bncmalayalam.in

12 കേസിൽ ഏഴും കഞ്ചാവ് ; വാറണ്ട് പ്രതിയുടെ പരാക്രമം വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ . ചില്ലുകൾ തലകൊണ്ട് അടിച്ചു തകർത്തു ,രണ്ട് പോലീസുകാർക്ക് പരിക്ക്

22: 12 കേസിൽ ഏഴും കഞ്ചാവ് ; വാറണ്ട് പ്രതിയുടെ പരാക്രമം വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ . ചില്ലുകൾ തലകൊണ്ട് അടിച്ചു തകർത്തു ,രണ്ട് പോലീസുകാർക്ക് പരിക്ക്
12 കേസിൽ ഏഴും കഞ്ചാവ് ; വാറണ്ട് പ്രതിയുടെ പരാക്രമം വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ . ചില്ലുകൾ തലകൊണ്ട് അടിച്ചു തകർത്തു ,രണ്ട് പോലീസുകാർക്ക് പരിക്ക് ,

കാസർകോട് ∙ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്ത പ്രതി പോലീസ് സ്റ്റേഷനിൽ പരാക്രമം നടത്തി . നെക്രാജെ ചൂരിപ്പള്ളം സ്വദേശി പി.എ. അബ്ദുൽ നിഷാദ് (28) ആണ് സ്റ്റേഷൻ അതിക്രമം നടത്തിയത് .

തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. കസ്റ്റഡിയിലെടുത്ത് വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ഉടൻ തന്നെ പ്രതി നിയന്ത്രണം വിട്ട് തലകൊണ്ട് ഇടിച്ച് സ്റ്റേഷൻ ജനൽചില്ലുകൾ തകർത്തു. തടയാൻ ശ്രമിച്ച ജൂനിയർ എസ്ഐ കെ.പി. സഫ്‌‌വാനും സിവിൽ പൊലീസ് ഓഫീസർ പ്രജിത്തും പ്രതിയുടെ ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു . തുടർന്ന് കൂടുതൽ പോലീസുകാർ ചേർന്ന് പ്രതിയെ കീഴടക്കി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊലീസ് വിവരങ്ങൾ പ്രകാരം, മൊത്തം 12 കേസുകളിൽ പ്രതിയായ അബ്ദുൽ നിഷാദിൽ ഏഴ് കേസുകളും കഞ്ചാവ് ഉപയോഗവും കൈവശംവെക്കലുമായി ബന്ധപ്പെട്ടവയാണ്. നിരന്തരമായി കഞ്ചാവ് ഉപയോഗിച്ചുവെന്ന്, അതിന്റെ ഫലമായി മാനസിക വിഭ്രാന്തിയും സ്വബോധനഷ്ടവും അനുഭവിക്കുന്ന നിലയിൽ ഇയാളെ പലരും പതിവായി കണ്ടിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

നിരന്തര മയക്കുമരുന്ന് ഉപയോഗം മൂലമുള്ള തീവ്രമായ മാനസിക വികാരക്ഷോഭങ്ങൾ, നിയന്ത്രണം നഷ്ടപ്പെടുത്തൽ, അക്രമപ്രവണതകളിലേക്ക് വഴുതി വീഴൽ വ്യക്തിയുടെ ചിന്താശേഷിയെയും പെരുമാറ്റത്തെയും എങ്ങനെ നശിപ്പിക്കാമെന്നതിന്റെ കൃത്യമായ തെളിവായി വിദ്യാനഗറിലെ സംഭവം മാറുകയാണ്

.

നിരന്തര കുറ്റകൃത്യങ്ങളിലും മയക്കുമരുന്ന് കേസുകളിലും ഉൾപ്പെട്ട പ്രതികളെ പ്രത്യേകം സംവിധാനം ആവശ്യമുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് പൊലീസ് സ്റ്റേഷനുകളിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കേണ്ട സാഹചര്യത്തിലേക്ക് നീങ്ങുകയാണ് . പ്രതികൾ തല തല്ലിപ്പൊളിച്ചാലും മറ്റെന്ത് ചെയ്താലും പോലീസിനെ കുറ്റപ്പെടുത്താൻ മാത്രമേ സമൂഹം മുതിരുകയുള്ളൂ .
അതുകൊണ്ടുതന്നെ പ്രിവന്റീവ് ആക്ഷനുകളും ആധുനികവൽക്കരിക്കപ്പെടേണ്ടതുണ്ട് .

സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

English Summary

A man arrested on a court warrant created chaos inside the Vidyanagar Police Station in Kasaragod by violently attacking officers and smashing windowpanes with his head. The accused, P.A. Abdul Nishad (28) from Nekraje, has 12 criminal cases against him, seven of which are related to cannabis possession and use.

Soon after he was brought into custody on Monday evening, Nishad became uncontrollably aggressive, repeatedly hitting his head against the station window and breaking the glass. When junior SI K.P. Safwan and civil police officer Prajith attempted to restrain him, both officers sustained injuries. Additional personnel managed to subdue him, and he was later admitted to the General Hospital.

Locals and police officials state that Nishad has been frequently seen in a mentally unstable condition, reportedly due to long-term cannabis use. The incident highlights how chronic drug abuse can trigger severe psychological disturbances, including violent outbursts and loss of self-control.

Police sources point out the need for a stronger monitoring system for repeat offenders, especially those involved in narcotics cases. The incident has renewed discussions around the necessity of enhanced safety measures in police stations and the modernization of preventive policing strategies.

A detailed investigation is currently underway.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *