bncmalayalam.in

തളിപ്പറമ്പിൽ 16 കാരന്റെ പീഡന കേസ്: കെ.എസ്.ആർ.ടി.സി കണ്ടക്ടർക്കെതിരെ ഗുരുതര ആരോപണം; സൗഹൃദത്തിന്റെ മറവിൽ നടന്ന അതിക്രമം ഞെട്ടിക്കുന്നത്

34: തളിപ്പറമ്പിൽ 16 കാരന്റെ പീഡന കേസ്: കെ.എസ്.ആർ.ടി.സി കണ്ടക്ടർക്കെതിരെ ഗുരുതര ആരോപണം; സൗഹൃദത്തിന്റെ മറവിൽ നടന്ന അതിക്രമം ഞെട്ടിക്കുന്നത്

തളിപ്പറമ്പ്:
പതിനാറുകാരനായ ബാലനെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി കണ്ടക്ടർ വിനോദ്‌കുമാർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വർഷങ്ങളായി മൂടി വെച്ച ഭയാനക അനുഭവങ്ങൾ കുട്ടി മൊഴിയിലൂടെ പുറത്തുവന്നതോടെയാണ് അന്വേഷണം ആരംഭിച്ചത് . ആലപ്പുഴ സ്വദേശിയായ പ്രതി പത്തനംതിട്ടയിൽ വഞ്ചനാ കേസിലെ പ്രതിയെന്നുള്ളതും ഈ സംഭവത്തെ കൂടുതൽ ഗുരുതരമാക്കുന്നു.

2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ബാലനെയാണ് പ്രതി സൗഹൃദത്തിന്റെ മറവിൽ പീഡിപ്പിച്ചത് . ബസ് ഡ്രൈവറായ ഒരു സുഹൃത് മുഖേനയാണ് വിനോദ്‌കുമാർ കുട്ടിയെ പരിചയപ്പെടുന്നത്. തുടക്കം വിശ്വാസത്തിന്റെ പേരിലായിരുന്ന ബന്ധം ക്രമേണ പീഡനത്തിലേക്ക് നീണ്ടുപോയതെന്ന് പൊലീസ് പറയുന്നു.

തളിപ്പറമ്പിലേക്കുള്ള ജോലി ആവശ്യാർത്ഥം നിരന്തരം എത്താറുള്ള വിനോദ്‌കുമാർ ഓരോ തവണയും ചിറവക്കിലെ ഒരു ലോഡ്ജിൽ മുറിയെടുക്കാറുണ്ടായിരുന്നു. ഈ കാലയളവിലാണ് കുട്ടിയെ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചതെന്ന് ഇരയുടെ മൊഴി വ്യക്തമാക്കുന്നു. സംഭവങ്ങൾ ഏകദേശം ആവർത്തിച്ച് നടന്നുവെന്നും, ഭീഷണിയുടെയും സമ്മർദ്ദത്തിന്റെയും പേരിൽ കുട്ടിക്ക് സംഭവങ്ങൾ വെളിപ്പെടുത്തുവാൻ കഴിഞ്ഞില്ലെന്നും അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പീഡനവുമായി ബന്ധപ്പെട്ട് ആദ്യം കേസ് എടുത്തത് പത്തനംതിട്ട പൊലീസാണ്. എന്നാൽ കുറ്റകൃത്യം നടന്നത് തളിപ്പറമ്പ് പരിധിയിലാണെന്ന് വ്യക്തമാകുന്നതോടെ, കേസ് അന്വേഷണം തളിപ്പറമ്പ് പൊലീസിന് രേഖാമൂലം കൈമാറി. സംഭവത്തിന്റെ സങ്കീർണ്ണത കണക്കിലെടുത്ത് പ്രതിയെ ചോദ്യം ചെയ്യാനും തെളിവുകൾ ശേഖരിക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് സമൂഹം കൂടുതൽ ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥരും ബാലസംരക്ഷണ വിദഗ്ദ്ധരും മുന്നറിയിപ്പ് നൽകുന്നു. വിശ്വാസബന്ധങ്ങളുടെ മറവിൽ നടക്കുന്ന ഇത്തരം പീഡനങ്ങൾ അപൂർവമല്ലാത്ത സാഹചര്യത്തിൽ, കുട്ടികളുടെ പെരുമാറ്റത്തിലെ അപ്രതീക്ഷിത മാറ്റങ്ങൾ മുതൽ ഭ്രമം, ഒറ്റപ്പെടൽ, മൗനം എന്നിവ വരെ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അവർ പറയുന്നു. കുട്ടികളോട് തുറന്ന ആശയവിനിമയം തുടരുന്നതിന്റെ പ്രധാന്യം വിദഗ്ദ്ധർ വീണ്ടും ഓർമ്മപ്പെടുത്തുന്നു. പ്രതിയെ ഉടൻ ചോദ്യം ചെയ്യുമെന്നും, ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു

Summary in English

Taliparamba police have registered a case against Vinodkumar, a KSRTC conductor, for the alleged sexual assault of a 16-year-old boy. The shocking incident, which the child recently disclosed in his statement, is reported to have occurred in 2021 under the guise of friendship.

The accused, a native of Alappuzha who is also an accused in a cheating case in Pathanamthitta, allegedly met the minor through a bus driver friend. The relationship, which started on a note of trust, gradually escalated into abuse.

According to the victim’s statement, Vinodkumar, who frequently visited Taliparamba for work, would take a room in a lodge in Chiravakke. During these visits, he would summon the boy and sexually abuse him. The reports indicate that these incidents were repeated, and the victim was unable to disclose the trauma due to threats and pressure.

Though the initial case was registered by Pathanamthitta police, the investigation was officially handed over to Taliparamba police after it was confirmed that the crime occurred within their jurisdiction. A special team has been formed to question the accused, gather evidence, and intensify the investigation.

Police officials and child protection experts have urged the public to be vigilant about child safety, emphasizing the need for parents to notice sudden changes in a child’s behavior, withdrawal, isolation, or silence, and to maintain open communication to prevent such abuse that happens under the cover of trusted relationships

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *