.
കാസർകോട്:
കാസർഗോഡ് നഗരസഭയിലെ ബാങ്കോട് 25-ാം വാർഡിൽ ഇത്തവണ തെരഞ്ഞെടുപ്പ് അസാധാരണമായ പൊരുതി നിൽപ്പിനെയാണ് സാക്ഷിയാകുന്നത്. മുസ്ലിം ലീഗ് വനിത ജില്ലാ ജനറൽ സെക്രട്ടറിയായ ഫർസാന ശിഹാബുദ്ദീൻ സ്വാതന്ത്ര്യ സ്ഥാനാർഥിയായി രംഗത്തെത്തിയതോടെ വാർഡിൽ രാഷ്ട്രീയ ചൂട് പടർന്നിരിക്കുകയാണ്.
2015–20 കാലഘട്ടത്തിൽ 1.25 കോടി രൂപയുടെ ചരിത്രപരമായ വികസന പദ്ധതി നടപ്പാക്കി ജനങ്ങളുടെ കയ്യടി നേടിയ കൗൺസിലറായിരുന്നു ഫർസാന. ജനങ്ങളിൽ ശക്തമായ സ്വാധീനവും വിശ്വാസവും നേടിയിരുന്നുവെങ്കിലും സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്ന് അവരെ വാർഡ് കമ്മിറ്റിയിലെ ചിലരുടെ വ്യക്തിപരമായ താൽപര്യം മൂലം ഒഴിവാക്കിയതാണെന്നാണ് പ്രദേശത്ത് ഉയരുന്ന ആരോപണം.
ഫർസാന ശിഹാബുദ്ദീന്റെ കൗൺസിലറായ കാലഘട്ടത്തെ അപേക്ഷിച്ച് തുടർന്നുള്ള ഭരണകാലത്ത് 20% പോലും വികസനം നടപ്പാക്കാനായില്ല എന്ന വിമർശനം ശക്തമായിരുന്നു . ഫർസാന ശിഹാബുദ്ദീൻ തിരിച്ചുവരണമെന്ന് ആവശ്യം ജനങ്ങൾക്കിടയിൽ ഉയർന്നു വന്നപ്പോൾ ചിലരുടെ വ്യക്തിപരമായ വിരോധം പുറത്തുവന്നത് . ഇതിനിടയിൽ ഫർസാനയെ പാർട്ടിയിൽ നിന്ന് ഉന്മൂലനം ചെയ്യാനുള്ള നീക്കം ആരംഭിച്ചതായി വിവരങ്ങളും പുറത്തുവന്നിരുന്നു . 23-ാം വാർഡിൽ മാത്രമല്ല എവിടെയും സീറ്റ് നൽകാൻ പാടില്ലെന്ന ‘തടയൽ ഉത്തരവ്’ പോലെയുള്ള നിലപാട് സ്വീകരിച്ച ഈ സംഘം, പാർട്ടിയെ തന്നെ വ്യക്തിപരമായ ലക്ഷ്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നു എന്നാരോപണങ്ങൾ ശക്തമായിരുന്നു . വിഷയത്തിൽ ജില്ലയിലെ ഭൂരിഭാഗം നേതൃത്വവും അതൃപ്തിയിലാണ് . ഒരു ഘട്ടത്തിൽ സ്ത്രീത്വത്തെ പോലും അപമാനിക്കുന്ന രീതിയിൽ വ്യക്തിപരമായ അധിക്ഷേപങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ച ഈ സംഘം പരാജയപ്പെട്ടിരുന്നു.

പാർട്ടി ഏത് ഉത്തരവാദിത്വവും നൽകിയാലും നിർവഹിക്കാമെന്നും, മത്സരിക്കേണ്ടെന്ന നിർദ്ദേശമുണ്ടെങ്കിൽ മത്സരിക്കില്ലെന്നുമായിരുന്നു ഫർസാനയുടെ ആദ്യ നിലപാട്. പക്ഷേ വാർഡിലെ ജനങ്ങളുടെ വികാരമാണ് അവരെ വീണ്ടും തെരഞ്ഞെടുപ്പ് അങ്കണത്തിലേക്ക് തിരിച്ചുവിളിച്ചത്. നൂറുകണക്കിന് ഫോൺ കോൾ,പ്രത്യേകിച്ച് സ്ത്രീകളുടെ അഭ്യർത്ഥന “താങ്കൾ തന്നെയാണെങ്കിൽ മാത്രമേ ഞങ്ങൾ വോട്ട് ചെയ്യൂ, അല്ലെങ്കിൽ ‘നോട്ട്’ നൽകും”എന്ന ഉറച്ച നിലപാടും വ്യക്തിപരമായ അവഗണനയും ഫർസാനയെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ നിർബന്ധിതയാക്കി.
കാസർഗോഡ് നഗരസഭയിലെ ഏറ്റവും പ്രവർത്തനക്ഷമമായ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർപേഴ്സൺ ആയിരുന്ന ഫർസാന ശിഹാബുദ്ദീൻ, ഇത്തവണ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ഒന്നാം നിര നേതൃത്വത്തിലുള്ള വനിതയും ആയിരുന്നു , അവർക്ക് നേരെ നടന്നത് അനീതിയാണെന്ന് നേതൃത്വനിര ഒന്നടങ്കം സമ്മതിക്കുന്നു . ഒരാൾക്കെതിരെയുള്ള സംസ്കാരപരമായ നിരാകരണം, പാർട്ടിയിലെ മൂല്യങ്ങളെ തകർക്കുന്ന ഇടപെടലിലേക്ക് മാറി എന്നാണ് പൊതുജനങ്ങൾ വിലയിരുത്തുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് നിരവധി ആളുകളുടെ സാന്നിധ്യത്തിൽ ഫർസാന ശിഹാബുദ്ദീൻ നാമനിർദ്ദേശം സമർപ്പിച്ചത്.
“എനിക്ക് ആരോടും പരിഭവമില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളിൽ ഞാൻ മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല . എന്റെ പോരാട്ടം പാർട്ടിക്കെതിരെ അല്ല,പാർട്ടിയെ ദുരുപയോഗം ചെയ്ത കുറച്ച് പേരെ അടയാളപ്പെടുത്തുകയാണ് ലക്ഷ്യം. ജനങ്ങൾ തന്നെയാണ് എന്നെ ഈ അങ്കണത്തിലിറക്കിയത്; അതിനാൽ ഞാൻ മുൻപോട്ട് പോകും,” എന്ന് ഫർസാന വ്യക്തമാക്കി. പാർട്ടിയോടൊപ്പം തന്നെ ഇനിയും മുന്നോട്ട് ഉണ്ടാകുമെന്നും . ഇവർ കൂട്ടിച്ചേർത്തു .
ബാങ്കോട് വാർഡിൽ ഈ തെരഞ്ഞെടുപ്പ് ഇനി വെറും തിരഞ്ഞെടുപ്പ് മാത്രമല്ല,
അവഗണനയെ എതിര്ത്തുള്ള പ്രതിരോധം,
വികസനത്തെ അവഗണിക്കുകയും വ്യക്തി താൽപ്പര്യങ്ങൾ രാഷ്ട്രീയമാക്കി മാറ്റുന്നതിനെതിരെയും ജനവികാരം ഉയരും എന്നാണ് പ്രതീക്ഷ .
ചിലരുടെ സ്വാർത്ഥതയ്ക്കെതിരെയുള്ള ജനാധിപത്യത്തിന്റെ യഥാർത്ഥ പരീക്ഷണവുമാണ് ബാങ്കോട് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് . വിജയം ഉറപ്പാക്കിയാണ് ഫർസാന വാർഡിലെ പ്രവർത്തനങ്ങൾക്ക് ഇറങ്ങുന്നത് .
English Summary
In Kasaragod Municipality’s Ward 25 (Bankode), political tensions have intensified as former councillor and Muslim League district women’s general secretary Farzana Shihabudeen has entered the election fray as an independent candidate.
Farzana, who served as councillor from 2015 to 2020, is widely recognized for implementing development projects worth ₹1.25 crore—an achievement that earned her strong public support and credibility. Despite her popularity, she was reportedly excluded from the official candidate list due to the personal interests and internal lobbying of a small group within the ward committee.
Following her tenure, local residents voiced dissatisfaction that even 20% of the earlier development achievements were not maintained. Demands for Farzana’s return grew stronger, leading to attempts by certain individuals to politically sideline her—even to the extent of trying to prevent her from being allotted a seat anywhere in the municipality. Reports also surfaced of efforts to expel her from the party.
Farzana initially stated that she would abide by any party decision, including not contesting. However, overwhelming public sentiment—especially from women voters who insisted they would vote only for her or choose NOTA—prompted her to contest independently.
Despite facing personal insults and attempts to tarnish her reputation, Farzana submitted her nomination papers on Friday afternoon in the presence of a large crowd. She clarified that her fight is not against the party but against those who misused party structures for personal agendas. She also reaffirmed her loyalty to the party and its core values.
Having served as the chairperson of one of the municipality’s most efficient standing committees, Farzana was considered for higher responsibilities this year. Many in the party leadership acknowledge that she has been treated unfairly.
The upcoming election in Bankode Ward is seen as more than a political contest—
it has become a public resistance against neglect, personal vendettas, and the sidelining of capable leadership.
Residents view it as a democratic test against selfish political interference, and Farzana is entering the campaign with strong grassroots support and confidence of victory.



