുകാർക്ക് ശരീരത്തിലുടനീളം ഒരു തണുത്ത ഭയം പടരുകയായിരുന്നു.
വിവരം അറിഞ്ഞ വനപാലകർ സ്ഥലത്തെത്തിയപ്പോൾ കിണറിനരികിൽ തിങ്ങിയിരുന്നത് ആശങ്കയും കൗതുകവും ചേർന്ന ഒരു ജനക്കൂട്ടം. രാത്രി 9.30-ഓടെ, ഏറെ കരുതലോടെ മണിക്കൂറുകളെടുത്ത പ്രവർത്തനത്തിനൊടുവിൽ പുലിയെ കൂട്ടിലാക്കി. തുടർന്ന് കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാറ്റി. ആറളത്തിൽ നിന്ന് എത്തിച്ച വെറ്ററിനറി സംഘം നടത്തിയ പരിശോധനയിൽ പുലിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പായി.
പക്ഷേ, ഇപ്പോഴത്തെ വലിയ ചോദ്യം ഉയരുന്നത് പുലിയെ എവിടെ തുറന്നു വിടും? താൽക്കാലികമായി സൂക്ഷിച്ചിരിക്കുന്ന ഈ പുലി കുട്ടിയെ കാട്ടിലേക്ക് തിരിച്ചയയ്ക്കുമെന്നതാണ് അടിസ്ഥാന തീരുമാനം. എന്നാൽ ഏത് കാട് ഏറ്റവും സുരക്ഷിതം? മുൻപ് ബേഡകം–കൊളത്തൂരിൽ നിന്നു പിടികൂടിയ പുലിയെ മുള്ളേരിയയിൽ വിട്ടയച്ചത് വിവാദം തീർത്തതായതിനാൽ, ഇത്തവണ ഉദ്യോഗസ്ഥർ അതീവ കരുതലോടെയാണ് തീരുമാനമെടുക്കുന്നത് . മൃഗശാലയിലേക്കുള്ള മാറ്റവും ഇതോടൊപ്പം പരിഗണനയിലാണ്. ഇന്ന് വൈകുന്നേരത്തോടെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന.
അതേസമയം ജില്ലയുടെ മറ്റൊരു ഭാഗത്ത്പെരിയ സെൻട്രൽ സർവ്വകലാശാലക്കരികിലും പുലിയുടെ സാന്നിധ്യത്തിന്റെ പുതിയ സൂചനകൾ ഭീതിയുണർത്തുന്നു. ഇതിനകം തന്നെ നിരവധി തവണ കണ്ടെത്തിയ കളടയാളവും സിസിടിവി ദൃശ്യങ്ങളും ഇവിടെ കാട്ടുമൃഗത്തിന്റെ യഥാർത്ഥ സഞ്ചാരം തെളിയിച്ചിരിക്കുന്നു. ഈ സംഭവം കൂടി ഉണ്ടായതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്ടിരിക്കുന്നു. ജീവനക്കാരെയും വിദ്യാർത്ഥികളെയും വനംവകുപ്പ് ജാഗ്രത നിർദേശിക്കുകയും ക്യാമ്പസിനകത്ത് ക്യാമറ ട്രാപ്പുകൾ സ്ഥാപിക്കുകയും ചെയ്തു. പ്രത്യേകിച്ച് രാത്രിയിൽ ഒറ്റയ്ക്കുനടക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകി.
പുല്ലൂരിലെ കിണറ്റിൽ വീണ ഈ പെൺപുലിയുടെ കഥ ഒരു തെറ്റായ ചുവടുവെയ്പ്പിന്റെ കഥ മാത്രമല്ല; മനുഷ്യവാസമേഖലകളും കാടും തമ്മിലുള്ള ദൂരം എത്ര വേഗത്തിൽ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ് എന്നതിന്റെ സാക്ഷ്യപത്രവുമാണ് ഇത്. വീണ്ടും മനുഷ്യവാസ മേഖലയിലേക്ക് വരാനുള്ള സാധ്യത എത്രമാത്രം? പെരിയയിലെ പുതിയ ചലനങ്ങൾ ഇതേ പുലിയുടേതാണോ? ജില്ലയുടെ മുഴുവൻ ശ്രദ്ധയും ഇപ്പോൾ വനംവകുപ്പിന്റെ തീരുമാനത്തിലേക്കാണ്.
English Summary
A two-year-old tigress that accidentally fell into an open well in Pullur–Kodavalayam near Neeralangai, Kasaragod, was dramatically rescued by forest officials late Sunday night. The animal, found trembling in waist-deep water at Madhavan’s house compound, was safely caged after hours of effort and shifted to the Kanhangad Forest Range Office. Veterinary checks confirmed that the tigress is healthy.
Authorities are now debating where to release the animal—back into the wild or possibly into a zoo. A previous release of a captured tiger in Mulleria had sparked controversy, prompting officials to take extra caution this time. A final decision by the Chief Wildlife Warden is expected today.
Meanwhile, fresh evidence of tiger movement near Periya Central University has intensified public fear. Paw marks and CCTV visuals have confirmed repeated sightings in the area. Forest officials have issued strict safety advisories to students and staff and installed new camera traps on campus.
The incident highlights the shrinking boundary between human habitats and wildlife zones. Kasaragod remains on high alert as residents await the forest department’s crucial decision.



